x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ "പ്ര​വാ​സോ​ണം 26' പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: October 5, 2026 01:23 PM IST | Updated: October 5, 2026 01:23 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച "പ്ര​വാ​സോ​ണം 26' വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​മു​ഖ​രും സം​ഘ​ട​നാം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സോ​ണം 26 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​ഹീം വാ​വാ​ക്കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മാ​തൃ​നാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഒ​രു​മ​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സോ​ണം 26 ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ക്ബ​ർ ഷാ ​സ്വാ​ഗ​ത​വും ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

 

K-Rail Survey

ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, ബി​നു കു​ന്ന​ന്താ​നം, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, അ​സീ​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ, ഫ​സ​ലു​ൽ ഹ​ഖ്, അ​ബ്ദു​ൽ ഖാ​ദ​ർ മ​റാ​സി​ൽ, ഹു​സൈ​ൻ വ​യ​നാ​ട്, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, സി​റാ​ജ് പ​ള്ളി​ക്ക​ര, ഇ​ർ​ഷാ​ദ് അ​ബ്ദു​ൽ റ​ഹീം, സ​ഈ​ദ് റ​മ​ദാ​ൻ, എം.​എം. സു​ബൈ​ർ, മു​ഹ​മ്മ​ദ് മു​ഹി​യു​ദ്ദീ​ൻ, സ​മീ​ർ ഹ​സ​ൻ, അ​ബ്ദു​ൽ ജ​ലീ​ൽ അ​ബ്ദു​ല്ല, സ​യ്യി​ദ് ഹ​നീ​ഫ്, ഇ​ജാ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​ക്ക​ളി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. പ്ര​വാ​സോ​ണം 26 ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, ഷാ​ഹു​ൽ ഹ​മ​ദ് വെ​ന്നി​യൂ​ർ, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, സി.​എം. മു​ഹ​മ്മ​ദ​ലി, റി​യാ​സു​ദ്ദീ​ൻ, അ​നി​ൽ കു​മാ​ർ സ​ൽ​മാ​ബാ​ദ്, ആ​ഷി​ക് എ​രു​മേ​ലി, ഷി​ജി​ന ആ​ഷി​ഖ്, റ​ഷീ​ദ ബ​ദ​ർ, അ​ഡ്വ. ഇ​ന്ദു, സു​നി​ൽ മേ​നോ​ൻ, മു​ഹ​മ്മ​ദ് അ​മീ​ൻ ആ​റാ​ട്ടു​പു​ഴ, നി​സാം തേ​വ​ല​ക്ക​ര, ജോ​യ് ആ​ന്‍റ​ണി, വ​ഫ ഷാ​ഹു​ൽ, സു​മ​യ്യ ഇ​ർ​ഷാ​ദ്, അ​സ്‌​ലം കു​നി​യി​ൽ, റ​ഫീ​ഖ് സ​ൽ​മാ​ബാ​ദ്, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ഫ​സ​ൽ റ​ഹ്മാ​ൻ മൂ​ച്ചി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ്, സ​ബീ​ന ഖാ​ദ​ർ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Tags : PravasiWelfare OnamCelebration NRINews

Recent News

Corehub Up