ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡിഎസ്എംസിയും സംയുക്തമായി നേതൃത്വം നൽകുന്ന ഹെവൻലി ട്രമ്പറ്റ് 2025 ഈ മാസം 29ന് വെെകുന്നേരം നാല് മുതൽ 7.30 വരെ പെൻസിൽവേനിയയിലെ മെല്‍റോസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ഗ്രാറ്റ്സ് കോളജ് ഓഡിറ്റോറിയത്തിൽ (7605 old York Rd., Melrose Park, PA-19027) വച്ച് നടക്കും.
ഹെവൻലി ട്രമ്പറ്റ് 2025 നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ റിജിയണൽ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷൻ Rt. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവൻലി ട്രമ്പറ്റ്.
ക്രിസ്മസ് സന്ദേശം നൽകുന്നത് ആർച്ച് ഡയോസിസ് ഓഫ് ഫിലഡൽഫിയ ഓക്സിലറി ബിഷപ്പായ കെിത് ജെയിംസ് ചയ്ലിന്ന്സ്കി ആണ്. ഏകദേശം നൂറോളം ഗായകസംഘാംഗങ്ങള്‍ ഒരേ സ്വരത്തിലും ഒരേ ഈണത്തിലും പാടി ക്രിസ്തുവിന്റെ തിരുപ്പിറവിയെ വരവേൽക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
16 ഇടവകകളിൽ നിന്നും കോൺഗ്രിഗേഷനിൽ നിന്നുമുള്ള അംഗങ്ങളാണ് പാട്ടു പരിശീലനം നടത്തുന്നത്. മുന്‍ ഡി എസ് എം സി ഡയറക്ടറും ബോസ്റ്റൺ കാർമേൽ മാർത്തോമ്മാ ഇടവക വികാരിയുമായ റെവ. ആശിഷ് തോമസ് ജോർജ് ഗായക സംഘത്തെ പരിശീലിപ്പിക്കുന്നു.
അച്ഛൻ മികച്ച ഗായകനും, ഗാനരചയിതാവും, ഗാനപരിശീലനകനും ആണ്. സംഗീതം ജീവിേതാഉപാസനയായി സ്വീകരിച്ചിരിക്കുന്ന അച്ചൻ ബോസ്റ്റണിൽ നിന്നും അനേക കാതം സഞ്ചരിച്ചാണ് എല്ലാ ആഴ്ചയിലും ഫിലഡൽഫിയയിലും ന്യൂജേഴ്സിലും എത്തി ഗാന പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
അസൻഷൻ മാർത്തോമ്മാ ഇടവക വികാരി റവ. ജോജി എം. ജോർജ് വൈസ് പ്രസിഡന്റായും അനു സ്കറിയ സെക്രട്ടറിയായും ഉള്ള സൗത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മറ്റി വിജയകരമായി നടത്തിപ്പിനായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.
മറ്റ് കമ്മിറ്റി അംഗങ്ങൾ- ട്രസ്റ്റി - ബൈജു വർഗീസ്, അക്കൗണ്ടന്റ് - പി .ജി തോമസ്, ബോർഡ് മെമ്പേഴ്സ് - ബിൻസി ജോൺ, ഡോ. ഏലിയാസ് എബ്രഹാം, ഡോ. മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാൻ.
Tags : Heavenly Trumpet USA Philadelphia