x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ

വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ
Published: May 15, 2026 03:04 PM IST | Updated: May 15, 2026 03:07 PM IST

ഫി​ല​ഡ​ൽ​ഫി​യ: സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​സ്ഥാ​ന​ത്ത് ജൂ​ലൈ 22 മു​ത​ൽ 25 വ​രെ ന​ട​ക്കു​ന്ന 37-ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് ഈ മാസം മൂ​ന്നി​ന് കു​ർ​ബാ​നാ​ന​ന്ത​രം ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​രാ​ജ​ൻ പീ​റ്റ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദീ​ക​രി​ലൊ​രാ​ളാ​യ വ​ന്ദ്യ ജോ​സ് ദാ​നി​യേ​ൽ പ​യ​റ്റേ​ൽ കോ​റെ​പ്പി​സ്‌​കോ​പ്പ​യി​ൽ നി​ന്നും പൂ​രി​പ്പി​ച്ച ര​ജി​സ്‌​ട്രേ​ഷ​ൻ ഫോം ​സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

K-Rail Survey

ത​ദ​വ​സ​ത്തി​ൽ അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബോ​ബി കു​ര്യാ​ക്കോ​സ് (ന്യൂ​ജ​ഴ്‌​സി), കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റോ​യി മാ​ത്യു (ന്യൂ​യോ​ർ​ക്ക്), സാ​ബു സ്‌​ക​റി​യ (ഫി​ലാ​ഡ​ൽ​ഫി​യ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ന​വാ​ഭി​ഷി​ക്ത​നാ​യ ആ​ബൂ​ർ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.
‌‌
"യ​ഹോ​വ​യെ ക​ണ്ടെ​ത്താ​കു​ന്ന സ​മ​യ​ത്ത് അ​വ​നെ ക​ണ്ടെ​ത്തു​വി​ൻ അ​വ​ൻ അ​ടു​ത്തി​രി​ക്കു​മ്പോ​ൾ അ​വ​നെ വി​ളി​ച്ച​പേ​ക്ഷി​പ്പി​ൻ' (യെ​ശ​യ്യ 55.6) എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ന്‍റെ ചി​ന്താ​വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന ബാ​വ​യ്ക്ക് ന​ൽ​ക​പ്പെ​ടു​ന്ന വ​മ്പി​ച്ച വ​ര​വേ​ൽ​പ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ത്തേ​ക്കു​റി​ച്ചും ത​ദ​വ​സ​ര​ത്തി​ൽ കൗ​ൺ​സി​ൽ അം​ഗം ബോ​ബി കു​ര്യാ​ക്കോ​സ് വി​ശ​ദീ​ക​രി​ച്ചു.

ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തിന്‍റെ സ​മ്പൂ​ർ​ണ സ​ഹ​ക​ര​ണ​വും പ്രാ​തി​നി​ധ്യ​വും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​പ്പോ​ലെ ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് ത​ദ​വ​സ​ര​ത്തി​ൽ ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ൾ ഓ​ർ​മി​പ്പി​ച്ചു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ത​ദ​വ​സ​ര​ത്തി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് ന​ൽ​കി.

ഈ മാസം 16ന് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് (236 Od Tappan Rd, Old Tappan, NJ) ന​ട​ക്കു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്‍റെ ക്ര​മീ​ക​ര​ണ​ത്തേ​ക്കു​റി​ച്ചും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫ​ണ്ട് റെ​യി​സിം​ഗി​നു​വേ​ണ്ടി ന​ട​ത്തു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ൽ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യസ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥിച്ചു.

ന്യൂ​ജ​ഴ്‌​സി​യി​ലെ ഓ​ൾ​ഡ് താ​പ്പാ​ൻ ടൗ​ൺ​ഷി​പ്പി​ന്‍റെ ഒ​രു ഉ​ത്സ​വ​മാ​യാ​ണ് ഈ ​ഫു​ഡ്‌​ഫെ​സ്റ്റി​വ​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന​ത്. ന്യൂ​ജ​ഴ്‌​സി​യി​ലേും ഓ​ൾ​ഡ് താ​പ്പാ​ൻ ടൗ​ൺ​ഷി​പ്പി​ലെ​യും ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹ്യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.​

കി​ക്കോ​ഫ് പ​രി​പാ​ടി​ക​ൾ​ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് പോ​ൾ, സെ​ക്ര​ട്ട​റി ജെ​ഫ് ജോ​ർ​ജ്, ട്ര​ഷ​റ​ർ റ്റാ​ണി​യ ത​മ്പി, കൗ​ൺ​സി​ൽ അം​ഗം സാ​ബു സ്‌​ക​റി​യ, ഷാ​ന ജോ​ഷ്വ, റീ​ബ ജേ​ക്ക​ബ്, ലി​സി തോ​മ​സ്, റോ​ളി എ​ൽ​ദോ, എ​ൽ​ദോ​സ് വ​ർ​ഗീ​സ്, ഡോ. ​മാ​ത്യു ഇ​ടി​ച്ചാ​ണ്ടി, മാ​ത്യൂ​സ് മ​ഞ്ച, ജി​മ്മി ജേ​ക്ക​ബ് ജോ​ർ​ജ്, ബാ​ബു തോ​മ​സ്, വ​ർ​ഗീ​സ് പ​ട്ട​മ്മാ​ടി, ജാ​ൻ​സി പ​ട്ട​മ്മാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

Tags : Conference Kickoff Philadelphia USA

Recent News

Corehub Up