Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Execution

വധശിക്ഷ ലൈവില്ല: ട്രംപ്

ന്യൂ​​​യോ​​​ര്‍ക്ക്: യു​​​എ​​​സ് ആ​​​ര്‍മി മു​​​ന്‍ സൈ​​​ക്ക്യാ​​​ട്രി​​​സ്റ്റ് നി​​​ദാ​​​ല്‍ ഹ​​​സ​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ ഫ​​​യ​​​റിം​​​ഗ് സ്‌​​​ക്വാ​​​ഡ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ലൈ​​​വ് സം​​​പ്രേ​​​ഷ​​​ണം ഒ​​​ഴി​​​വാ​​​ക്കി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പാ​​​ണ് ഇ​​​ന്ന​​​ലെ ഇ​​​ക്കാ​​​ര്യം അി​​​യി​​​ച്ച​​​ത്.

ലൈ​​​വ് സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക വി​​​മ​​​ര്‍ശ​​​ന​​​മു​​​യ​​​ര്‍ന്നി​​​രു​​​ന്നു. താ​​​ന്‍ അ​​​തു കാ​​​ണി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ന്‍സി​​​ന്‍റെ നി​​​ല​​​പാ​​​ട്.

ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് ഹ​​​സ​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ക. 2009ൽ ​​​ടെ​​​ക്സ​​​സി​​​ലെ സൈ​​​നി​​​ക​​​താ​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച് 13 യു​​​എ​​​സ് സൈ​​​നി​​​ക​​​രെ ഹ​​​സ​​​ൻ വെ​​​ടി​​​വ​​​ച്ചു​​കൊ​​​ന്നി​​​രു​​​ന്നു.

പൊ​​​ലി​​​സ് ന​​​ട​​​ത്തി​​​യ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഹ​​​സ​​​ന്‍റെ അ​​​ര​​​ക്കെ​​​ട്ടി​​​നു വെ​​​ടി​​​യേ​​​റ്റി​​​രു​​​ന്നു. ഇ​​പ്പോ​​ൾ ഇ​​​യാ​​​ൾ വീ​​​ൽ​​​ചെ​​​യ​​​റി​​ലാ​​ണു ന​​ട​​ക്കു​​ന്ന​​ത്.

NRI

മാ​ര​ക വി​ഷാം​ശം കു​ത്തി​വ​ച്ചി​ട്ടും "ര​ക്ഷ​യി​ല്ല'; വ​ധ​ശി​ക്ഷ അ​തി​ജീ​വി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ൽ 50 വ​യ​സു​കാ​രി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ക്രി​സ്റ്റ പൈ​ക്കി​നെ വി​ഷം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള​ള ശ്ര​മ​മ​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക്രി​സ്റ്റ പൈ​ക്ക് എ​ന്ന കു​റ്റ​വാ​ളി​ക്കു ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും മ​രി​ച്ചി​ല്ല. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി​യാ​യി സം​ഭ​വം മാ​റി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​വ​ന്നു.

1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു ക്രി​സ്റ്റ പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. അ​വ​സാ​ന​നി​മി​ഷ​ത്തി​ലെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

റി​വ​ർ​ബെ​ന്‍റ് മാ​ക്സി​കം സെ​ക്യൂ​രി​റ്റി ജ​യി​ലി​ലാ​യി​രു​ന്നു വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ൽ​ശ്ര​മം അ​ര​ങ്ങേ​റി​യ​ത്. പെ​ന്‍റോ​ബാ​ർ​ബി​റ്റ​ൽ എ​ന്ന വി​ഷം ര​ണ്ടു ത​വ​ണ കു​ത്തി​വ​ച്ച ക്രി​സ്റ്റ​യ്ക്കു ബോ​ധം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചി​ല്ല.

ഇ​വ​ർ ഉ​ച്ച​ത്തി​ൽ കൂ​ർ​ക്കം വ​ലി​ച്ച​താ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ന്ന​സി സം​സ്ഥാ​ന​ത്ത് ഇ​രു​ന്നൂ​റു വ​ർ​ഷ​ത്തി​നി​ടെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യാ​ണു​ക്രി​സ്റ്റ.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ​ക്ക് ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കി എ​ന്നാ​ണ് അ​റി​യി​പ്പ്. കൊ​ല്ല​പ്പെ​ട്ട കൊ​ളീ​ൻ സ്ലെ​മ്മ​റി​ന്‍റെ അ​മ്മ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തു കാ​ണാ​നെ​ത്തി​യി​രു​ന്നു.

International

ഫയറിംഗ് സ്ക്വാഡ്, വിഷവാതകം; വധശിക്ഷയ്ക്ക് പുതിയ മാർഗങ്ങൾ ആലോചിച്ച് ട്രംപ് ഭരണകൂടം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ ​​​വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​ൻ പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്നു.

ഫ​​​യ​​​റിം​​​ഗ് സ്ക്വാ​​​ഡി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് വെ​​​ടി​​​വ​​​യ്ക്ക​​​ൽ, വൈ​​​ദ്യു​​​താ​​​ഘാ​​​തം ഏ​​​ൽ​​​പ്പി​​​ൽ, വി​​​ഷ​​​വാ​​​ത​​​കം ശ്വ​​​സി​​​പ്പി​​​ക്ക​​​ൽ എ​​​ന്നീ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

നി​​​ല​​​വി​​​ൽ വി​​​ഷം കു​​​ത്തി​​​വ​​​ച്ചാ​​ണു വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വി​​​ഷം ല​​​ഭി​​​ക്കാ​​​നു​​​ള്ള പ്ര​​​യാ​​​സം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​വേ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​റു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യമ​​​പ്ര​​​കാ​​​രം ആ​​​യി​​​രി​​​ക്കും ​ഇ​​​ത്. ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ വ​​​ധ​​​ശി​​​ക്ഷ പു​​​നഃ​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന​​​ത് ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വാ​​​ഗ്ദാ​​​ന​​​മാ​​​യി​​​രു​​​ന്നു.

ട്രം​​​പി​​​ന്‍റെ ഒ​​​ന്നാം ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ച 2021ൽ ​​​ഫെ​​​ഡ​​​റ​​​ൽ ത​​​ല​​​ത്തി​​​ൽ വ​​​ധ​​​ശി​​​ക്ഷ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും 13 പേ​​​രു​​​ടെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് പ്രസിഡന്‍റായ ജോ ​​​ബൈ​​​ഡ​​​ൻ ഫെ​​​ഡ​​​റ​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു മോ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ട്രം​​​പ് വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​പ്പോ​​​ൾ മോ​​​റ​​​ട്ടോ​​​റി​​​യം റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

International

ഇ​സ്ര​യേ​ലി​നാ​യി ചാ​ര​വൃ​ത്തി: ര​ണ്ടു പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ കൂ​ടി തൂ​ക്കി​ലേ​റ്റി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​മാ​യും ഇ​സ്ര​യേ​ലു​മാ​യും യു​ദ്ധം തു​ട​രു​ന്ന​തി​നി​ട​യി​ൽ, രാ​ജ്യ​ത്ത് ത​ട​വി​ലാ​ക്ക​പ്പെ​ട്ട ര​ണ്ട് രാഷ്‌ട്രീ​യ ത​ട​വു​കാ​രെകൂ​ടി ഇ​റാ​ൻ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പീ​പ്പി​ൾ​സ് മു​ജാ​ഹി​ദീ​ൻ (എം​ഇ​കെ) അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് (നി​മ) മാ​സൂം ഷാ​ഹി (38), ഹ​മീ​ദ് വാ​ലി​ദി (45) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ തൂ​ക്കി​ലേ​റ്റി​യ​ത്.

ടെ​ഹ്‌​റാ​നു പു​റ​ത്തു​ള്ള കാ​രാ​ജ് സെ​ൻ​ട്ര​ൽ ജ​യി​ലിലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്ന് എം​ഇ​കെ​യു​ടെ രാ​ഷ്‌ട്രീ​യ വി​ഭാ​ഗ​മാ​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് റെ​സി​സ്റ്റ​ൻ​സ് ഓ​ഫ് ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ന് വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി എ​ന്ന കു​റ്റ​മാ​ണ് ഇ​റാ​നി​യ​ൻ അ​ധി​കൃ​ത​ർ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്.

ഫെ​ബ്രു​വ​രി 28-ന് ​ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​നു ശേ​ഷം ഇ​റാ​നി​ൽ രാ​ഷ്ട്രീ​യ ത​ട​വു​കാ​രു​ടെ വ​ധ​ശി​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ർ​ച്ച് മാ​സം മു​ത​ൽ ഇ​തു​വ​രെ എ​ട്ട് എം​ഇ​കെ അം​ഗ​ങ്ങ​ളെ​യും ജ​നു​വ​രി​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് പേ​രെ​യു​മു​ൾ​പ്പെ​ടെ ആ​കെ 15 പേ​രെ ഇ​റാ​ൻ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ​യും രാഷ്‌ട്രീയ ത​ട​വു​കാ​രെ​യും ഇ​റാ​ൻ തൂ​ക്കി​ലേ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നോ​ർ​വേ ആ​സ്ഥാ​ന​മാ​യു​ള്ള 'ഇ​റാ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ്' ഡ​യ​റ​ക്ട​ർ മ​ഹ്മൂ​ദ് അ​മി​രി മൊ​ഗ​ദം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

NRI

ഒ​ക്‌​ല​ഹോ​മ​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

 

ഒ​ക്‌​ല​ഹോ​മ സി​റ്റി: അ​മേ​രി​ക്ക​യി​ലെ ഒ​ക്‌​ല​ഹോ​മ സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 45 വ​യ​സു​കാ​ര​നാ​യ കെ​ൻ​ഡ്രി​ക് എ. ​സിം​പ്സ​ണെ​യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച് വ​ധി​ച്ച​ത്.

2005ലെ ​ക​ത്രീ​ന ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ നി​ന്നും അ​ഭ​യാ​ർ​ഥി​യാ​യി ഒ​ക്‌ലഹോ​മ​യി​ൽ എ​ത്തി​യ വ്യ​ക്തി​യാ​ണ് സിം​പ്സ​ൺ. 2006-ൽ ​ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു ക്ല​ബി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗ്ലെ​ൻ പാ​മ​ർ (20), ആന്‍റ​ണി ജോ​ൺ​സ് (19) എ​ന്നി​വ​രെ വെ​ടി​വച്ചു കൊ​ന്നത്.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ സിം​പ്സ​ൺ അ​സാ​ൾ​ട്ട് റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച് 20 റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം സിം​പ്സ​ൺ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി പാ ​ത​ള്ളി​യി​രു​ന്നു (വോ​ട്ട്: 3-2).

മരിച്ചവ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചു​വെ​ന്ന് ഒ​ക്‌​ല​ഹോ​മ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജെന്‍റ​ന​ർ ഡ്ര​മ്മ​ണ്ട് പ്ര​തി​ക​രി​ച്ചു. താ​ൻ ചെ​യ്ത തെ​റ്റി​ന് സിം​പ്സ​ൺ മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് അ​ദ്ദേ​ഹം മ​ര​ണം വ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് പ​റ​ഞ്ഞു.

NRI

റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി

ഫ്ലോ​റി​ഡ: 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ​ത്തെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ (65) വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.12നാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ഗെ​യ്‌​നെ​സ്‌​വി​ല്ലി​ൽ വ​ച്ച് സെ​യി​ൽ​സ്മാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ദ്യ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഹീ​ത്തി​ന്‍റെ അ​പേ​ക്ഷ യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. 1989ൽ ​ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ഗെ​യ്‌​നെ​സ്‌​വി​ല്ലി​ലെ​ത്തി​യ മൈ​ക്ക​ൽ ഷെ​റി​ഡ​ൻ (30) എ​ന്ന​യാ​ളെ റൊ​ണാ​ൾ​ഡ് ഹീ​ത്തും സ​ഹോ​ദ​ര​ൻ കെ​ന്ന​ത്തും ചേ​ർ​ന്ന് കൊ​ള്ള​യ​ടി​ക്കു​ക​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

റൊ​ണാ​ൾ​ഡ് ഹീ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ​ഹോ​ദ​ര​ൻ കെ​ന്ന​ത്ത് ഷെ​റി​ഡ​നെ വെ​ടി​വ​ച്ച​ത്. കെ​ന്ന​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ച്ച​പ്പോ​ൾ, കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ റൊ​ണാ​ൾ​ഡി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് മു​ൻ​പും റൊ​ണാ​ൾ​ഡ് ഹീ​ത്ത് കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 1977ൽ ​കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് 30 വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ചെ​ങ്കി​ലും പ​ത്ത് വ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ജ​യി​ൽ മോ​ചി​ത​നാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി ആ​റ് മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​യാ​ൾ മൈ​ക്ക​ൽ ഷെ​റി​ഡ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

വ​ധ​ശി​ക്ഷ​യ്ക്ക് സാ​ക്ഷി​യാ​കാ​ൻ മൈ​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ടോം ​ഷെ​റി​ഡ​ൺ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ഫ്ലോ​റി​ഡ​യി​ൽ എ​ത്തി​യി​രു​ന്നു. റൊ​ണാ​ൾ​ഡി​ന് അ​ന്ന് അ​ർ​ഹ​മാ​യ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ന്ന് ജീ​വ​നോ​ടെ ഇ​രി​ക്കു​മാ​യി​രു​ന്നു എ​ന്നും ടോം ​പ​റ​ഞ്ഞു.

Latest News

Corehub Up