തോമസ് മിച്ചൽ ഓവർട്ടൻ, നാൾഡോ ഡെന്നസ്
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ, ടെക്സസ് സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച രണ്ട് വധശിക്ഷകൾ നടപ്പാക്കി. ഇതോടെ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനമെന്ന റിക്കാർഡ് ഫ്ലോറിഡ സ്വന്തമാക്കി.
1991-ൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട 71 വയസുകാരനായ തോമസ് മിച്ചൽ ഓവർട്ടന്റെ വധശിക്ഷയാണ് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കിയത്.
വിഷമരുന്ന് കുത്തിവച്ചുള്ള ശിക്ഷയ്ക്ക് പിന്നാലെ വൈകുന്നേരം 6.19ന് മരണം സ്ഥിരീകരിച്ചു. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന ഇരുപതാമത്തെ വധശിക്ഷയാണിത്.
ടെക്സസിൽ ഈ വർഷത്തെ അവസാന വധശിക്ഷ
1996-ൽ ഹൂസ്റ്റണിലെ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്ന് 36 ലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങളും പണവും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട 70 വയസുകാരനായ റീനാൾഡോ ഡെന്നസിന്റെ വധശിക്ഷയും ടെക്സസിലെ ഹണ്ട്സ്വില്ലെ ജയിലിൽ നടപ്പാക്കി.
അവസാനവട്ട അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെ രാത്രി 7.08നാണ് മരണം സ്ഥിരീകരിച്ചത്. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ഒൻപതാമത്തെയും അവസാനത്തെയും വധശിക്ഷയാണിത്.
Tags : DeathPenalty Florida Texas Execution America