Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CatholicChurch

അക്കുത്തിസിനു പിന്നാലെ അ​മേ​രി​ക്ക​ൻ കൗ​മാ​ര​ക്കാ​രി മ​രി​യ മി​ഡി​ൽ​ട​ണും വിശുദ്ധിയുടെ പടവുകളിലേക്ക്

ബാ​ൾ​ട്ടി​മോ​ർ: അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് 18-ാം വ​യ​സി​ൽ അ​ന്ത​രി​ച്ച അ​മേ​രി​ക്ക​ൻ കൗ​മാ​ര​ക്കാ​രി മ​രി​യ മി​ഡി​ൽ​ട​ണി​നെ വിശുദ്ധയായി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നാമകരണ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ യു​എ​സ് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ ബാ​ൾ​ട്ടി​മോ​റി​ൽ ന​ട​ന്ന മെ​ത്രാ​ൻ സ​മി​തി​യു​ടെ ശ​ര​ത്കാ​ല സ​മ്മേ​ള​ന​ത്തി​ലാ​ണു തീരുമാനം.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബ​ക്സ് കൗ​ണ്ടി സ്വ​ദേ​ശി​നി​യാ​യ മ​രി​യ, ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്യാ​നാ​കാ​ത്ത മ​സ്തി​ഷ്ക മു​ഴ​യെ​ത്തു​ട​ർ​ന്ന് 2020ലാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷ​വും നി​ര​വ​ധി പേ​ർ​ക്കു വി​ശ്വാ​സ​ത്തി​ലും ജീ​വി​ത​ത്തി​ലും പ്ര​ചോ​ദ​ന​മാ​യി തു​ട​രു​ന്ന മ​രി​യ​യു​ടെ വി​ശു​ദ്ധ​ജീ​വി​തം പ​രി​ഗ​ണി​ച്ചാ​ണ് സ​ഭ​യു​ടെ ഈ ​നീ​ക്കം.

വി​ശു​ദ്ധ ജോ​വാ​ൻ ഓ​ഫ് ആ​ർ​ക്ക്, വി​ശു​ദ്ധ അ​ലോ​ഷ്യ​സ് ഗോ​ൺ​സാ​ഗ, വി​ശു​ദ്ധ​രാ​യ ഫ്രാ​ൻ​സി​സ്കോ, ജ​സീ​ന്ത മാ​ർ​ട്ടോ, വി​ശു​ദ്ധ കാ​ർ​ലോ അ​ക്കുത്തി​സ് തു​ട​ങ്ങി നി​ര​വ​ധി യു​വ​വി​ശു​ദ്ധ​രാ​ൽ സ​ഭ എ​ക്കാ​ല​വും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യു​എ​സ് മെ​ത്രാ​ൻ സ​മി​തി​യു​ടെ കാ​നോ​നി​ക കാ​ര്യ​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​തോ​മ​സ് പാ​പ്രോ​ക്കി മെ​ത്രാ​ന്മാ​രോ​ട് പ​റ​ഞ്ഞു.

ന​മ്മു​ടെ കാ​ല​ഘ​ട്ട​ത്തി​ലും ന​മ്മു​ടെ നാ​ട്ടി​ലും ജീ​വി​ച്ച മ​രി​യ മി​ഡി​ൽ​ട​ണി​ന്‍റെ വി​ശു​ദ്ധപ​ദ​വി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​മേ​രി​ക്ക​ൻ സ​ഭ​യ്ക്കു ല​ഭി​ച്ച വ​ലി​യൊ​രു അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നൃത്തവും സംഗീതവും ഇഷ്ടപ്പെട്ടിരുന്ന മരിയ

2002 സെ​പ്റ്റം​ബ​ർ 10ന് ​ജ​നി​ച്ച മ​രി​യ, സ്പോ​ർ​ട്സും ഐ​റി​ഷ് നൃ​ത്ത​വും സം​ഗീ​ത​വു​മെ​ല്ലാം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന ഒ​രു സാ​ധാ​ര​ണ കൗ​മാ​ര​ക്കാ​രി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യി​രു​ന്ന അ​വ​ൾ സ്കൂ​ളി​ലെ സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​ട​വ​ക ശു​ശ്രൂ​ഷ​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​റു​പ്പം മു​ത​ൽ​ത്ത​ന്നെ ദൈ​വ​വി​ശ്വാ​സ​മാ​യി​രു​ന്നു മ​രി​യ​യു​ടെ ജീ​വി​ത​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു.

മാ​മ്മോ​ദീ​സ സ​മ​യ​ത്തു​ത​ന്നെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട മ​രി​യ​യെ, മൂ​ന്നാം വ​യ​സ്മു​ത​ൽ അ​മ്മ സൂ​സ​ൻ ആ​ഴ്ച​തോ​റും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. അ​വി​ടെവ​ച്ചാ​ണ് ക​രു​ണ​ക്കൊ​ന്ത​യും ജ​പ​മാ​ല​യും ചൊ​ല്ലാ​ൻ പ​ഠി​ച്ച​തും പ​രി​ശു​ദ്ധ അ​മ്മ​യോ​ട് അ​ഗാ​ധ​മാ​യ ഭ​ക്തി വ​ള​ർ​ത്തി​യെ​ടു​ത്ത​തും.

ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ൾ നേ​തൃ​ത്വം ന​ൽ​കി. അ​ർ​ബു​ദ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന നൃ​ത്തപ​രി​പാ​ടി​യു​ടെ സ​ഹ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു മ​രി​യ. അ​വ​ളു​ടെ സ്മ​ര​ണാ​ർ​ഥം ഈ ​പ​രി​പാ​ടി ഇ​പ്പോ​ൾ 'ഹോ​പ്പ്-​എ-​ത്തോ​ൺ' എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. പ​തി​നൊ​ന്നാം വ​യ​സി​ൽ അ​വ​ൾ ഡ​യ​റി​യി​ൽ കു​റി​ച്ച ആ​ദ്യ വാ​ച​കം "ദൈ​വം ക​രു​ണ​യു​ള്ള​വ​നാ​ണ്" എ​ന്നാ​യി​രു​ന്നു.

അപ്രതീക്ഷിതമായെത്തിയ വേദന

2019 ജ​നു​വ​രി​യി​ൽ പ​തി​നാ​റാം വ​യ​സി​ലാ​ണ് മ​രി​യ​യു​ടെ ബ്രെ​യി​ൻ​സ്റ്റെ​മ്മി​ൽ ഗു​രു​ത​ര​മാ​യ മു​ഴ ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​ത് മു​ത​ൽ 12 മാ​സം വ​രെ​യു​ള്ള ആ​യു​സ് മാ​ത്ര​മാ​ണു ഡോ​ക്‌​ട​ർ​മാ​ർ വി​ധി​ച്ച​ത്. എ​ന്നാ​ൽ രോ​ഗ​സൗ​ഖ്യ​ത്തി​നു​ള്ള പ്ര​തീ​ക്ഷ കൈ​വി​ടാ​തെ​ത​ന്നെ ദൈ​വ​ഹി​ത​ത്തി​ന് അ​വ​ൾ പൂ​ർ​ണ​മാ​യി കീ​ഴ​ട​ങ്ങി. ത​ന്‍റെ സ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ന്നു വി​ശ്വ​സി​ച്ച മ​രി​യ, ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ​ക്കി​ട​യി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു.

രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഒ​മ്പ​തു മാ​സ​ത്തി​നു​ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​ഗാ​ണ്ട സ​ന്ദ​ർ​ശി​ച്ച മ​രി​യ, 'മേ​ക്ക്-​എ-​വി​ഷ്' ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ത​നി​ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യം സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം അ​വി​ട​ത്തെ ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തെ​യും സ്കൂ​ളി​നെ​യും സ​ഹാ​യി​ക്കാ​നാ​ണു വി​നി​യോ​ഗി​ച്ച​ത്.

2020ൽ ​കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് പൊ​തു വി​ശു​ദ്ധ കു​ർ​ബാ​ന നി​ർ​ത്തി​വ​ച്ച സ​മ​യ​ത്ത്, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ച്ച് മ​രി​യ ഫി​ലാ​ഡ​ൽ​ഫി​യ ആ​ർ​ച്ച്ബി​ഷ​പ് നെ​ൽ​സ​ൺ പെ​ര​സി​ന് ക​ത്തെ​ഴു​തി. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് നേ​രി​ട്ടെ​ത്തി മ​രി​യ​യ്ക്കു ദി​വ്യ​കാ​രു​ണ്യം ന​ൽ​കി.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ന​ട​ക്കാ​നും കൈ​ക​ൾ ച​ലി​പ്പി​ക്കാ​നും കേ​ൾ​ക്കാ​നും സം​സാ​രി​ക്കാ​നു​മു​ള്ള ശേ​ഷി മ​രി​യ​യ്ക്കു ക്ര​മേ​ണ ന​ഷ്‌​ട​മാ​യി. എ​ഴു​താ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന അ​വ​സാ​ന നാ​ളു​ക​ളി​ൽ അ​വ​ൾ കു​റി​ച്ച അ​വ​സാ​ന വാ​ക്കു​ക​ൾ "പ്ര​ത്യാ​ശ​യോ​ടെ ചി​ന്തി​ക്കു​ക" എ​ന്ന​താ​യി​രു​ന്നു. അ​വ​ളു​ടെ സ്മ​ര​ണാ​ർ​ഥ സ്ഥാ​പി​ത​മാ​യ ഫൗ​ണ്ടേ​ഷ​നും ഇ​തേ പേ​രാ​ണു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2020 ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് 18-ാം വ​യ​സി​ൽ മ​രി​യ നി​ത്യ​സ​മ്മാ​ന​ത്തി​നാ​യി വി​ളി​ക്ക​പ്പെ​ട്ടു.

 

Kerala

സീറോമലബാർ സഭാതാരം അവാർഡ് സന്തോഷ് കരുമാത്രയ്ക്കും ജേക്കബ് പൈനാടത്തിനും

കൊച്ചി: സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്കുന്ന അല്മായർക്കായി സീറോമലബാർ മെത്രാൻ സിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശൂർ അതിരൂപതാംഗമായ സന്തോഷ്‌ കരുമാത്രയെയും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തിനെയും മെത്രാൻ സിനഡ് തെരഞ്ഞെടുത്തു.

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്‌കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻ സിനഡിൽ അവതരിപ്പിക്കുകയുംചെയ്തിരുന്നു. ഓഗസ്റ്റ് 17 നു കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച സീറോ മലബാർ സഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനമാണ് ഇരുവ രെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്.
2027 ജൂലൈ മൂന്നിനു സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്റാന-സഭാദിനാഘോഷങ്ങളിൽ അവാർഡ് നൽകും.

Kerala

കോട്ടയം അതിരൂപതയ്ക്ക് ധന്യനിമിഷം; ഫാ. തോമസ് ആനിമൂട്ടിൽ സഹായ മെത്രാൻ

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പു​തി​യ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ നി​യ​മി​ത​നാ​യി. നി​യ​മ​ന ഉ​ത്ത​ര​വ് സീ​റോ മ​ല​ബാ​ർ സി​ന​ഡ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട്ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലും റോ​മി​ലും ഒ​രേ സ​മ​യം വാ​യി​ച്ചു.

കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ ആ​യി ശു​ശ്രൂ​ഷ ചെ​യ്തു വ​ര​വേ​യാ​ണ് പു​തി​യ നി​യോ​ഗം. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ൽ ഇ​തോ​ടെ മൂ​ന്നു സ​ഹാ​യ മെ​ത്രാ​ൻ​മാ​രാ​യി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു സ​ഹാ​യ മെ​ത്രാ​ൻ​മാ​ർ.

ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ ആ​നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പു​തി​യ ബി​ഷ​പ്. പ​രേ​ത​രാ​യ ജോ​സ​ഫ്-​ഏ​ലി ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​യി 1962 ജ​നു​വ​രി 13ന് ​ജ​നി​ച്ച ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ൽ പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. കോ​ട്ട​യം സ്റ്റ​നി​സ്ലാ​വോ​സ് മൈ​ന​ർ സെ​മി​നാ​രി, മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 1989 ഏ​പ്രി​ൽ 13ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യി​ൽ​നി​ന്നു കൈ​വ​യ്പ് ശു​ശ്രൂ​ഷ സ്വീ​ക​രി​ച്ച് വൈ​ദി​ക​നാ​യി. തു​ട​ർ​ന്ന് റോ​മി​ലെ അ​ത്തെനയോ റൊ​മാ​നോ സാ​ന്‍റാ ക്രോ​സെ​യി​ൽ‌​നി​ന്ന് കാ​ന​ൻ ലോ​യി​ൽ ലൈ​സ​ൻ​ഷ്യേ​റ്റ് നേ​ടി.

വ​യ​നാ​ട് പു​ളി​ഞ്ഞാ​ൽ ക്രി​സ്തു​രാ​ജ പ​ള്ളി, ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി, ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി, വി​വി​ധ സ്കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ, കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, ക​ണ്ണൂ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, മ​ല​ബാ​ർ റീ​ജ​ൺ പ്രൊ​ക്യു​റേ​റ്റ​ർ, അ​തി​രൂ​പ​ത ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്ജി, കോ​ട്ട​യം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചു.

അ​മേ​രി​ക്ക​യി​ലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA)നിന്ന് ക്ലി​നി​ക്ക​ൽ പാ​സ്റ്റ​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യും ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സി​ന്‍റെ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റാ​യും ശു​ശ്രൂ​ഷ​ചെ​യ്തു.

11 വ​ർ​ഷം കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ സേ​വ​നം കാ​ഴ്ച​വ​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട മാ​ർ മാ​ത്യു മാ​ക്കീ​ൽ, ദൈ​വ​ദാ​സ​ൻ ഫാ. ​തോ​മ​സ് പൂ​ത​ത്തി​ൽ എ​ന്നി​വ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പ്ര​മോ​ട്ട​ർ, കാ​ത്ത​ലി​ക് ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ശ​ക​ൻ, കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ഇ​ടു​ക്കി ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ ചു​മ​ത​ല​ക​ളും വ​ഹി​ക്കു​ന്നു.

മ​ല​യാ​ള​വും ഇം​ഗ്ലീ​ഷും കൂ​ടാ​തെ ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളും കൈ​കാ​ര്യം​ചെ​യ്യാ​ന​റി​യാം. എ​ലി​യാ​മ്മ, ചാ​ക്കോ, മാ​ത്യു, ബേ​ബി, ലൈ​സാ​മ്മ, പ​രേ​ത​നാ​യ ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് നി​യു​ക്ത ബി​ഷ​പ്പി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ.

National

ബിഷപ് ഡോ. ജോർജ് പള്ളിപ്പറമ്പിൽ അന്താരാഷ്‌ട്ര മതബോധന കൗൺസിൽ അംഗം

മി​യാ​വ്: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ മി​യാ​വ് രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ലി​നെ അ​ന്താ​രാ​ഷ്‌​ട്ര മ​ത​ബോ​ധ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി നി​യ​മി​ച്ചു.

സു​​​​​വി​​​​​ശേ​​​​​ഷ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​ണു നി​​​​​യ​​​​​മ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണു നി​​​​​യ​​​​​മ​​​​​നം.

എ​സ്ഡി​ബി സ​ന‍്യാ​സ സ​ഭാം​ഗ​മാ​യ ഡോ. ​ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ 2005ലാ​ണ് മി​യാ​വ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ​ത്. കോ​ട്ട​യം രൂ​പ​ത​യി​ലെ മ്രാ​ല​യാ​ണ് മാ​തൃ​ഇ​ട​വ​ക.

NRI

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു

 

സ്റ്റാം​ഫോ​ർ​ഡ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ 12-ാമ​ത് സീറോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​ന് ഗം​ഭീ​ര​മാ​യ സ​മാ​പ​നം. ഭ​ക്തി​നി​ർ​ഭ​ര​മാ​യ പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ വാ​ലി​ഡെ​ക്റ്റ​റി (സ​മാ​പ​ന) സ​മ്മേ​ള​ന​ത്തോ​ടും കൂ​ടി​യാ​ണ് നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന ക​ൺ​വൻ​ഷ​ൻ അ​വ​സാ​നി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി എ​ത്തി​യ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും അ​നേ​കം വി​ശ്വാ​സി​ക​ളും സ​ഭ​യി​ലെ പി​താ​ക്ക​ന്മാ​രോ​ടൊ​പ്പം ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ, ഈ ​സ​മാ​പ​ന സ​മ്മേ​ള​നം വി​ശ്വാ​സ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പ്രേ​ക്ഷി​ത ചൈ​ത​ന്യ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സാ​ക്ഷ്യ​മാ​യി മാ​റി.

നാ​ല് നാ​ൾ നീ​ണ്ടു​നി​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കും ആ​രാ​ധ​ന​യ്ക്കും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും ദൈ​വ​ത്തി​ന് ന​ന്ദി​യ​ർ​പ്പി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ൾ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തി​യ ശു​ശ്രൂ​ഷ​ക​ൾ, തോ​മാ​ശ്ലീ​ഹാ​യി​ലൂ​ടെ ഭാ​ര​ത​ത്തി​ന് ല​ഭി​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ പ്രേ​ക്ഷി​ത ചൈ​ത​ന്യ​ത്തെ വീ​ണ്ടും ജ്വ​ലി​പ്പി​ച്ചു.

ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ്: "നി​ങ്ങ​ൾ പോ​യി സ​ക​ല ജ​ന​ങ്ങ​ളെ​യും ശി​ഷ്യ​പ്പെ​ടു​ത്തു​വി​ൻ' പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ, ക്രി​സ്തു​വിന്‍റെ വ​ലി​യ പ്രേ​ക്ഷി​ത ദൗ​ത്യ​ത്തെ​ക്കു​റി​ച്ചാ​ണ് മാ​ത്യൂ​സ് മാ​ർ പ​ക്കോ​മി​യോ​സ് പി​താ​വ് പ്ര​സം​ഗി​ച്ച​ത്.

സ​ഭ​യി​ൽ അം​ഗ​മാ​യി​രി​ക്കു​ക എ​ന്ന​തി​ലു​പ​രി, ഓ​രോ മാ​മ്മോ​ദീ​സാ സ്വീ​ക​രി​ച്ച വ്യ​ക്തി​യും സ​ജീ​വ​മാ​യ ഒ​രു മി​ഷ​ന​റി ശി​ഷ്യ​നാ​കാ​ൻ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് പി​താ​വ് ഓ​ർ​മി​പ്പി​ച്ചു.

 

NRI

മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​ത അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

ഷി​ക്കാ​ഗോ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ രാ​ജ്കോ​ട്ട് രൂ​പ​ത മു​ൻ ബി​ഷ​പ്പും പ്ര​മു​ഖ മി​ഷ​ന​റി​യു​മാ​യി​രു​ന്ന മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ൽ സിഎംഐയുടെ (93) നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് വേ​ണ്ടി രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും എ​മി​ര​റ്റ​സ് അ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക രൂ​പ​ത സ്ഥാ​പി​ക്കു​ന്ന​തി​ന് അ​ടി​ത്ത​റ​പാ​കി​യ ദീ​ർ​ഘ​ദ​ർ​ശി​യാ​യ ഇ​ട​യ​നാ​യി​രു​ന്നു മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ൽ എ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പി​താ​ക്ക​ന്മാ​ർ അ​റി​യി​ച്ചു.

1960-ക​ളു​ടെ അ​വ​സാ​നം മു​ത​ൽ കേ​ര​ള​ത്തി​ൽ നി​ന്നും പ്ര​ത്യേ​കി​ച്ച് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ അ​ന്ന​ത്തെ മൈ​ഗ്ര​ന്‍റ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റു​മാ​യി​രു​ന്ന മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ൽ ന​ട​ത്തി​യ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ സ്മ​ര​ണീ​യ​മാ​ണ്.

1996-ൽ ​വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ശ്വാ​സി​ക​ളു​ടെ അ​വ​സ്ഥ പ​ഠി​ച്ച അ​ദ്ദേ​ഹം, 1998ൽ ​റോ​മി​ലെ സി​ന​ഡി​നും വ​ത്തി​ക്കാ​നും സ​മ​ർ​പ്പി​ച്ച സ​മ​ഗ്ര​മാ​യ പ​ഠ​ന റി​പ്പോ​ർ​ട്ടാ​ണ് അ​മേ​രി​ക്ക​യി​ൽ സീ​റോമ​ല​ബാ​ർ രൂ​പ​ത രൂ​പീ​ക​രി​ക്കു​ന്ന​തി​ന് നി​ർ​ണാ​യ​ക​മാ​യ​ത്.

ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2001 മാ​ർ​ച്ച് 13ന് ​വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള സ​ഭ​യു​ടെ ആ​ദ്യ​ത്തെ രൂ​പ​ത​യാ​യി ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത സ്ഥാ​പി​ച്ച​ത്.

അ​മേ​രി​ക്ക​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​വി​ർ​ഭാ​വ​ത്തി​ന് മു​ഖ്യ കാ​ര​ണ​ഭൂ​ത​നാ​യ പ്രി​യ​പ്പെ​ട്ട പി​താ​വി​ന്റെ വി​യോ​ഗം സ​ഭ​യ്ക്കും പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ലെ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തും അ​നു​സ്മ​രി​ച്ചു.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും പി​താ​വി​ന്‍റെ ആ​ത്മാ​വി​നു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​മെ​ന്നും രൂ​പ​താ നേ​തൃ​ത്വം അ​റി​യി​ച്ചു.

മാ​ർ ഗ്രി​ഗ​റി ക​രോ​ട്ടെ​മ്പ്രേ​ലിന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി ഷി​ക്കാ​ഗോ രൂ​പ​ത​യ്ക്ക് വേ​ണ്ടി പി​താ​ക്ക​ന്മാ​ർ അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർഥ​ന​ക​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

NRI

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും വ​ത്തി​ക്കാ​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ മ​ത​സൗ​ഹാ​ർ​ദ കാ​ര്യാ​ല​യ​ത്തി​ന്‍റെ (Dicastery for Interreligious Dialogue) പ്രി​ഫെ​ക്ടു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.15ന് ​ദൈ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ ക​ർ​ദി​നാ​ളി​നെ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​ർ, സി​സ്റ്റേ​ഴ്സ്, ഇ​ട​വ​ക​ജ​നം എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.

 

NRI

മാ​ള്‍​ട്ട​യി​ല്‍ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ളാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ന്നു

മാ​ള്‍​ട്ട: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ള്‍ ഈ ​മാ​സം മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യു​യ​ര്‍​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​സ​ന്ധ്യ​യും ശ്ര​ദ്ധേ​യ​മാ​യി. നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക വാ​ര്‍​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു.

മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മാ​ള്‍​ട്ട അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ഗാ​ലി​യ കു​ര്‍​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up