x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്കുത്തിസിനു പിന്നാലെ അ​മേ​രി​ക്ക​ൻ കൗ​മാ​ര​ക്കാ​രി മ​രി​യ മി​ഡി​ൽ​ട​ണും വിശുദ്ധിയുടെ പടവുകളിലേക്ക്

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 18, 2026 05:26 PM IST | Updated: November 18, 2026 05:26 PM IST

മ​രി​യ മി​ഡി​ൽ​ട​ൺ

ബാ​ൾ​ട്ടി​മോ​ർ: അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് 18-ാം വ​യ​സി​ൽ അ​ന്ത​രി​ച്ച അ​മേ​രി​ക്ക​ൻ കൗ​മാ​ര​ക്കാ​രി മ​രി​യ മി​ഡി​ൽ​ട​ണി​നെ വിശുദ്ധയായി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നാമകരണ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ യു​എ​സ് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ ബാ​ൾ​ട്ടി​മോ​റി​ൽ ന​ട​ന്ന മെ​ത്രാ​ൻ സ​മി​തി​യു​ടെ ശ​ര​ത്കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണു തീരുമാനം.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബ​ക്സ് കൗ​ണ്ടി സ്വ​ദേ​ശി​നി​യാ​യ മ​രി​യ, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യാ​നാ​കാ​ത്ത മ​സ്തി​ഷ്ക മു​ഴ​യെ​ത്തു​ട​ർ​ന്ന് 2020ലാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​വും നി​ര​വ​ധി പേ​ർ​ക്കു വി​ശ്വാ​സ​ത്തി​ലും ജീ​വി​ത​ത്തി​ലും പ്ര​ചോ​ദ​ന​മാ​യി തു​ട​രു​ന്ന മ​രി​യ​യു​ടെ വി​ശു​ദ്ധ​ജീ​വി​തം പ​രി​ഗ​ണി​ച്ചാ​ണ് സ​ഭ​യു​ടെ ഈ ​നീ​ക്കം.

വി​ശു​ദ്ധ ജോ​വാ​ൻ ഓ​ഫ് ആ​ർ​ക്ക്, വി​ശു​ദ്ധ അ​ലോ​ഷ്യ​സ് ഗോ​ൺ​സാ​ഗ, വി​ശു​ദ്ധ​രാ​യ ഫ്രാ​ൻ​സി​സ്കോ, ജ​സീ​ന്ത മാ​ർ​ട്ടോ, വി​ശു​ദ്ധ കാ​ർ​ലോ അ​ക്കുത്തി​സ് തു​ട​ങ്ങി നി​ര​വ​ധി യു​വ​വി​ശു​ദ്ധ​രാ​ൽ സ​ഭ എ​ക്കാ​ല​വും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യു​എ​സ് മെ​ത്രാ​ൻ സ​മി​തി​യു​ടെ കാ​നോ​നി​ക കാ​ര്യ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​തോ​മ​സ് പാ​പ്രോ​ക്കി മെ​ത്രാ​ന്മാ​രോ​ട് പ​റ​ഞ്ഞു.

ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലും ന​മ്മു​ടെ നാ​ട്ടി​ലും ജീ​വി​ച്ച മ​രി​യ മി​ഡി​ൽ​ട​ണി​ന്‍റെ വി​ശു​ദ്ധപ​ദ​വി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ഭ​യ്ക്കു ല​ഭി​ച്ച വ​ലി​യൊ​രു അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നൃത്തവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന മരിയ

2002 സെ​പ്റ്റം​ബ​ർ 10ന് ​ജ​നി​ച്ച മ​രി​യ, സ്പോ​ർ​ട്സും ഐ​റി​ഷ് നൃ​ത്ത​വും സം​ഗീ​ത​വു​മെ​ല്ലാം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന ഒ​രു സാ​ധാ​ര​ണ കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്ന അ​വ​ൾ സ്കൂ​ളി​ലെ സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​വ​ക ശു​ശ്രൂ​ഷ​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​റു​പ്പം മു​ത​ൽ​ത്ത​ന്നെ ദൈ​വ​വി​ശ്വാ​സ​മാ​യി​രു​ന്നു മ​രി​യ​യു​ടെ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു.

മാ​മ്മോ​ദീ​സ സ​മ​യ​ത്തു​ത​ന്നെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട മ​രി​യ​യെ, മൂ​ന്നാം വ​യ​സ്മു​ത​ൽ അ​മ്മ സൂ​സ​ൻ ആ​ഴ്ച​തോ​റും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. അ​വി​ടെവ​ച്ചാ​ണ് ക​രു​ണ​ക്കൊ​ന്ത​യും ജ​പ​മാ​ല​യും ചൊ​ല്ലാ​ൻ പ​ഠി​ച്ച​തും പ​രി​ശു​ദ്ധ അ​മ്മ​യോ​ട് അ​ഗാ​ധ​മാ​യ ഭ​ക്തി വ​ള​ർ​ത്തി​യെ​ടു​ത്ത​തും.

ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ൾ നേ​തൃ​ത്വം ന​ൽ​കി. അ​ർ​ബു​ദ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന നൃ​ത്തപ​രി​പാ​ടി​യു​ടെ സ​ഹ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു മ​രി​യ. അ​വ​ളു​ടെ സ്മ​ര​ണാ​ർ​ഥം ഈ ​പ​രി​പാ​ടി ഇ​പ്പോ​ൾ 'ഹോ​പ്പ്-​എ-​ത്തോ​ൺ' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​തി​നൊ​ന്നാം വ​യ​സി​ൽ അ​വ​ൾ ഡ​യ​റി​യി​ൽ കു​റി​ച്ച ആ​ദ്യ വാ​ച​കം "ദൈ​വം ക​രു​ണ​യു​ള്ള​വ​നാ​ണ്" എ​ന്നാ​യി​രു​ന്നു.

അപ്രതീക്ഷിതമായെത്തിയ വേദന

2019 ജ​നു​വ​രി​യി​ൽ പ​തി​നാ​റാം വ​യ​സി​ലാ​ണ് മ​രി​യ​യു​ടെ ബ്രെ​യി​ൻ​സ്റ്റെ​മ്മി​ൽ ഗു​രു​ത​ര​മാ​യ മു​ഴ ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​ത് മു​ത​ൽ 12 മാ​സം വ​രെ​യു​ള്ള ആ​യു​സ് മാ​ത്ര​മാ​ണു ഡോ​ക്‌​ട​ർ​മാ​ർ വി​ധി​ച്ച​ത്. എ​ന്നാ​ൽ രോ​ഗ​സൗ​ഖ്യ​ത്തി​നു​ള്ള പ്ര​തീ​ക്ഷ കൈ​വി​ടാ​തെ​ത​ന്നെ ദൈ​വ​ഹി​ത​ത്തി​ന് അ​വ​ൾ പൂ​ർ​ണ​മാ​യി കീ​ഴ​ട​ങ്ങി. ത​ന്‍റെ സ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ന്നു വി​ശ്വ​സി​ച്ച മ​രി​യ, ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു.

രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഒ​മ്പ​തു മാ​സ​ത്തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​ഗാ​ണ്ട സ​ന്ദ​ർ​ശി​ച്ച മ​രി​യ, 'മേ​ക്ക്-​എ-​വി​ഷ്' ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ത​നി​ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യം സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം അ​വി​ട​ത്തെ ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തെ​യും സ്കൂ​ളി​നെ​യും സ​ഹാ​യി​ക്കാ​നാ​ണു വി​നി​യോ​ഗി​ച്ച​ത്.

2020ൽ ​കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് പൊ​തു വി​ശു​ദ്ധ കു​ർ​ബാ​ന നി​ർ​ത്തി​വ​ച്ച സ​മ​യ​ത്ത്, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ച് മ​രി​യ ഫി​ലാ​ഡ​ൽ​ഫി​യ ആ​ർ​ച്ച്ബി​ഷ​പ് നെ​ൽ​സ​ൺ പെ​ര​സി​ന് ക​ത്തെ​ഴു​തി. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് നേ​രി​ട്ടെ​ത്തി മ​രി​യ​യ്ക്കു ദി​വ്യ​കാ​രു​ണ്യം ന​ൽ​കി.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ന​ട​ക്കാ​നും കൈ​ക​ൾ ച​ലി​പ്പി​ക്കാ​നും കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നു​മു​ള്ള ശേ​ഷി മ​രി​യ​യ്ക്കു ക്ര​മേ​ണ ന​ഷ്‌​ട​മാ​യി. എ​ഴു​താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന അ​വ​സാ​ന നാ​ളു​ക​ളി​ൽ അ​വ​ൾ കു​റി​ച്ച അ​വ​സാ​ന വാ​ക്കു​ക​ൾ "പ്ര​ത്യാ​ശ​യോ​ടെ ചി​ന്തി​ക്കു​ക" എ​ന്ന​താ​യി​രു​ന്നു. അ​വ​ളു​ടെ സ്മ​ര​ണാ​ർ​ഥ സ്ഥാ​പി​ത​മാ​യ ഫൗ​ണ്ടേ​ഷ​നും ഇ​തേ പേ​രാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2020 ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് 18-ാം വ​യ​സി​ൽ മ​രി​യ നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ടു.

 

K-Rail Survey

നി​ര​വ​ധി പേ​ർ​ക്കു മാ​തൃ​ക

മ​രി​യ​യു​ടെ മ​ര​ണ​ശേ​ഷം മാ​താ​പി​താ​ക്ക​ളാ​യ ബ്ര​യാ​നും സൂ​സ​നും ചേ​ർ​ന്ന് അ​വ​ളു​ടെ ജീ​വി​ത​ക​ഥ പു​സ്ത​ക​ത്തി​ലൂ​ടെ​യും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ലോ​ക​ത്തി​നു മു​ന്നി​ൽ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. മ​രി​യ​യു​ടെ ജീ​വി​തം ക​ണ്ട് സ​ഭ​യി​ലേ​ക്കും വി​ശ്വാ​സ​ത്തി​ലേ​ക്കും തി​രി​കെ വ​ന്ന​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ നി​ര​വ​ധി പേ​ർ പ​ങ്കു​വ​യ്ക്കാ​റു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. അ​മേ​രി​ക്ക​യ്ക്കു​പു​റ​മെ ഇ​റ്റ​ലി, പോ​ള​ണ്ട്, ഉ​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും മ​രി​യ​യു​ടെ മാ​ധ്യ​സ്ഥ്യം വ​ഴി ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത ഘ​ട്ട​മാ​യി ഫി​ലാ​ഡ​ൽ​ഫി​യ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​യു​ടെ ജീ​വി​ത​ത്തെ​യും വി​ശു​ദ്ധി​യെ​യും കു​റി​ച്ചു​ള്ള രൂ​പ​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കും. ഇ​തു പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ത​ങ്ങ​ളു​ടെ മ​ക​ൾ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണെ​ന്നും ഇ​തി​നോ​ടു താ​ര​ത​മ്യം ചെ​യ്യാ​ൻ ഈ ​ലോ​ക​ത്തു മ​റ്റൊ​ന്നു​മി​ല്ലെ​ന്നും മ​രി​യ​യു​ടെ പി​താ​വ് ബ്ര​യാ​ൻ മി​ഡി​ൽ​ട​ൺ പ​റ​ഞ്ഞു. മ​രി​യ ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​നു മാ​ത്ര​മു​ള്ള​വ​ള​ല്ലെ​ന്നും അ​വ​ൾ ലോ​ക​ത്തി​നു മു​ഴു​വ​ൻ അ​വ​കാ​ശ​പ്പെ​ട്ട​വ​ളാ​ണെ​ന്നും അ​മ്മ സൂ​സ​ൻ വി​കാ​രാ​ധീ​ന​യാ​യി പ്ര​തി​ക​രി​ച്ചു.

Tags : Maria Middleton AmericanTeenager CatholicChurch Music Dance UnitedStates

Recent News

Corehub Up