x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണം; ക​ണ്ണി​നും തോ​ളെ​ല്ലി​നും പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: November 18, 2026 08:50 PM IST | Updated: November 18, 2026 08:50 PM IST

കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വ് ഗ​വ. ഐ​ടി​ഐ​യി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ത്തി​ന് നേ​രെ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം. കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​കെ. ജാ​നി​ബി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
‌
25 ഓ​ളം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ജാ​നി​ബി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു. ഐ​ടി​ഐ​യി​ലെ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​നി​ർ​ത്തി​യി​രു​ന്നു.

ഇ​തേ​കു​റി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജാ​നി​ബ്. പ്രി​ന്‍​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ വ​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ച​ത്. ബൈ​ക്കി​ന്‍റെ ചാ​വി, ഇ​ടി​വ​ള, ക​രി​ങ്ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ജാ​നി​ബി​ന്‍റെ ക​ണ്ണി​നും ചെ​വി​ക്കും ത​ല​യ്ക്കും കൈ​യ്ക്കും ഇ​ടി​ച്ച​താ​യും ദേ​ഹ​ത്ത് ച​വി​ട്ടി വീ​ഴ്ത്തി​യ​താ​യും കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

ക​ണ്ണി​നും ത​ല​യ്ക്കും തോ​ളെ​ല്ലി​നും ചെ​വി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ജാ​നി​ബി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Tags : KSU Calicut SFI Police Investigation CaseFile FIR

Recent News

Corehub Up