Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UncontactedTribes

വിശപ്പടക്കാൻ പുറംലോകത്തേക്ക്; കാടിറങ്ങുന്ന ആമസോൺ ഗോത്രങ്ങൾ

ക​ട​ൽ​പോ​ലെ കി​ട​ക്കു​ന്ന ആ​മ​സോ​ൺ കാ​ടു​ക​ൾ. മ​നു​ഷ്യ​നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത അ​ദ്ഭു​ത​ങ്ങ​ളു​ടെ ക​ല​വ​റ! ആ ​മ​ഹാ​വ​നം നി​ര​വ​ധി ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ​യും ആ​വാ​സ​കേ​ന്ദ്ര​മാ​ണ്. ആ​മ​സോ​ൺ മ​ഴ​ക്കാ​ടു​ക​ളി​ലെ 'അ​വ' ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ പു​റം​ലോ​ക​ത്തി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു കാ​ടി​റ​ങ്ങി​യ​തു വ​ലി​യ ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട ജീ​വി​തം ന​യി​ച്ചി​രു​ന്ന ഗോ​ത്രം ഇ​ന്നു വ​ലി​യ പ്ര​തി​സ​ന്ധികൾ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്.

'അ​വ'​ ഗോത്രത്തിലെ ഇ​രു​പ​തോളം അംഗ​ങ്ങ​ളാ​ണു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ടു​ക​ണ്ടു സ​ഹാ​യം തേ​ടി​യ​ത്. സം​ഘ​ത്തി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ്വ​യം പ​ര്യാ​പ്ത​രാ​യി​രു​ന്ന ആ​ദി​വാ​സി​ക​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​മ​സോ​ൺ കാ​ടു​ക​ളി​ലെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കാ​ണു സം​ഭ​വം വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

കി​ഴ​ങ്ങു​വ​ർ​ഗ​മു​ൾ​പ്പെ​ടെ​യു​ള്ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ശേ​ഷം അ​വ​ർ കാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി. അ​തേ​സ​മ​യം പു​റം​ലോ​ക​വു​മാ​യു​ള്ള അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ രോ​ഗാ​ണു​ക്ക​ൾ പ​ട​രാ​നും ഗോ​ത്ര​ത്തി​ന്‍റെ നി​ല​നി​ൽ​പി​നെ​ത്ത​ന്നെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് 'സ​ർ​വൈ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ' ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്നു.

Latest News

Corehub Up