x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ല​ഡ​ൽ​ഫി​യ - കേ​ര​ള വി​മാ​ന​യാ​ത്ര​യ്ക്ക് പു​തി​യ പ്ര​തീ​ക്ഷ; ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു

മെർളിൻ മേരി അഗസ്റ്റിൻ
Published: August 1, 2026 03:37 PM IST | Updated: August 1, 2026 03:37 PM IST

പരിപാടിയിൽ നിന്ന്

ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ദോ​ഹ വ​ഴി കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യ - ദോ​ഹ സ​ർ​വീ​സ് ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ല​ക്ഷ്യ​ത്തി​നാ​യി ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ട​ത്തി​യ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും വി​ശ​ദീ​ക​രി​ച്ച് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്ര​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ർ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ​ല​യാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​സ് തോ​മ​സ് (ചെ​യ​ർ, ഓ​ർ​മ ടാ​ല​ന്‍റ് പ്രൊ​മോ​ഷ​ൻ ഫോ​റം) പ​രി​പാ​ടി പ​രി​ച​യ​പ്പെ​ടു​ത്തി. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ഫോ​റം ചെ​യ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും സ്വാ​ഗ​തം ചെ​യ്തു.

2015 മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള മി​ക​ച്ച വി​മാ​ന​സൗ​ക​ര്യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ വി​ശ​ദീ​ക​രി​ച്ചു.

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​മാ​ന​ക്ക​മ്പ​നി​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ നി​ര​ന്ത​ര ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പി​ആ​ർ​ഒ മെ​ർ​ളി​ൻ മേ​രി അ​ഗ​സ്റ്റി​ൻ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ, ഫി​ല​ഡ​ൽ​ഫി​യ - കേ​ര​ള വി​മാ​ന​സൗ​ക​ര്യ​ത്തി​നാ​യി സം​ഘ​ട​ന ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​ഗ്ര ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ, സി​റ്റി മേ​യ​റു​ടെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ, യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു.

 

K-Rail Survey K-Rail Survey

വി​മാ​ന​സ​ർ​വീ​സ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ ഇ​ന്ത്യ​ൻ-​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​തും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന്‍റെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യ​തും പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ച്ചു.

ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് പെ​ൻ​സി​ൽ​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ർ മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​നേ​ട്ട​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ അം​ഗീ​കാ​രം ഒ​രു വ്യ​ക്തി​ക്കോ സം​ഘ​ട​ന​യ്ക്കോ മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും എ​ന്നാ​ൽ വി​മാ​ന​സൗ​ക​ര്യ​ത്തി​നാ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം വി​വി​ധ ത​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ജീ​വ​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

പ്ര​സ് മീ​റ്റി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, ഫോ​മ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ഡ​ബ്ല്യുഎംസി ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ മ​ല​യാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ പൊ​തു​താത്​പ​ര്യ വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ർ​ന്നും സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്നും കേ​ര​ള​ത്തി​ലേ​ക്കും ഇ​ന്ത്യ​യി​ലെ മ​റ്റു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ വി​മാ​ന​ബ​ന്ധ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും ഓ​ർമ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : QatarAirways Philadelphia Doha Oruma

Recent News

Corehub Up