x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ര​ണ്ട് സ്ത്രീ​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന് വൃ​ദ്ധ ജീ​വ​നൊ​ടു​ക്കി

പി.​പി. ചെ​റി​യാ​ൻ
Published: June 26, 2026 02:33 PM IST | Updated: June 26, 2026 02:33 PM IST

ഫി​ല​ഡ​ൽ​ഫി​യ: സൗ​ത്ത് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഒ​രു വീ​ട്ടി​നു​ള്ളി​ൽ മൂ​ന്ന് സ്ത്രീ​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ട് സ്ത്രീ​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന ശേ​ഷം പ്ര​തി​യാ​യ വൃ​ദ്ധ സ്വ​യം വെ​ടി​വച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം. 67 വ​യ​സു​കാ​രി​യാ​യ ജാ​നി​സ് പി​ക്കാ​നോ എ​ന്ന സ്ത്രീ​യാ​ണ് 18 വ​യ​സു​കാ​രി​യാ​യ ഏ​ഞ്ച​ലീ​ന പി​ക്കാ​നോ​യെ​യും 55 വ​യ​സു​കാ​രി​യാ​യ ഡെ​നീ​സ് ഗ്രോ​ട്ടി​നി​യെ​യും വെ​ടി​വ​ച്ചു​കൊ​ന്ന​ത്.

ഇ​തി​ന് ശേ​ഷം ഇ​വ​ർ സ്വ​യം വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മൂ​വ​രും മ​ര​ണ​പ്പെ​ട്ട​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Philadelphia Shooting Crime

Recent News

Corehub Up