വി.ഡി. സതീശൻ
ന്യൂഡൽഹി: മന്ത്രിസഭയിലെ ഭിന്നത മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭയിൽ ഒരു ഭിന്നതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം നിയമനത്തിൽ ഭിന്നതയെന്നത് പച്ചക്കള്ളമാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
തങ്ങളുടെ മന്ത്രിസഭായോഗത്തിൽ ചർച്ചയും തർക്കങ്ങളും ഉണ്ടാകും. ഇത് പിണറായി വിജയന്റെ മന്ത്രിസഭായോഗമല്ലെന്നും തങ്ങൾ ചർച്ച ചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. തർക്കം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഇത് വിധേയരുടെ മന്ത്രിസഭയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങി എന്ന് വാർത്ത, കരാർ കൊടുത്തിട്ടില്ലല്ലോ. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങൾ, കിഫ്ബിയെ കുറിച്ചുള്ള പഠനം നടത്തി, മിഷൻ സമുദ്രയ്ക്കായി നിയമം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരമാവധി കേന്ദ്ര പണം നേടിയെടുക്കാനാണ് നടപടികൾ. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറിൽ തുടങ്ങും. ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത എല്ലാ കാര്യങളും നടപ്പാക്കും. വലിയ സർവകാലാശാലകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ നടക്കുകയാണ്. 588 പദ്ധതികൾ നൂറു ദിവസം കൊണ്ട് പ്രഖ്യാപിച്ചു. 568 പദ്ധതികൾ നടപ്പാക്കി.
മന്ത്രിസഭായോഗത്തിൽ വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. എൽപിഎസ്ടി വിഷയത്തിൽ ഉൾപ്പെടെ ചർച്ച നടന്നു. സമരക്കാരുടെ ആരോഗ്യത്തിൽ ഉൾപ്പെടെ തങ്ങൾക്ക് ആശങ്കയുണ്ട്. മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളൊന്നും ഏകപക്ഷീയമല്ലെന്നും സതീശൻ പറഞ്ഞു.
Tags : VDSatheesan Devaswom NewDelhi UDF Congress