x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന മു​ഹൂ​ർ​ത്തം; ഫി​ല​ഡ​ൽ​ഫി​യ​യി​ലും ടൊ​റ​ന്‍റോ​യി​ലും സ്വ​ന്ത​മാ​യി ദേ​വാ​ല​യ​ങ്ങ​ൾ

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: October 31, 2026 03:50 PM IST | Updated: October 31, 2026 03:50 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ അ​ഭി​മാ​ന​ക​ര​മാ​യ മ​റ്റൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലും കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ലും ക്നാ​നാ​യ സ​മൂ​ഹം സ്വ​ന്ത​മാ​യി ദേ​വാ​ല​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

പ്ര​വാ​സി ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സ്വ​പ്ന​ങ്ങ​ളു​ടെ സാ​ക്ഷാ​ത്കാ​ര​മാ​യ ഈ ​നേ​ട്ടം വി​ശ്വാ​സ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഉ​ജ്വ​ല സാ​ക്ഷ്യ​മാ​യി മാ​റു​ക​യാ​ണ്.

ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നും കാ​ന​ഡ​യി​ലെ മി​സി​സാ​ഗാ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടൊ​റ​ന്‍റോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​മാ​ണ് പു​തി​യ ദേ​വാ​ല​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ അ​ജ​പാ​ല​ന, ആ​ത്മീ​യ, സാ​മൂ​ഹി​ക വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്ന നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​യാ​ണ് ഈ ​നേ​ട്ടം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ദീ​ർ​ഘ​കാ​ല സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​ണ് സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യ​വും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ​ക്കും വി​വി​ധ ഇ​ട​വ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഒ​രു കേ​ന്ദ്രം എ​ന്ന​ത്. ഈ ​സ്വ​പ്ന​മാ​ണ് പു​തി​യ ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.

പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ 749 Durham Road, Newtown, PA എ​ന്ന വി​ലാ​സ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന 5.44 ഏ​ക്ക​ർ സ്ഥ​ല​വും ദേ​വാ​ല​യ​വും ഉ​ൾ​പ്പെ​ടു​ന്ന സ​മു​ച്ച​യ​മാ​ണ് ഫി​ലാ​ഡ​ൽ​ഫി​യ ക്നാ​നാ​യ സ​മൂ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബ​ഹു. ഫാ. ​ബി​ബി ത​റ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രും ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വി​ശ്വാ​സ​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​നേ​ട്ടം. വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​ന​യും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും ഉ​ദാ​ര​മാ​യ സ​ഹ​ക​ര​ണ​വും ഈ ​സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​ന് അ​ടി​ത്ത​റ​യാ​യി.

പു​തി​യ ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ന്യൂ​യോ​ർ​ക്ക് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന​യി​ലെ നാ​ലാ​മ​ത്തെ ദേ​വാ​ല​യ​മാ​യും ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ന്‍റെ പ​തി​നാ​റാ​മ​ത്തെ ദേ​വാ​ല​യ​മാ​യും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ദേ​വാ​ല​യം മാ​റു​ന്നു.

ടൊ​റ​ന്‍റോ​യി​ലും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മം

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യും സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം എ​ന്ന ദീ​ർ​ഘ​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​ന്‍റാ​റി​യോ​യി​ലെ സെ​ന്‍റ​ർ വെ​ല്ലിം​ഗ്ട​ണി​ൽ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്തോ​ടു​കൂ​ടി​യ ദേ​വാ​ല​യ​മാ​ണ് ഇ​ട​വ​ക സ്വ​ന്ത​മാ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്രാ​ർ​ഥ​ന​യു​ടെ​യും കാ​ത്തി​രി​പ്പി​ന്‍റെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു മേ​ലേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ന്മാ​ർ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഡ​യ​റ​ക്ട​റേ​റ്റ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, വി​ശ്വാ​സ​സ​മൂ​ഹം എ​ന്നി​വ​ർ ന​ട​ത്തി​യ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദേ​വാ​ല​യം സ്വ​ന്ത​മാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

The Directorate of Knanaya Catholics in Canada എ​ന്ന സ​ഭാ​സം​വി​ധാ​ന​ത്തി​ന്‍റെ കീ​ഴി​ൽ സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ദേ​വാ​ല​യ​മാ​ണി​ത്. കാ​ന​ഡ​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് പു​തി​യ ദേ​വാ​ല​യം കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ന​ന്ദി​യും ആ​ശം​സ​ക​ളു​മാ​യി മോ​ൺ. തോ​മ​സ് മു​ള​വ​നാ​ൽ ഫി​ലഡ​ൽ​ഫി​യ​യി​ലും ടൊ​റ​ന്‍റോ​യി​ലും ദേ​വാ​ല​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ലൂ​ടെ​യും വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ മോ​ൺ. തോ​മ​സ് മു​ള​വ​നാ​ൽ ന​ന്ദി അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ അ​ജ​പാ​ല​ന സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ആ​ത്മീ​യ വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും ന​ൽ​കി​വ​രു​ന്ന നേ​തൃ​ത്വ​ത്തി​നും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി കൈ​കോ​ർ​ത്ത വി​വി​ധ ഇ​ട​വ​ക​ക​ൾ​ക്കും വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

"ന​മ്മു​ടെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ പ്രാ​ർഥ​ന​യും ഐ​ക്യ​വും ത്യാ​ഗ​വും ഉ​ദാ​ര​മാ​യ സ​ഹ​ക​ര​ണ​വും ചേ​ർ​ന്നാ​ണ് ഈ ​ദേ​വാ​ല​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന എ​ല്ലാ​വ​രെ​യും ദൈ​വം സ​മൃ​ദ്ധ​മാ​യി അ​നു​ഗ്ര​ഹി​ക്ക​ട്ടെ. നി​ങ്ങ​ളു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും ത്യാ​ഗ​ങ്ങ​ൾ​ക്കും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ൾ​ക്കും ദൈ​വം ത​ക്ക പ്ര​തി​ഫ​ലം ന​ൽ​ക​ട്ടെ എ​ന്ന് മോ​ൺ തോ​മ​സ് മു​ള​വ​നാ​ൽ ആ​ശം​സി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കു​ടി​യേ​റ്റ സ​മൂ​ഹ​ത്തി​ന്‍റെ അ​ജ​പാ​ല​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം വി​ശ്വാ​സ​പ​രി​ശീ​ല​നം, കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ, യു​വ​ജ​ന ശു​ശ്രൂ​ഷ​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​രും​ത​ല​മു​റ​യു​ടെ വി​ശ്വാ​സ​പാ​ര​മ്പ​ര്യ സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് പു​തി​യ ദേ​വാ​ല​യ​ങ്ങ​ൾ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

പ്ര​വാ​സ​ഭൂ​മി​യി​ൽ വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് മു​ന്നേ​റു​ന്ന ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ​യും ടൊ​റ​ന്‍റോയി​ലെ​യും ഈ ​നേ​ട്ട​ങ്ങ​ൾ പു​തി​യ ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യു​മാ​ണ് പ​ക​രു​ന്ന​ത്.

ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യും ഐ​ക്യ​വും കൂ​ട്ടാ​യ പ​രി​ശ്ര​മ​വും ഒ​ത്തു​ചേ​രു​മ്പോ​ൾ ദീ​ർ​ഘ​കാ​ല സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന​തി​ന്‍റെ സാ​ക്ഷ്യ​മാ​യി ഈ ​ര​ണ്ടു ദേ​വാ​ല​യ​ങ്ങ​ളും മാ​റു​ക​യാ​ണ്.

Tags : KnanayaCommunity Philadelphia Toronto Church NRINews

Recent News

Corehub Up