പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് നാലാം ഗഡുവായി 49.96 കോടി രൂപ അനുവദിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തില്‍വന്നശേഷം രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാംഗഡുവായി 150 കോടി രൂപയും അനുവദിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് പുറമേയാണ് സപ്ലൈകോ വഴി നെല്ല് നല്കുന്ന കര്‍ഷകര്‍ക്ക് കേരള സര്‍ക്കാര്‍ ഈ പ്രോത്സാഹന ബോണസ് നല്‍കുന്നത്. കേന്ദ്ര താങ്ങുവിലയായ 24.41 രൂപയ്ക്ക് പുറമെ സംസ്ഥാന പ്രോത്സാഹന ബോണസായി 6.59 രൂപ കൂടി ചേര്‍ത്താണ് കിലോയ്ക്ക് 31 രൂപ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കേന്ദ്ര വിഹിതം 23.69 രൂപയും സംസ്ഥാന ബോണസ് 6.31 രൂപയും ചേര്‍ത്ത് 30 രൂപയായിരുന്നു.
Tags : AnoopJacob VDSatheesan UDF Congress NewsUpdate Headlines