x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ബി​ബി തെ​ക്ക​നാ​ട്ട്
Published: July 10, 2026 04:16 PM IST | Updated: July 10, 2026 04:16 PM IST

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് സ്വീ​ക​ര​ണം നൽകുന്നു

ഹൂ​സ്റ്റ​ൺ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും വ​ത്തി​ക്കാ​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ മ​ത​സൗ​ഹാ​ർ​ദ കാ​ര്യാ​ല​യ​ത്തി​ന്‍റെ (Dicastery for Interreligious Dialogue) പ്രി​ഫെ​ക്ടു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.15ന് ​ദൈ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ ക​ർ​ദി​നാ​ളി​നെ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​ർ, സി​സ്റ്റേ​ഴ്സ്, ഇ​ട​വ​ക​ജ​നം എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ച് ആ​ന​യി​ച്ചു.

 

K-Rail Survey

തു​ട​ർ​ന്ന്, മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ന​ൽ​കി​യ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ, ദിവംഗതനായ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യു​ള്ള ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ന്മ​ക​ളും ക​ർ​ദി​നാ​ൾ പ​ങ്കു​വ​ച്ചു.

 

K-Rail Survey

ഒ​പ്പം, ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​വും ക്നാ​നാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും ത​നി​മ ചോ​രാ​തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ക്നാ​നാ​യ സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ടി​ന് ഇ​ട​വ​ക ട്ര​സ്റ്റി കോ​ഓർ​ഡി​നേ​റ്റ​ർ സ​ജി മാ​ര​ങ്ങാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രീ​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ പൂ​ച്ചെ​ണ്ടു ന​ൽ​കി ആ​ദ​ര​വും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

 

K-Rail Survey

ച​ട​ങ്ങി​ൽ വ​ച്ച് ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് മി​നി​സ്ട്രി അം​ഗ​ങ്ങ​ളെ​യും അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​രെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം ആ​ശീ​ർ​വ​ദി​ച്ചു. വി​കാ​രി ഫാ. ​മു​ത്തോ​ല​ത്ത് ക​ർ​ദി​നാ​ളി​നെ അ​നു​മോ​ദി​ക്കു​ക​യും ന​ന്ദി അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സി​സ്റ്റ​ർ റെ​ജി, സ​ജി മാ​ര​ങ്ങാ​ട്ടി​ൽ, സാ​ബു ക​റു​ക​പ്പ​റ​മ്പി​ൽ, ജെ​യിം​സ് വ​ട​ക്കേ​ക്ക​ര, നി​ധി​ൻ വ​ട്ട​മ​റ്റ​ത്തി​ൽ, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, ബി​ബി തെ​ക്ക​നാ​ട്ട്, ജോ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ, ജോ​സ് കു​റു​പ്പം​പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

Tags : MarGeorgeKoovakad Houston KnanayaCatholic CatholicChurch KnanayaCommunity

Recent News

Corehub Up