x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​ൽ തോ​മ​സ് യു​കെ​യി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: October 5, 2026 10:19 AM IST | Updated: October 5, 2026 10:24 AM IST

അ​നി​ൽ തോ​മ​സ്

ബേ​ൺ​ലി: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി അ​നി​ൽ തോ​മ​സ് (56) അ​ന്ത​രി​ച്ചു. യു​കെ​യി​ലെ ബേ​ൺ​ലി​യി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹം മാ​ഞ്ച​സ്റ്റ​ർ എം​ആ​ർ​ഐ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. തു​ട​ർ​ചി​കി​ത്സ​യ്ക്കി​ടെ അ​ണു​ബാ​ധ​യു​ണ്ടാ​കു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കു​ക​യു​മാ​യി​രു​ന്നു.

ഭാ​ര്യ ഹാ​ഷ്‌ലി കു​ര്യ​ൻ ബേ​ൺ​ലി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​ണ്. മ​ക​ൻ ഷോ​ൺ ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​നി​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. മ​ക​ൾ ഫെ​യ്ത് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മാ​ഞ്ച​സ്റ്റ​റി​ലെ ഹെ​വ​ൻ​ലി​ഫീ​സ്റ്റ് ച​ർ​ച്ച് അം​ഗ​മാണ്. ബേ​ൺ​ലി പെ​ൻ​ഡി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യി​രു​ന്ന അ​നി​ലി​ന്‍റെ വി​യോ​ഗം പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. സം​സ്‌​കാ​രം യു​കെ​യി​ൽ.

Tags : AnilThomas UK Obit

Recent News

Corehub Up