പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ കേരള സെന്ററിലെ (1824 fairfax st elmont) ഹാളിൽ അമേരിക്കയിലെ പ്രശസ്തരായ നാല് സർഗാത്മക പ്രതിഭകളുടെ കഥകളും കവിതകളും ചർച്ച ചെയ്യുന്നു.
കവികളായ രാജു തോമസ്, ലിൻഡ അലക്സൻഡർ, കഥാകൃത്തുക്കളായ ഉമ സജിയും ബാബു പാറയ്ക്കലും എഴുതിയ - തെരുവ്നായ ചരിതം, അമ്മ, പ്രോക്സി, അഭിമുഖം എന്നീ സൃഷ്ടികൾ വായനാനുഭവമാകുമ്പോൾ എഴുത്തുകാരും വായനക്കാരും ചർച്ചയിൽ പങ്കെടുക്കും.
ന്യൂയോർക്കിലെ സർഗവേദി 35 വർഷം പിന്നിടുന്ന സാഹിത്യ സപര്യയുടെ വിട്ടുവീഴ്ചയില്ലാത്ത ഒത്തുചേരലാണ് അതുകൊണ്ടു തന്നെ ന്യൂയോർക്കിലെ സർഗവേദി ഏറെ ശ്രദ്ധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.
Tags : MalayalamLiterature Stories Poetry LiteraryDiscussion