x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാപ്പാ പ്രതികളുമായി ബന്ധം; തിരുവല്ലയിൽ സിവിൽ പൊലീസ് ഓഫീസർ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വെബ് ഡെസ്ക്
Published: November 18, 2026 03:29 PM IST | Updated: November 18, 2026 03:29 PM IST

നിഷാന്ത്

പ​ത്ത​നം​തി​ട്ട: സേ​ന​യ്ക്ക് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി ര​ഹ​സ്യ​ബ​ന്ധം പു​ല​ർ​ത്തി​യ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​റെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സി​പി​ഒ നി​ഷാ​ന്ത് പി. ​ച​ന്ദ്ര​നെ​യാ​ണ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് ക​ർ​ശ​ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി പി​രി​ച്ചു​വി​ട്ട​ത്.

ച​ട്ട​വി​രു​ദ്ധ​മാ​യി കാ​പ്പാ കേ​സ് പ്ര​തി​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധം പു​ല​ർ​ത്തി​യ​താ​ണ് നി​ഷാ​ന്തി​നെ​തി​രാ​യ പ്ര​ധാ​ന ന​ട​പ​ടി​ക്ക് കാ​ര​ണം. പൊ​ലീ​സി​ന്‍റെ അ​ന്ത​സും വി​ശ്വാ​സ്യ​ത​യും ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​യാ​ൾ പ​ങ്കാ​ളി​യാ​യെ​ന്നും, ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്  ന​ട​പ​ടി.

ഇ​യാ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റം ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് സേ​ന​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പൊ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ലെ അ​ഴി​മ​തി​യും നി​യ​മ​വി​രു​ദ്ധ ബ​ന്ധ​ങ്ങ​ളും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന സ​ന്ദേ​ശ​മാ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : Dismissed KAAPA Civil police officer Thiruvalla

Recent News

Corehub Up