പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി ചന്ദു (30) ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ പേ വാർഡിലാണ് ചന്ദു തൂങ്ങിമരിച്ചത്.
വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഇതേതുടർന്ന് മെഡിക്കൽ കോളജ് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നാളെ നടക്കും.
Tags : Thiruvananthapuram Death MedicalCollege Patient NewsUpdate Headlines