ഫിലഡൽഫിയ: അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക സംഘടനയായ ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ 2026ലെ ഓണാഘോഷപരിപാടികൾക്ക് ഔദ്യോഗികമായി കൊടിയേറി.
വിപുലമായ പങ്കാളിത്തത്തോടെയും ആവേശകരമായ കലാസാംസ്കാരിക അന്തരീക്ഷത്തോടെയും നടന്ന ടിക്കറ്റ് കിക്ക്-ഓഫ് ചടങ്ങ്സമൂഹഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായി മാറി.
അമേരിക്കൻ ദേശീയഗാനവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ട്രൈസ്റ്റേറ്റ്കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ സ്വാഗതപ്രസംഗം നടത്തി.
പ്രവാസി മലയാളിസമൂഹത്തെ ഒരുമിപ്പിക്കുന്ന വലിയ സാംസ്കാരികവേദിയായാണ് ട്രൈസ്റ്റേറ്റ് ഓണാഘോഷങ്ങൾ മാറിയിരിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു. ജനറൽസെക്രട്ടറി ജോബിജോർജ് (എംസി) യോഗ നടപടികൾ നിയന്ത്രിച്ചു.
പെൻസിൽവാനിയ സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ഹോണറബിൾ ഷോൺഡൗഗർട്ടി ഭദ്രദീപം കൊളുത്തി പരിപാടികൾ ഔദ്യോഗികകമായി ഉദ്ഘാടനംചെയ്തു. സമൂഹഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും ഇത്തരം ആഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണെന്ന് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

പരിപാടിയുടെസ്പോൺസർ ആയിരുന്ന ഹോണസ്റ്റ് റിയൽഎസ്റ്റേറ്റിന്റെ ബോബി മാത്യു ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഓണാഘോഷചെയർമാൻ ബിനുമാത്യു,എക്സിക്യൂട്ടീവ് വെെസ് ചെയർമാൻമാരായ വിൻസെന്റ് ഇമ്മാനുവൽ, സുധ കർത്ത, കേരളാഡേ ചെയർമാൻ തോമസ് പോൾ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാംകോഓർഡിനേറ്റർ റോണി വർഗീസ് പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.
സാമൂഹിക - സാംസ്കാരിക സംഘടനകളുടെപ്രതിനിധികളായ പമ്പ പ്രസിഡന്റ് അലക്സ് തോമസ്, കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് ജീമോൻ ജോർജ്, ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പ്രതിനിധിയായി ഫിലിപ്പോസ് ചെറിയാൻ, സിമിയോയുടെ പ്രതിനിധിയായി അഭിലാഷ്ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ സുമോദ് ടി.നെല്ലിക്കാല, ജേസൺവർഗീസ്, രാജുപി. ജോൺ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ചടങ്ങിന് സംഗീതാഭരണമായി. ട്രഷറർ രാജൻ സാമുവൽ നന്ദിപ്രസംഗം നടത്തി.
ഈ വർഷത്തെ ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ഓഗസ്റ്റ് 22ന് കാൻസ്റ്റാറ്റർവോൾക്സ്ഫെറിൻ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ അരങ്ങേറും.

മെഗാ പൂക്കളം, മെഗാതിരുവാതിര, നൃത്ത-സംഗീതപരിപാടികൾ, മെഗാഷോകൾ, കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക അവതരണങ്ങൾ,ഓണസദ്യ എന്നിവ എന്നെത്തെയും പോലെ ഇത്തവണയുംആഘോഷങ്ങളുടെ പ്രധാനആകർഷണങ്ങളായിരിക്കും.
കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവുംസംസ്കാരവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, പ്രവാസി മലയാളികൾക്ക് ഒരുമിച്ചുസമയം ചെലവഴിക്കാനും സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ ആഘോഷം മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.
ട്രൈസ്റ്റേറ്റ്കേരള ഫോറം ചെയർമാൻ ലെനോ സ്കറിയയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻസാമുവൽ, സെക്രട്ടറി സുരേഷ്നായർ, ജോയിന്റ് ട്രഷറർ ജീമോൻ ജോർജ്, എക്സിക്യൂട്ടീവ് വെെസ് ചെയർമാൻമാരായവിൻസെന്റ് ഇമ്മാനുവൽ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സുധകർത്ത, ആശ ഓഗസ്റ്റിൻ, ഫിലിപ്പോസ്ചെറിയാൻ, അഭിലാഷ്ജോൺ എന്നിവർ പരിപാടികളുടെഏകോപനം നിർവഹിക്കുന്നു.
ഓണാഘോഷ ചെയർമാനായി ബിനുമാത്യു, കേരള ഡേചെയർമാനായി തോമസ്പോൾ, പ്രോഗ്രാം കോർഡിനേറ്ററായി. റോണി വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു.

പിആർഒ ആയി സുമോദ് ടി. നെല്ലിക്കാല, അവാർഡ് കമ്മിറ്റി ചെയർമാനായി ജോർജ് നാടവയൽ, ഐടി കോഓർഡിനേറ്ററായി സാജൻ വർഗീസ്, സോഷ്യൽ മീഡിയ കോഓർഡിനേറ്ററായി അനൂപ് അനു, മീഡിയ കോഓർഡിനേറ്ററായി ശ്രീ.അരുണ് കോവാട്ട്, കോഓർഡിനേറ്റർ ടി.ജെ. തോംസൺ, അനീഷ്ജോയ്, സിജുജോൺ, ദിലീപ്ജോർജ്, ജോബിജോർജ്കുട്ടി, ജെയ്സൺ വറുഗീസ്, ജോൺപണിക്കർ എന്നിവർ വിവിധമേഖലകളിൽ സജീവ നേതൃത്വംനൽകുന്നു.
സാംസ്കാരികവൈവിധ്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഓണാഘോഷങ്ങൾ പ്രവാസി മലയാളികളുടെഹൃദയങ്ങളിൽ കേരളത്തിന്റെ ആത്മാവിനെ വീണ്ടുംഉ ണർത്തുന്ന മഹോത്സവമായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
Tags : Tristate Kerala Forum Onam Celebrations Philadelphia USA