Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Philadelphia

America

മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം ഈ​ര​യി​ൽ പ​രേ​ത​നാ​യ എം.സി. ഏ​ലി​യാ​സി​ന്‍റെ (ഈ​ര​യി​ൽ അ​പ്പ​ച്ച​ൻ) മ​ക​ളും പെ​ൻ​സ​ൽ​വേ​നി​യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രി​യു​മാ​യി​രു​ന്ന മേ​രി​ക്കു​ട്ടി ഫി​ലി​പ്പ് (ബേ​ബി​ക്കു​ട്ടി - 67) അ​ന്ത​രി​ച്ചു.

ചി​ല നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫി​ല​ഡ​ൽ​ഫി​യ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് സ​ഭാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ക്രി​സോ​സ്റ്റം ഫി​ലി​പ്പ്. മ​ക്ക​ൾ: ത​ബീ​ഥ, ജെ​ർ​മി.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പതിന് ഫി​ല​ഡ​ൽ​ഫി​യ ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ (9707 Bustleton Ave, Philadelphia, PA 19115) ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ സ​ൺ​സെ​റ്റ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (333 County Line Road, Lower Southampton Township, PA 19006) ഭൗ​തി​ക​ശ​രീ​രം സം​സ്ക​രി​ക്കു​ന്ന​താ​ണ്.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ "ആ​ശ​യ​വി​നി​മ​യ ക​ള​രി': സീ​ന മാ​ത്യു ന​യി​ക്കു​ന്ന ക്ലാ​സ് 15ന്

ഫി​ല​ഡ​ൽ​ഫി​യ: കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലും ശ​രി​യാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ട് "ഫ​ല​പ്ര​ദ​മാ​യ ആ​ശ​യ​വി​നി​മ​യം കെ​ട്ടി​പ്പ​ടു​ക്കാം' (Building Effective Communication) എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി (സ്നേ​ഹ​തീ​രം), സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. ഈ ​മാ​സം 15ന് ​രാ​വി​ലെ 11ന് (​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം) ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി ഹാ​ളി​ൽ വ​ച്ചാ​ണ് ക്ലാ​സ് ന​ട​ക്കു​ന്ന​ത്.

മു​ഖ്യ​പ്ര​ഭാ​ഷ​ണം: സീ​ന മാ​ത്യു (Family Counselor in Philadelphia, തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ധാ​രി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​സോ​സി​യേ​റ്റ് മി​നി​സ്റ്റ​ർ). സാ​ന്നി​ധ്യം: റ​വ. ഫാ. ​റെ​ന്നി എ​ബ്ര​ഹാം, റ​വ. ഫാ. ​ചാ​ക്കോ പു​ന്നൂ​സ്.

മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നും വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്ന പ്രാ​യോ​ഗി​ക ആ​ശ​യ​ങ്ങ​ൾ സ്ലൈ​ഡ് ഷോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​ക്ലാ​സി​ൽ അ​വ​ത​രി​പ്പി​ക്കും.

പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11ന് ​മു​ൻ​പാ​യി ത​ന്നെ ഹാ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് പ​ള്ളി ട്ര​സ്റ്റി ലി​ജു എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി റെ​ന്നി ഇ​ര​ണ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​പ്പം യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഈ ​സെ​ഷ​നി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​പു​ല​മാ​യ ക​മ്മി​റ്റി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

സു​ജ കോ​ശി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ലീ​ലാ​മ്മ വ​ർ​ഗ​സ്, ക​ൺ​വീ​ന​ർ (ഫി​നാ​ൻ​സ്), ജെ​സി മാ​ത്യു, ക​ൺ​വീ​ന​ർ (പ്രോ​ഗ്രാം), ആ​നി സ​ക്ക​റി​യ, ക​ൺ​വീ​ന​ർ (ക​ൾ​ച്ച​റ​ൽ), കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ - ട്ര​സ്റ്റി).

NRI

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സം​ഘ​ടി​പ്പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 11ന് ​ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (മു​ൻ ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (മു​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), രാ​ജ​ൻ പ​ടി​യ​റ (ഘോ​ഷ​യാ​ത്ര കോ​ഓ​ർ​ഡി​നേ​റ്റ​ർ) ​എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

കി​ക്കോ​ഫ് മീ​റ്റിം​ഗി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സു​ജി​ത് തോ​മ​സ്, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സ​ഞ്ജു ജോ​ൺ, ട്ര​സ്റ്റി പോ​ൾ സി. ​ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു മാ​ത്യു, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം ബി​ന്നി ചെ​റി​യാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.  

ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഇ​ട​വ​ക​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ലെ അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ദൗ​ത്യ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും എ​ല്ലാ ഇ​ട​വ​ക അം​ഗ​ങ്ങ​ളേ​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശ ജോ​ർ​ജ് ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി, തീം, ​മു​ഖ്യ പ്ര​ഭാ​ഷ​ക​ർ, സ്ഥ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

NRI

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം

ഫി​ല​ഡ​ൽ​ഫി​യ: അ​ക്ഷ​ര​ന​ഗ​രി​യി​ൽ നി​ന്നും കു​ടി​യേ​റി​യ​വ​രും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ പ്രാ​ദേ​ശി​ക ചാ​രി​റ്റി സം​ഘ​ട​ന​യും കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി സാ​ഹോ​ദ​ര്യ ന​ഗ​രം കേ​ന്ദ്രി​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ണ്ണി കി​ഴ​ക്കേ​മു​റി​യു​ടെ (പ്ര​സി​ഡ​ന്‍റ്) അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.

ഇ​ത​ര സം​ഘ​ട​ന​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​വും അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ലെ പ​ര​സ്പ​ര ഐ​ക്യ​വു​മാ​ണ് കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ വി​ജ​യ​ര​ഹ​സ്യ​മെ​ന്നു സ​ണ്ണി കി​ഴ​ക്കേ​മു​റി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കു​ര്യ​ൻ രാ​ജ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) വാ​യി​ക്കു​ക​യും ജോ​ൺ പി. ​വ​ർ​ക്കി (ട്രെ​ഷ​റ​ർ) വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് പു​തി​യ ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് സാ​ജ​ൻ വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), ജീ​മോ​ൻ ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ഞ്ചു സ​ക്ക​റി​യ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ബു ജേ​ക്ക​ബ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ൺ പി. ​വ​ർ​ക്കി (ട്രെ​ഷ​റ​ർ), മാ​ത്യു ഐ​യ്പ് (ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ), സ​ണ്ണി കി​ഴ​ക്കേ​മു​റി(​ചാ​രി​റ്റി), ബെ​ന്നി കൊ​ട്ടാ​രം (പ്രോ​ഗ്രാം), ജെ​യ്സ​ൺ വ​ർ​ഗീ​സ്, ജോ​ൺ മാ​ത്യു (പി​ക്നി​ക്), ജോ​സ​ഫ് മാ​ണി, കു​ര്യ​ൻ രാ​ജ​ൻ, ജോ​ബി ജോ​ർ​ജ്, ജെ​യിം​സ് അ​ന്ത്ര​യോ​സ്, എ​ബ്ര​ഹാം ജോ​സ​ഫ്, രാ​ജു കു​രു​വി​ള, സാ​ബു പാ​മ്പാ​ടി, സെ​റി​ൻ ചെ​റി​യാ​ൻ കു​രു​വി​ള, വ​ർ​ക്കി പൈ​ലോ, വ​ർ​ഗീ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രെ 2026-2027 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​ജ​ൻ വ​ർ​ഗീ​സ് മു​ൻ ചെ​യ​ർ​മാ​ൻ, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം കൂ​ടാ​തെ മ​റ്റു നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ നി​ര​യി​ലെ സാ​ര​ഥി​യു​മാ​ണ്. ജീ​മോ​ൻ ജോ​ർ​ജ് സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ലും കൂ​ടാ​തെ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

സ​ഞ്ചു സ​ക്ക​റി​യ ക​ലാ​ല​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലൂ​ടെ​യും കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ സു​വ​നീ​ർ ക​മ്മി​റ്റു​യു​ടെ മു​ൻ ചീ​ഫ് എ​ഡി​റ്റ​റും ആ​യി​രു​ന്നു. ജോ​ൺ പി ​വ​ർ​ക്കി കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്റെ മു​ൻ നി​ര പ്ര​വ​ർ​ത്ത​ക​നും മി​ക​ച്ച സം​ഘാ​ട​ക​നു​മാ​ണ്.

കേ​ര​ള​ത്തി​ൽ പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം ന​ട​ത്തു​ക​യും കൂ​ടാ​തെ പ്ര​ഥ​മ വി​ദ്യാ​ഭാ​സ സ​ഹാ​യ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​തു​യോ​ഗ​ത്തി​ൽ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക​യി​ലെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പു​തു​താ​യി സ്ഥാ​ന​മേ​റ്റ​ടു​ത്ത സാ​ജ​ൻ വ​ർ​ഗീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ജ​നു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തു​വാ​നും കൂ​ടാ​തെ ഈ ​വ​ർ​ഷം പി​ക്നി​ക്കും കു​ടും​ബ​സ​മേ​തം അം​ഗ​ങ്ങ​ളെ എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു ഉ​ല്ലാ​സ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

കു​ര്യ​ൻ രാ​ജ​ൻ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ഡി​ന്ന​റി​നു ശേ​ഷം പി​രി​യു​ക​യും ഉ​ണ്ടാ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി സ​ന്ദ​ർ​ശി​ക്കു​ക www.kottayamassociation.org

NRI

മാ​പ്പ് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഏ​ഴി​ന്

ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ (മാ​പ്പ്) 2026ലെ ​ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കാ​സ്റ്റ​ർ അ​വ​ന്യു​വി​ലു​ള്ള മാ​പ്പ് ബി​ൽ​ഡിം​ഗി​ൽ വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തെ​ന്ന് മാ​പ്പ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാ​പ്പി​ൽ ലൈ​ഫ് ലോം​ഗ് അം​ഗ​ത്വ നേ​ടി​യി​ട്ടു​ള്ള ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്കും അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടി​ശി​ക​ക​ൾ അ​ട​ച്ചു​തീ​ർ​ത്ത സ്ഥി​ര അം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ള്ളൂ എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അം​ഗ​ത്വ പു​തു​ക്ക​ൽ സ​മ​യ​പ​രി​ധി: മാ​പ്പി​ൽ അം​ഗ​ത്വം നേ​ടി​യി​ട്ടു​ള്ള​വ​ർ, അ​വ​രു​ടെ അം​ഗ​ത്വ പു​തു​ക്ക​ലു​ക​ൾ ന​വം​ബ​ർ 22ന് ​മു​മ്പാ​യി ചെ​യ്തു തീ​ർ​ക്കേ​ണ്ട​താ​ണ്. 2024ൽ ​സ​ജീ​വ അം​ഗ​ത്വം നേ​ടി​യ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ 2025ലേ​ക്ക് അം​ഗ​ത്വം പു​തു​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.

നോ​മി​നേ​ഷ​ൻ വി​ശ​ദാം​ശ​ങ്ങ​ൾ: വി​വി​ധ പൊ​സി​ഷ​നി​ലേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. നോ​മി​നേ​ഷ​നു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

എ​ല്ലാ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ബി​നു ജോ​സ​ഫ് - 267 235 4345, അ​സി​സ്റ്റ​ന്‍റ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ അ​നു സ്ക​റി​യ - 267 496 2423, തോ​മ​സ് ചാ​ണ്ടി - 201 446 5027.

ഇ​വ​രി​ൽ ആ​രു​ടെ​യെ​ങ്കി​ലും പ​ക്ക​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ് എ​ന്ന് മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ലി​ജോ പി. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

NRI

സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഇ​ന്ന്

പെ​ൻ​സി​ൽ​വേ​നി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ നോ​ർ​ത്ത് മാ​ഷ​ർ സ്ട്രീ​റ്റി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ന​ട​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി എ​ന്ന് ഇ​ട​വ​ക വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ.​ഫാ.​ഡോ. ജോ​ൺ​സ​ൺ സി. ​ജോ​ൺ പ​റ​ഞ്ഞു.

ഫു​ഡ് ഫെ​സ്റ്റി​വ​ൽ, മാ​ർ​ത്ത​മ​റി​യം സ​മാ​ജ​വും പു​രു​ഷ​ന്മാ​രു​ടെ ഫോ​റ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ത​ത്സ​മ​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും. ക്ലോ​ത്തിം​ഗ് മാ​ർ​ട്ട്, ഫ്ര​ഷ് മാ​ർ​ക്ക​റ്റ് എ​ന്നി​വ ജോ​സ്‌​ലി​ൻ ഫി​ലി​പ്പും അ​യ​റി​ൻ ജേ​ക്ക​ബും ഏ​കോ​പി​പ്പി​ക്കും.

വി​നോ​ദ​വും സം​സ്കാ​ര​വും യു​വാ​ക്ക​ളും എം​ജി​ഒ​സി​എ​സ്എ​മ്മും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ട​വ​ക​യു​ടെ നി​ല​വി​ലു​ള്ള പ​ള്ളി നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ടി​ജോ ജേ​ക്ക​ബ്, ഡെ​യ്‌​സി ജോ​ൺ, ഷേ​ർ​ലി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. റ​വ.​ഫാ.​ഡോ. ജോ​ൺ​സ​ൺ എ​ല്ലാ​വ​രെ​യും ആ​ഘോ​ഷ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു.

Latest News

Corehub Up