x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശപ്പടക്കാൻ പുറംലോകത്തേക്ക്; കാടിറങ്ങുന്ന ആമസോൺ ഗോത്രങ്ങൾ

റിസെർച്ച് ഡെസ്ക്
Published: November 18, 2026 12:41 PM IST | Updated: November 18, 2026 12:54 PM IST

'അവ' ഗോത്രവർഗക്കാർ.

ക​ട​ൽ​പോ​ലെ കി​ട​ക്കു​ന്ന ആ​മ​സോ​ൺ കാ​ടു​ക​ൾ. മ​നു​ഷ്യ​നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​ദ്ഭു​ത​ങ്ങ​ളു​ടെ ക​ല​വ​റ! ആ ​മ​ഹാ​വ​നം നി​ര​വ​ധി ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ലെ 'അ​വ' ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ പു​റം​ലോ​ക​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു കാ​ടി​റ​ങ്ങി​യ​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ച്ചി​രു​ന്ന ഗോ​ത്രം ഇ​ന്നു വ​ലി​യ പ്ര​തി​സ​ന്ധികൾ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്.

'അ​വ'​ ഗോത്രത്തിലെ ഇ​രു​പ​തോളം അംഗ​ങ്ങ​ളാ​ണു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ടു​ക​ണ്ടു സ​ഹാ​യം തേ​ടി​യ​ത്. സം​ഘ​ത്തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ്വ​യം പ​ര്യാ​പ്ത​രാ​യി​രു​ന്ന ആ​ദി​വാ​സി​ക​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​മ​സോ​ൺ കാ​ടു​ക​ളി​ലെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കാ​ണു സം​ഭ​വം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

കി​ഴ​ങ്ങു​വ​ർ​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​വ​ർ കാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. അ​തേ​സ​മ​യം പു​റം​ലോ​ക​വു​മാ​യു​ള്ള അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ രോ​ഗാ​ണു​ക്ക​ൾ പ​ട​രാ​നും ഗോ​ത്ര​ത്തി​ന്‍റെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് 'സ​ർ​വൈ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ' ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

K-Rail Survey

പുറംലോകവുമായി ബന്ധമില്ല
ബ്ര​സീ​ലി​ലെ മാ​ര​ൻ​ഹാ​വോ സം​സ്ഥാ​ന​ത്തെ വ​ന​മേ​ഖ​ല​യിലാണ് 'അവ' വിഭാഗക്കാരുള്ളത്. അ​വ​രു​ടെ ജ​ന​സം​ഖ്യ​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​ക​യും ചെ​യ്തിട്ടുണ്ട്. ഇപ്പോൾ അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാണ് ഈ ഗോത്രത്തിലുള്ളത്. ഇതിൽ നൂറോളം പേർ ഉൾക്കാടുകളിലാണു വാസം. അവർ പുറംലോകവുമായി ബന്ധം പുലർത്താറില്ല. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന അവർ വസ്ത്രങ്ങൾ ധരിക്കാറില്ല. പുറംലോകവുമായി ബന്ധം പുലർത്തുന്ന വിഭാഗം മാത്രമാണു വസ്ത്രങ്ങൾ ധരിക്കുന്നത്.

K-Rail Survey

നാടുകടത്തപ്പെട്ടവർ
പത്തൊൻപതാം നൂ​റ്റാ​ണ്ടി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രാ​ണ് 'അ​വ' ​വി​ഭാ​ഗം. യൂ​റോ​പ്യ​ൻ കു​ടി​യേ​റ്റ​ക്കാ​ർ അ​വ​രെ തു​ര​ത്തി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, ബ്ര​സീ​ൽ ഭ​ര​ണ​കൂ​ടം അ​വ​ർ​ക്കു പ്ര​ത്യേ​ക ഭൂ​പ്ര​ദേ​ശം​ അ​നു​വ​ദി​ച്ചു. അവിടെയും വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നു. വ​നം കൊ​ള്ള​ക്കാ​രു​ടെ​യും ക​ന്നു​കാ​ലി വ​ള​ർ​ത്തു​കാ​രു​ടെ​യും ക​ട​ന്നു​ക​യ​റ്റവും ആ​ക്ര​മ​ണവും നി​ര​ന്ത​രം നേ​രി​ടേ​ണ്ടി​വന്നു.

അ​ന​ധി​കൃ​ത ക​യ്യേ​റ്റ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വ​ന​വാ​സി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​കി​ടം​മ​റി​ക്കു​ക​യാ​ണ്. ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ടെങ്കിലും പല ഗോത്രവിഭാഗങ്ങളും അതിജീവനത്തിനായി പൊരുതിക്കൊണ്ടിരിക്കുന്നു. ആ​മ​സോ​ൺ കാ​ടു​ക​ളി​ലെ അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യും ഗോ​ത്ര​ജ​ന​ത​യു​ടെ സുരക്ഷയ്ക്കായി ന​ട​പ​ടികൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണു മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

Tags : AmazonRainforest AwaTribe UncontactedTribes SaveTheAmazon Brazil SurvivalInternational

Recent News

Corehub Up