Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texas

America

എം​എ​സ്എം​ഐ സ​ന്യാ​സി​നീ സ​മൂ​ഹം അ​മേ​രി​ക്ക​യി​ലെ ശു​ശ്രൂ​ഷ​യു​ടെ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ

മി​സൂ​റി സി​റ്റി (ടെ​ക്സ​സ്): ക​ട​ൽ ക​ട​ന്നെ​ത്തി​യ കാ​രു​ണ്യ​ത്തി​ന് കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ സ​ഫ​ല യാ​ത്ര. മി​ഷ​ണ​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (എം​എ​സ്എം​ഐ) സ​ന്യാ​സി​നീ സ​മൂ​ഹം അ​മേ​രി​ക്ക​യി​ലെ സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ശു​ശ്രൂ​ഷ​യു​ടെ​യും ര​ജ​ത​ജൂ​ബി​ലി, ടെ​ക്സ​സി​ലെ മി​സൂ​റി സി​റ്റി​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സീറോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ ആ​ഘോ​ഷി​ച്ച​പ്പോ​ൾ അ​ത് സേ​വ​ന​ത്തിന്‍റെ പാ​ത​യി​ൽ അ​വ​ർ ന​ട​ന്നു തീ​ർ​ത്ത യാ​ത്ര​യു​ടെ കൂ​ടി ഓ​ർ​മ പ​ങ്കു​വ​യ്ക്ക​ലാ​യി.

കൃ​ത​ജ്ഞ​താ ബ​ലി​യോ​ടെ​യും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യും ഭ​ക്തി​പൂ​ർ​വം ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടി സാ​ന്നി​ധ്യ​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. ഷി​ക്കാ​ഗോ സെന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ലാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, നി​ര​വ​ധി വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ എംഎ​സ്എം​ഐ സി​സ്റ്റേ​ഴ്സ് വ​ഹി​ച്ച സു​പ്ര​ധാ​ന പ​ങ്കി​നെ​ക്കു​റി​ച്ച് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ത​ന്‍റെ വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

രൂ​പ​ത​യു​ടെ പ്രാ​രം​ഭ​കാ​ലം മു​ത​ൽ​ക്കേ അ​തി​ന്‍റെ ച​രി​ത്ര​ത്തോ​ടും വി​കാ​സ​ത്തോ​ടും ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് ഈ ​സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ അ​മേ​രി​ക്ക​യി​ലെ സാ​ന്നി​ധ്യ​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഭാ​ര​ത​ത്തി​ലെ ത​ന്‍റെ വൈ​ദി​ക ശു​ശ്രൂ​ഷാ​കാ​ല​ത്തെ​യും, കു​ള​ത്തു​വ​യ​ലി​ൽ ന​ട​ന്ന വാ​ർ​ഷി​ക ധ്യാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ വ​ന്ദ്യ വ​ർ​ക്കി കു​ഴി​കു​ള​ത്തി​ന്‍റെ ആ​ത്മീ​യ​ത​യെ​യും ദ​ർ​ശ​ന​ത്തെ​യും അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​തി​നെ​ക്കു​റി​ച്ചു​മു​ള്ള വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ ബി​ഷ​പ് പ​ങ്കു​വ​ച്ചു.

ആ​ഴ​മേ​റി​യ പ്രാ​ർ​ഥ​നാ​ജീ​വി​ത​ത്തി​ൽ നി​ന്നും ദൈ​വ​വ​ച​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ നി​ന്നു​മാ​ണ് ഈ ​സ​മൂ​ഹം ജ​ന്മ​മെ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

 

 

NRI

ഗാ​ർ​ല​ൻ​ഡി​ൽ മേ​യ് ര​ണ്ടി​ന് "സ്പ്രിം​ഗ് എ​ക്സ്പോ 2026'; വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി മ​ല​യാ​ളി സ​മൂ​ഹം

ടെ​ക്സ​സ്: വ​സ​ന്ത​കാ​ല​ത്തി​ന്‍റെ വ​ര​വേ​ൽ​പ്പി​നാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ "സ്പ്രിം​ഗ് എ​ക്സ്പോ 2026' സം​ഘ​ടി​പ്പി​ക്കു​ന്നു.

പു​തി​യ പ​ള്ളി മ​ന്ദി​ര​ത്തി​നാ​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഈ ​മേ​ള മേ​യ് ര​ണ്ടി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (MGM Auditorium, 5210 Locust Grove Rd, Garland, TX 75043)ന​ട​ക്കും.

സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​മ്യൂ​ണി​റ്റി​യു​ടെ ഐ​ക്യ​വും വി​ളി​ച്ചോ​തു​ന്ന എ​ക്സ്പോ​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക​മാ​യ ആ​ഭ​ര​ണ​ങ്ങ​ൾ, വം​ശീ​യ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വ​ലി​യ ശേ​ഖ​രം മേ​ള​യി​ലു​ണ്ടാ​കും. പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ളും എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​കും.

ലൈ​വ് ബി​ബി​ക്യു, വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഫു​ഡ് കോ​ർ​ട്ടി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ആ​യു​ർ​വേ​ദ മ​സാ​ജ്, തെ​റാ​പ്പി, ഹെ​ൽ​ത്ത് ക​ൺ​സ​ൾ​ട്ടേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ വെ​ൽ​ന​സ് സേ​വ​ന​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ഡ്‌​സ് റൈ​ഡു​ക​ൾ, ഗെ​യി​മു​ക​ൾ, മ​റ്റ് വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. മെ​ഹ​ന്ദി/​ഹെ​ന്ന ആ​ർ​ട്ട്, ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ​യും എ​ക്സ്പോ​യു​ടെ മാ​റ്റു​കൂ​ട്ടും.

പു​തി​യ പ​ള്ളി മ​ന്ദി​ര​ത്തി​നാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടെ​സി - 469 222 1602, എ​സ്ത​ർ - 469 556 0829.

NRI

ടെക്സസിൽ ഡോക്ടറെയും അഞ്ച് വയസുള്ള മകളെയും കസ്റ്റഡിയിലെടുത്തു; ഇമിഗ്രേഷൻ അധികൃതരുടെ നടപടിയിൽ വ്യാപക പ്രതിഷേധം

ഡാ​ള​സ്: ടെ​ക്സ​സി​ൽ ഡോ. ​റു​ബെ​ലി​സ് ബൊ​ളീ​വ​റി​നെ​യും അ​ഞ്ച് വ​യ​സു​ള്ള മ​ക​ളെ​യും ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ലി​ഫോ​ർ​ണി​യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​സ് സം​ബ​ന്ധി​ച്ച കോ​ട​തി ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ ഏ​പ്രി​ൽ 11ന് ​ടെ​ക്സ​സി​ലെ മ​ക്അ​ല​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച മ​റ്റൊ​രു വെ​നി​സ്വേ​ല​ൻ ഡോ​ക്ട​റും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ പ​ക്ക​ൽ 2030 വ​രെ കാ​ലാ​വ​ധി​യു​ള്ള ഔ​ദ്യോ​ഗി​ക ജോ​ലി അ​നു​മ​തി പ​ത്രം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ വെ​നി​സ്വേ​ല​യി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ​ക്ക് സാ​ധു​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ അ​വ​രെ ത​ട​ഞ്ഞു​വെ​ച്ച​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 16 മ​ണി​ക്കൂ​റി​ന് ശേ​ഷം മ​ക​ളെ വി​ട്ട​യ​ച്ചെ​ങ്കി​ലും ഡോ​ക്ട​റെ ഇ​മി​ഗ്രേ​ഷ​ൻ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി ഡോ. ​റു​ബെ​ലി​സ് അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.

ഡോ​ക്ട​റു​ടെ അ​റ​സ്റ്റി​നെ​തി​രെ മെ​ഡി​ക്ക​ൽ സ​മൂ​ഹ​വും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​അ​മേ​രി​ക്ക​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വെ​നി​സ്വേ​ല​ൻ ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​വ​രി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രു​ടെ​യും ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. കൃ​ത്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​ട്ടും ഡോ​ക്ട​ർ​മാ​രെ ഇ​ത്ത​ര​ത്തി​ൽ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കും പ്ര​തി​ഷേ​ധ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

NRI

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സരം ഏ​പ്രി​ൽ ര​ണ്ട് വരെ

റി​ച്ചാ​ർ​ഡ്സ​ൺ (ടെ​ക്സ​സ്): മേ​യ് ര​ണ്ടി​ന് ന​ട​ക്കു​ന്ന റി​ച്ചാ​ർ​ഡ്സ​ൺ ബോ​ണ്ട്, ചാ​ർ​ട്ട​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്നു.​ അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ രണ്ടിനാണ്.

അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ രണ്ടിന​കം ത​പാ​ലി​ൽ അ​യ​ക്കു​ക​യോ, അ​ന്നേ​ദി​വ​സം പ്ര​വൃ​ത്തി​സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് നേ​രി​ട്ട് കൗ​ണ്ടി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തി​ക്കു​ക​യോ ചെ​യ്യ​ണം.

അ​പേ​ക്ഷാ ഫോ​മു​ക​ൾ www.votetexas.gov എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും പ്രി​ന്‍റ് ചെ​യ്യാം. കൂ​ടാ​തെ റി​ച്ചാ​ർ​ഡ്സ​ൺ ലൈ​ബ്ര​റി​യി​ലും ഫോ​മു​ക​ൾ ല​ഭ്യ​മാ​ണ്.

പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് വോ​ട്ട​ർ കാ​ർ​ഡു​ക​ൾ ത​പാ​ൽ വ​ഴി ല​ഭി​ക്കും.​ ഏ​പ്രി​ൽ 20 മു​ത​ൽ 28 വ​രെ​യാ​ണ് മു​ൻ​കൂ​ർ വോ​ട്ടിം​ഗ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക.

International

യുഎസി​ലെ വ​ലേ​റോ റി​ഫൈ​ന​റി​യി​ൽ വ​ൻ സ്ഫോ​ട​നം; ഇന്ധന പ്രതിസന്ധിക്കു സാധ്യത

ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പ്ര​മു​ഖ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യാ​യ വ​ലേ​റോ പോർട്ട് ആർതർ റി​ഫൈ​ന​റി​യി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​നം. സ്ഫോടനത്തെത്തുടർന്നു വ​ൻ തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ക​റു​ത്ത പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്നതു വൻ പരിഭ്രാന്തി പരത്തി. സ​മീ​പ​വാ​സി​ക​ളോ​ടു വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യാ​ൻ പ്രാദേശിക ഭരണകൂടം നി​ർദേ​ശം ന​ൽ​കി.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ൾ കു​ലു​ങ്ങി​യ​താ​യും വ​ലി​യ തീ​ജ്വാ​ല​ക​ൾ ഉ​യ​രു​ന്ന​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പോ​ർ​ട്ട് ആ​ർ​ത​ർ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. നി​ല​വി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് വി​ഷ​വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ട്ടി​ട്ടു​ണ്ടോ എന്നു പ​രി​ശോ​ധി​ക്കാ​ൻ വാ​യു​നി​ല​വാ​ര പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാകാ​ര​ണ​ങ്ങ​ളാ​ൽ റി​ഫൈ​ന​റി​ക്കു സ​മീ​പ​മു​ള്ള പ്ര​ധാ​ന പാ​ത​ക​ളിലൂടെ ഗതാഗതം നിരോധിച്ചു.

റി​ഫൈ​ന​റി​യി​ലെ ഹീ​റ്റിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ ത​ക​രാ​റാ​കാം സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് അധികൃതർ സം​ശ​യിക്കുന്നുണ്ടെങ്കിലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ പോ​ർ​ട്ട് ആ​ർ​ത​ർ വ​ലേ​റോ പ്ലാന്‍റി​ൽ പ്ര​തി​ദി​നം 4.35 ല​ക്ഷം ബാ​ര​ൽ ഇ​ന്ധ​ന​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഈ ​പ്ലാ​ന്‍റി​ലെ പ്ര​വ​ർ​ത്ത​നം ദീ​ർ​ഘ​കാ​ല​ത്തേ​ക്കു ത​ട​സപ്പെ​ട്ടാ​ൽ മേ​ഖ​ല​യി​ലെ ഇ​ന്ധ​ന വി​ത​ര​ണത്തെ ബാ​ധി​ക്കും.

NRI

വാ​ക്കോ​യി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; 500 പൗ​ണ്ടി​ല​ധി​കം ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ടെ​ക്സ​സ്: വാ​ക്കോ​യി​ൽ ഐ-35 ​ഹൈ​വേ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 പൗ​ണ്ടി​ല​ധി​കം (ഏ​ക​ദേ​ശം 227 കി​ലോ) ല​ഹ​രി​മ​രു​ന്ന് (480 പൗ​ണ്ട് മെ​ത്താം​ഫെ​റ്റാ​മൈ​ൻ 40 പൗ​ണ്ട് ബ്ലാ​ക്ക് ടാ​ർ ഹെ​റോ​യി​ൻ) ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി പി​ടി​കൂ​ടി.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30ന് ​ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​രു വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് നാ​യ ല​ഹ​രി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​താ​ണ് വ​ലി​യ വേ​ട്ട​യ്ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

NRI

കാറിനുള്ളില്‍ കുടുങ്ങി ഒരു വ​യ​സു​കാ​ര​ൻ മ​രി​ച്ചസം​ഭ​വം: അമ്മയ്ക്ക് 15 വർഷം തടവ്

ക​ലി​ഫോ​ർ​ണി​യ: സൗ​ന്ദ​ര്യ​വ​ർ​ധ​ക ചി​കി​ത്സ​യ്ക്കാ​യി പോ​യ​പ്പോ​ൾ ത​ന്‍റെ ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ചു​ട്ടു​പൊ​ള്ളു​ന്ന കാ​റി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ലി​ഫോ​ർ​ണി​യ സ്വ​ദേ​ശി​നി​യാ​യ മാ​യ ഹെ​ർ​ണാ​ണ്ട​സി​ന് 15 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

2025 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്നും ര​ണ്ടും വ​യ​സു​ള്ള മ​ക്ക​ളെ കാ​റി​നു​ള്ളി​ലി​രു​ത്തി മാ​യ ഒ​രു മെ​ഡി​ക്ക​ൽ സ്പാ​യി​ലേ​ക്ക് പോ​യി. എസി ഓ​ൺ ചെ​യ്ത് കാ​ർ ലോ​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് അ​വ​ർ പോ​യ​തെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് എ​ൻ​ജി​ൻ ത​നി​യെ ഓ​ഫ് ആ​യ​തോ​ടെ കാ​റി​നു​ള്ളി​ലെ താ​പ​നി​ല കു​ത്ത​നെ ഉ​യ​ർ​ന്നു.

ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം കു​ട്ടി​ക​ൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും ഒ​രു വ​യ​സു​കാ​ര​ൻ അ​മി​ലി​യോ ഗ്വി​റ്റ​റ​സ് മ​രി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ ശ​രീ​ര​താ​പ​നി​ല 107 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ൽ (41.6°C) എ​ത്തി​യി​രു​ന്നു.

രണ്ടാം ഡി​ഗ്രി കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് ന​ട​ന്ന ഒ​ത്തു​തീ​ർ​പ്പ് പ്ര​കാ​രം മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് 15 വ​ർ​ഷ​ത്തെ ശി​ക്ഷ കോ​ട​തി വി​ധി​ച്ച​ത്.

NRI

ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെര​ഞ്ഞെ​ടു​പ്പ്: ഗ്രി​ഗ് ആ​ബ​ട്ടും ജി​ന ഹി​നോ​ജോ​സ​യും നേ​ർ​ക്കു​നേ​ർ

ടെ​ക്സ​സ്: വ​രാ​നി​രി​ക്കു​ന്ന ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥിയാ​യി നി​ല​വി​ലെ ഗ​വ​ർ​ണ​ർ ഗ്രി​ഗ് ആ​ബ​ട്ടും, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥയാ​യി സ്റ്റേ​റ്റ് റ​പ്ര​സെ​ന്‍റ​റ്റീ​വ് ജി​ന ഹി​നോ​ജോ​സ​യും ഏ​റ്റു​മു​ട്ടും. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക​ളു​ടെ നാ​മ​നി​ർ​ദേശം ല​ഭി​ച്ച​ത്.

ത​ന്നെ വെ​ല്ലു​വി​ളി​ച്ച 10 സ്ഥാ​നാ​ർ​ഥിക​ളെ​യും പി​ന്നി​ലാ​ക്കി 82.5 ശതമാനം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ഗ്രി​ഗ് ആ​ബ​ട്ട് വി​ജ​യി​ച്ച​ത്. ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​തെര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ടെ​ക്സ​സിന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഗ​വ​ർ​ണ​റാ​യി ആ​ബ​ട്ട് മാ​റും.

ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ എ​ട്ട് എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി 60 ശതമാനം വോ​ട്ടു​ക​ളോ​ടെ​യാ​ണ് ജി​ന ഹി​നോ​ജോ​സ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. 1995-ന് ​ശേ​ഷം ടെ​ക്സ​സി​ൽ ഒ​രു ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഹി​നോ​ജോ​സ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

വ​സ്തു നി​കു​തി കു​റ​യ്ക്കു​ക, അ​തി​ർ​ത്തി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ആ​ബ​ട്ടി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ. എ​ന്നാ​ൽ എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​യ ആ​രോ​ഗ്യ​ര​ക്ഷ, ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലാ​ണ് ഹി​നോ​ജോ​സ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ന​വം​ബ​ർ മൂന്നിനാ​ണ് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

ടെ​ക്സ​സ് പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച

ടെ​ക്സ​സ്: ചൊ​വ്വാ​ഴ്ച ടെ​ക്സ​സി​ൽ സം​യു​ക്ത പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നാ​ണ് പ്രൈ​മ​റി വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ടെ​ക്സ​സി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ഒ​രു പാ​ർ​ട്ടി​യു​ടെ പ്രൈ​മ​റി​യി​ൽ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​വൂ എ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്.

സ്ഥാ​നാ​ർ​ത്ഥി​ക്ക് 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് ല​ഭി​ച്ചാ​ൽ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കും. ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത പ​ക്ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച ആ​ദ്യ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ൽ വീ​ണ്ടും മ​ത്സ​രം ന​ട​ക്കും.

ഡെ​മോ​ക്രാ​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ബാ​ല​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. നി​ങ്ങ​ളു​ടെ പ്രി​സി​ങ്ക്റ്റു​ക​ൾ അ​നു​സ​രി​ച്ചു​ള്ള സാ​മ്പി​ൾ ബാ​ല​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ പ്ര​ത്യേ​ക സ​ഹാ​യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

International

അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ഇ​ന്ത്യ​ൻ വം​ശ​ജ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ബാ​റി​ന് പു​റ​ത്ത് ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഓ​സ്റ്റി​നി​ലെ ടെ​ക്‌​സ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ സ​വി​ത ഷാ​ന്‍(21) ആ​ണ് കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ.

ആ​ക്ര​മ​ണം ന​ട​ത്തി​യ സെ​ന​ഗ​ലി​ല്‍ നി​ന്നു​ള്ള എ​ന്‍​ഡി​യാ​ഗ ഡ​യ​ഗ്നെ(53) എ​ന്ന​യാ​ളെ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു. ബാ​ക്ക്‌​യാ​ര്‍​ഡ് ബി​യ​ര്‍ ഗാ​ര്‍​ഡ​നി​ല്‍ പു​ല​ര്‍​ച്ചെ 1.59ഓ​ടെ​യാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

പ്ര​തി ആ​ദ്യം ഒ​രു എ​സ്‌​യു​വി​യി​ല്‍ നി​ന്ന് വെ​ടി​യു​തി​ര്‍​ത്ത ശേ​ഷം വാ​ഹ​ന​ത്തി​ല്‍ നി​ന്ന് റൈ​ഫി​ള്‍ കാ​ണി​ച്ച് പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് അ​ക്ര​മി​യെ​യും പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും ഇ​റാ​നി​യ​ന്‍ പ​താ​ക​യും തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ചി​ല രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ൽ 14പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

NRI

ടെ​ക്സ​സി​ൽ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ലെ കാ​റ്റി മേ​ഖ​ല​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് ര​ണ്ട് പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ട് വ​യ​സും മൂ​ന്ന് വ​യ​സും പ്രാ​യ​മു​ള്ള സ​ഹോ​ദ​രി​മാ​രെ സ്വി​മ്മിം​ഗ് പൂ​ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ 11.30 ഓ​ടെ ഗ്രീ​ക്ക് എ​ഡ്ജ് കോ​ർ​ട്ടി​ലെ വീ​ടി​ന് പി​ന്നി​ലു​ള്ള പൂ​ളി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ടി​ക​ൾ അ​വ​രു​ടെ അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​മാ​ർ​ക്കും ഒ​പ്പ​മാ​ണ് ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ മു​ത്ത​ശ്ശി​യാ​ണ് കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഈ ​സ​മ​യം കു​ട്ടി​ക​ളു​ടെ അ​മ്മ​യും മു​ത്ത​ച്ഛ​നും വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

മു​ത്ത​ശ്ശി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് എ​ഡ് ഗോ​ൺ​സാ​ല​സ് സം​ഭ​വം സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ഹൂ​സ്റ്റ​ൺ മേ​ഖ​ല​യി​ൽ കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

International

ടെക്സസിൽ റിപ്പബ്ലിക്കൻ കോട്ട തകർത്ത് ഡെമോക്രാറ്റുകൾ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ടെ​​​​ക്സ​​​​സ് സം​​​സ്ഥാ​​​ന​​​ത്തു ന​​​​ട​​​​ന്ന പ്ര​​​​ത്യേ​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യെ ഞെ​​​​ട്ടി​​​​ച്ച് ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഉ​​​​റ​​​​ച്ച കോ​​​​ട്ട​​​​യാ​​​​യി​​​​രു​​​​ന്ന ഡാ​​​ള​​​സി​​​ന​​​ടു​​​ത്ത ടാ​​​​റ​​​​ന്‍റ് കൗ​​​​ണ്ടി​​​​യി​​​​ലെ സ്റ്റേ​​​​റ്റ് സെ​​​​ന​​​​റ്റ് സീ​​​​റ്റി​​​​ലാ​​​ണ് ഡെ​​​​മോ​​​​ക്രാ​​​​റ്റ് സ്ഥാ​​​​നാ​​​​ർ​​​​ഥി ടെ​​​​യ്‌​​​​ല​​​​ർ റെ​​​​ഹ്‌​​​​മെ​​​​റ്റ് വി​​​​ജ​​​​യി​​​​ച്ച​​​​ത്. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് നേ​​​​രി​​​​ട്ട് പി​​​​ന്തു​​​​ണ​​​​ച്ച ലെ​​​യ്ഗ് വാം​​​ബ്സ്ഗാ​​​ൻ​​​സി​​​നെ​​​​യാ​​​​ണ് റെ​​​​ഹ്‌​​​​മെ​​​​റ്റ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

2024ലെ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് 17 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ​​​​ക്ക് വി​​​​ജ​​​​യി​​​​ച്ച മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​വി​​​​ജ​​​​യം റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ള ഒ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണെ​​​​ന്ന് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​നി​​​​രീ​​​​ക്ഷ​​​​ക​​​​ർ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു. ഈ​​​​ വ​​​​ർ​​​​ഷം ന​​​വം​​​ബ​​​റി​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ഉ​​​പ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ല​​​​ഭി​​​​ച്ച ഫ​​​​ലം ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക്ക് വ​​​​ലി​​​​യ ആ​​​​വേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​തോ​​​​ടൊ​​​​പ്പം ടെ​​​​ക്സ​​​​സി​​​​ലെ 18-ാം കോ​​​​ൺ​​​​ഗ്ര​​​​ഷ​​​​ണ​​​​ൽ ഡി​​​​സ്ട്രി​​​​ക്‌​​​ടി​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഡെ​​​​മോ​​​​ക്രാ​​​​റ്റ് സ്ഥാ​​​​നാ​​​​ർ​​​​ഥി ക്രി​​​​സ്റ്റ്യ​​​​ൻ മെ​​​​ന​​​​ഫി മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി. ഇ​​​​തോ​​​​ടെ യു​​​​എ​​​​സ് ഹൗ​​​​സ് ഓ​​​​ഫ് റ​​​​പ്ര​​​​സ​​​​ന്‍റേ​​​​റ്റീ​​​​വ്സി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം വീ​​​​ണ്ടും കു​​​​റ​​​​ഞ്ഞു. നി​​​​ല​​​​വി​​​​ൽ 218 സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഹൗ​​​​സി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ള​​​​ത്.

International

മ​ഞ്ഞി​ൽ മു​റി​വേ​റ്റ് അ​മേ​രി​ക്ക; 42 പേ​ർ മ​രി​ച്ചു

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യി​​​​ലും ശ​​​​ക്ത​​​​മാ​​​​യ ശീ​​​​ത​​​​ക്കാ​​​​റ്റി​​​​ലും മ​​​​ര​​​​വി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക. ഇ​​​​തു​​​​വ​​​​രെ 42 പേ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി. പ​​​​ല​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വിഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ടെ​​​​ക്സാ​​​​സി​​​​ലെ ഫ​​​​ന്നി​​​​ൻ കൗ​​​​ണ്ടി​​​​യി​​​​ൽ മൂ​​​​ന്ന് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ മ​​​​ഞ്ഞ് മൂ​​​​ടി കു​​​​ള​​​​ത്തി​​​​ൽ വീ​​​​ണു മ​​​​രി​​​​ച്ചു.

പെ​​​​ൻ​​​​സി​​​​ൽ​​വേ​​​​നി​​​​യ​​​​യി​​​​ലെ ലെ​​​​ഹി കൗ​​​​ണ്ടി​​​​യി​​​​ൽ, മ​​​​ഞ്ഞ് നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ മൂ​​​​ന്ന് പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്. ഹൃ​​​​ദ്‌​​​​രോ​​​​ഗ​​​​മോ മ​​​​റ്റ് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളോ ഉ​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ൾ മ​​​​ഞ്ഞ് നീ​​​​ക്കം ചെ​​​​യ്യു​​​​മ്പോ​​​​ൾ ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

NRI

ടെ​ക്സ​സി​ൽ ഐ​സ് മൂ​ടി​യ കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

ടെ​ക്സ​സ്: ടെ​ക്സ​സി​ൽ തു​ട​രു​ന്ന അ​തി​ശൈ​ത്യ​ത്തി​നി​ടെ ദാ​രു​ണ​മാ​യ അ​പ​ക​ടം. ഐ​സ് മൂ​ടി​യ കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു.

കു​ള​ത്തി​ന് മു​ക​ളി​ൽ ഐ​സ് ക​ട്ട​പി​ടി​ച്ച​ത് ശ്ര​ദ്ധി​ക്കാ​തെ അ​തി​ലൂ​ടെ ന​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ ഐ​സ് പാ​ളി ത​ക​രു​ക​യും കു​ട്ടി​ക​ൾ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഐ​സ് മൂ​ടി​ക്കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ൾ​ക്കും കു​ള​ങ്ങ​ൾ​ക്കും അ​രി​കി​ൽ പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യ​തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

NRI

ടെ​ക്സ​സി​ൽ ശൈ​ത്യ ത​രം​ഗം; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ഗ​വ​ർ​ണ​ർ

ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത ശൈ​ത്യ​വും മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ അ​തി​ശൈ​ത്യം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

വ​ട​ക്ക്, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടെ​ക്സ​സ് മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും ശൈ​ത്യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. തെ​ക്കു​കി​ഴ​ക്ക​ൻ ടെ​ക്സ​സി​ൽ ശ​നി​യാ​ഴ്ച​യോ​ടെ ഇ​തി​ന്‍റെ ഫ​ല​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും.

ടെ​ക്സ​സ് ഡി​വി​ഷ​ൻ ഓ​ഫ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റി​നോ​ടും നാ​ഷ​ന​ൽ ഗാ​ർ​ഡി​നോ​ടും സ​ജ്ജ​മാ​യി​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു. ഗ​താ​ഗ​തം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്ക് മു​ൻ​പാ​യി "DriveTexas.org' വ​ഴി റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള വാ​മിം​ഗി സെ​ന്‍റ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.

വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് എ​ർ​ക്കോ​ട്ട് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ഉഗ്രവിഷമുള്ള "അതിഥി'; അ​മ്പ​ര​ന്ന് ശാ​സ്ത്ര​ലോ​കം

ഡെ​ന്‍റ​ൺ കൗ​ണ്ടി: ടെ​ക്സ​സി​ലെ ഡെ​ന്‍റ​ൺ കൗ​ണ്ടി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ഷ​പ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ​മേ​ഖ​ല​യി​ൽ ഈ ​പാ​മ്പി​ന്‍റെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

ആ​ർ​ഗൈ​ലി​ലെ ഒ​രു വീ​ടി​ന്‍റെ ഗാ​രേ​ജി​ലാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. വ​ന്യ​ജീ​വി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന റോ​ബ് ബോ​ൾ​സ് എ​ന്ന വി​ദ​ഗ്ധനാ​ണ് മൂ​ന്ന​ര അ​ടി നീ​ള​മു​ള്ള ​പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​ത്ത ബു​ൾ​സ്നേ​ക്ക് ആ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ ഇ​ത് അ​പ​ക​ട​കാ​രി​യാ​യ റാ​റ്റി​ൽ​സ്നേ​ക്ക് ആ​ണെ​ന്ന് തെ​ളി​ഞ്ഞു.

പാ​മ്പി​നെ പി​ന്നീ​ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലെ ആ​ർ​ലിംഗ്ടൺ റി​സ​ർ​ച്ച് സെ​ന്‍റ​റി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി മാ​റ്റി. ടെ​ക്സ​സി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ പാ​മ്പു​ക​ളി​ൽ ഒ​ന്നാ​യാ​ണ് വെ​സ്റ്റേ​ൺ ഡ​യ​മ​ണ്ട്ബാ​ക്ക് റാ​റ്റി​ൽ​സ്നേ​ക്ക് അ​റി​യ​പ്പെ​ടു​ന്ന​ത്.

ത​ണു​പ്പ് കാ​ല​മാ​യ​തി​നാ​ൽ അ​ഭ​യം തേ​ടി​യാ​കാം പാ​മ്പ് ഗാ​രേ​ജി​ൽ എ​ത്തി​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​നാ​യ ഗ്രെ​ഗ് പാ​ൻ​ഡെ​ലി പറഞ്ഞു.

NRI

ടെ​ക്സ​സി​ൽ ദ​മ്പ​തി​ക​ൾ വീ​ടു​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

 

ഹാ​രി​സ് കൗ​ണ്ടി: അ​മേ​രി​ക്ക​യി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ള്ള കാ​റ്റി മേ​ഖ​ല​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. വീ​ടി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​രു​ടെ ര​ണ്ട് മു​തി​ർ​ന്ന മ​ക്ക​ളും ഏ​ഴ് വ​യ​സ്സു​ള്ള വ​ള​ർ​ത്തു മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് ആ​രെ​ങ്കി​ലും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ടെ​ക്സ​സി​ൽ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

ടെ​ക്സ​സ്: കാ​ര​ൾ​ട്ട​ണി​ൽ യു​വാ​വി​നെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 16 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഈ ​മാ​സം അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

അ​ഞ്ച് കൗ​മാ​ര​ക്കാ​ർ അ​ട​ങ്ങു​ന്ന സം​ഘം ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടി​നെ​ന്ന വ്യാ​ജേ​ന 20 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ കാ​ണാ​ൻ എ​ത്തി. എ​ന്നാ​ൽ യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി കൊ​ള്ള​യ​ടി​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ത്തി​ലെ 16 വ​യ​സു​കാ​ര​ൻ തോ​ക്ക് പു​റ​ത്തെ​ടു​ത്ത​തോ​ടെ 20 വ​യ​സു​കാ​ര​ൻ സ്വ​യ​ര​ക്ഷ​യ്ക്കാ​യി തി​രി​കെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ കൗ​മാ​ര​ക്കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് കൗ​മാ​ര​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ക​വ​ർ​ച്ചാ​ക്കു​റ്റം ചു​മ​ത്തി. സ്വ​യ​ര​ക്ഷ​യ്ക്കാ​യി വെ​ടി​വ​ച്ച 20 വ​യ​സു​കാ​ര​നെ​തി​രേ നി​ല​വി​ൽ കേ​സു​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.

NRI

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക്

ടെ​ക്സ​സ്: ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ (എ​ൽ​സി​എം​എ​സ്) പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ബ്സ്റ്റ​റി​ലെ ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ "വി​ന്‍റ​ർ ബെ​ൽ​സ് 2025' ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ക്രി​ക്ക​റ്റ് താ​രം ശി​വ​നാ​രാ​യ​ണ​ൻ ച​ന്ദ​ർ​പോ​ൾ മു​ഖ്യ അ​തി​ഥി​യാ​യി സ​മാ​ജ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക - നി​യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ൽ​സ​ൺ, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് വി​ൽ​സ​ൺ ചെ​റി​യാ​ൻ, പ്ര​മു​ഖ നി​യ​മ​വി​ദ​ഗ്ധ​ൻ ജോ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രും വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി വേ​ദി പ​ങ്കി​ട്ടു.

"ത​ട്ടു​ക​ട തെ​രു​വ്' ജ​ന​സാ​ഗ​ര​ത്തെ ആ​ക​ർ​ഷി​ച്ചു. നൂ​റി​ല​ധി​കം ത​ന​ത് കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ൾ ത​ത്സ​മ​യം ത​യ്യാ​റാ​ക്കി ന​ൽ​കി. റീ​വ റെ​ജി, ജെ​ഫി​ൻ മാ​ത്യു, ഡാ​നി ജോ​സ് എ​ന്നി​വ​രു​ടെ ഇ​ൻ​സ്ട്ര​മെ​ന്‍റ​ൽ മ്യൂ​സി​ക്കും, ല​ക്ഷ്മി മെ​സ്മി​ൻ, ര​ശ്മി നാ​യ​ർ, ജ​സ്റ്റി​ൻ തോ​മ​സ് എ​ന്നി​വ​ർ ന​യി​ച്ച 'വി​ന്റ​ർ മെ​ല​ഡി' ഗാ​ന​നി​ശ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

 

International

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വി​മാ​നാ​പ​ക​ടം; ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ടെ​ക്‌​സ​സി​ലെ ഗാ​ല്‍​വെ​സ്റ്റ​ണ്‍ ബേ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ല്‍ എ​ട്ടു പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ടു​ത്തു. ഒ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നാ​ല് നാ​വി​ക​സേ​ന ജീ​വ​ന​ക്കാ​രും മ​റ്റു നാ​ലു പൗ​ര​ന്‍​മാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചു. പൊ​ള്ള​ലേ​റ്റ രോ​ഗി​ക​ളെ കൊ​ണ്ടു​വ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:17ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫ്ളൈ​റ്റ് റാ​ഡാ​ര്‍ 24 ല്‍ ​നി​ന്നു​ള്ള ഡാ​റ്റ പ്ര​കാ​രം, മെ​ക്‌​സി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ യു​കാ​റ്റ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മെ​റി​ഡ​യി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഇ​ര​ട്ട ട​ര്‍​ബോ വി​മാ​ന​മാ​യ വി​മാ​നം​ഗാ​ല്‍​വെ​സ്റ്റ​ണ്‍ സ്‌​കോ​ള്‍​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന മെ​ക്സി​ക്ക​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ മി​ച്ചൗ ആ​ൻ​ഡ് മൗ ​ഫൗ​ണ്ടേ​ഷ​ന്‍റെ മെ​ഡി​ക്ക​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​വി​മാ​നം.

NRI

ഏ​ലി​യ​മ്മ ചെ​റി​യാ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മു​ട്ടം ചാ​ങ്ങോ​ത്ത് വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ സി.​എം. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (ചി​ന്ന​മ്മ, 87) ഡാ​ള​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തു​മ്പ​മ​ൺ പെ​രും​മ്പ​ല​ത്ത് കി​ഴ​ക്ക​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ണ്ണി ചെ​റി​യാ​ൻ (തു​മ്പ​മ​ൺ), സോ​മി ലൂ​ക്കോ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: മി​നി സ​ണ്ണി (തു​മ്പ​മ​ൺ), യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് (ബേ​ബി​ക്കു​ട്ടി, ഡാ​ള​സ്).

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite TX 75150).

സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷാ​രോ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12.30ന് ​ന്യൂ ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ (500 US - 80, Sunnyvale TX 75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് - 214 755 1026, സാ​മു​വ​ൽ പ​ന​വേ​ലി - 214 435 0124.

NRI

ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഭ​വ​ന ദാ​ന​പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു കൈ​മാ​റി

ടെ​ക്സ​സ്: ഭ​വ​ന​ര​ഹി​ത​ർ​ക്ക് സൗ​ജ​ന്യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ ഗ​ഡു ഓ​ർ​മ വി​ല്ലേ​ജി​നു കൈ​മാ​റി. കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്ക് വീ​ടു​ക​ൾ വ​ച്ചു​ന​ൽ​കു​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷ​മാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം തു​ട​ക്കം കു​റി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ആ​രം​ഭ​മാ​യി കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​മ വി​ല്ലേ​ജി​ൽ ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഏ​ക​ദേ​ശം പൂ​ർ​ണ​മാ​ക്കു​ക​യും ഇ​തു​വ​രെ​യു​ള്ള നി​ർ​മാ​ണ​തു​ക ഓ​ർ​മ വി​ല്ലേ​ജി​ന് വേ​ണ്ടി ജോ​സ് പു​ന്നൂ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തി. ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ലെ അം​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, അ​തു​പോ​ലെ കേ​ര​ള​ത്തി​ൽ ജ​ല പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ൾ മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വ​ലി​യ സം​ഭാ​വ​ന എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത് സം​ഘ​ട​ന കേ​ര​ള​ത്തോ​ടൊ​പ്പം ഉ​ണ്ട് എ​ന്ന് തെ​ളി​യി​ക്കു​ക​യു​ണ്ടാ​യി.

ഇ​നി​യും കൂ​ടു​ത​ൽ വീ​ടു​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ലും നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​ഗ്ര​ഹ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫ് അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​രാ​ജ്‌​കു​മാ​ർ മേ​നോ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് - ബി​നീ​ഷ് ജോ​സ​ഫ് 409 256 0873, സെ​ക്ര​ട്ട​റി - ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ 262 744 0452.

NRI

ടെ​ക്സ​സി​ലെ എ​ല്ലാ സ്റ്റേ​റ്റ് പാ​ർ​ക്കു​ക​ളി​ലും ന​വം​ബ​ർ ര​ണ്ടി​ന് സൗ​ജ​ന്യ പ്ര​വേ​ശ​നം

ഓ​സ്റ്റി​ൻ: ടെ​ക്സ​സ് പാ​ർ​ക്സ് ആ​ൻ​ഡ് വൈ​ൽ​ഡ്ലൈ​ഫ് വി​ഭാ​ഗം ന​വം​ബ​ർ ര​ണ്ടി​ന് ടെ​ക്സ​സ് സ്റ്റേ​റ്റ് പാ​ർ​ക്സ് ഡേ ​ആ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 89 സ്റ്റേ​റ്റ് പാ​ർ​ക്കു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച

ഈ ​ദി​ന​ത്തി​ൽ വ​ന്യ​ജീ​വി നി​രീ​ക്ഷ​ണം, ന​ട​പ്പ്, സൈ​ക്കി​ൾ യാ​ത്ര, നീ​ന്ത​ൽ, പാ​ഡി​ൽ​ബോ​ർ​ഡിംഗ്, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി​യ സാ​ധാ​ര​ണ ദി​വ​സം​ഉ​പ​യോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. എ​ങ്കി​ലും, ക്യാം​പി​ങ് പോ​ലെ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യ്ക്ക് സാ​ധാ​ര​ണ ഫീ​സ് ബാ​ധ​ക​മാ​യി​രി​ക്കും.

പാ​ർ​ക്കു​ക​ളി​ലെ പ്ര​ധാ​ന ദി​ന​പ​രി​പാ​ടി​ക​ളി​ൽ ബേ​ഡ് വാ​ച്ചിംഗ് ഹൈ​ക്ക് (Brazos Bend State Park), ഫ്രോ​ഗ് പോ​ണ്ട് ഫ്രോ​ളി​ക്(Enchanted Rock), മി​ഷ​ൻ ഹി​സ്റ്റ​റി ടൂ​ർ (Goliad State Park), ഡൈ​നോ​സ​ർ വാ​ലി ഹൈ​ക്ക്, ഡേ ​ഓ​ഫ് ദ ​ഡെ​ഡ് ആ​ഘോ​ഷം (Lake Bob Sandlin) തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടും.

പാ​ർ​ക്കു​ക​ൾ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​മെ​ങ്കി​ലും ക്യാ​പാ​സി​റ്റി പ​രി​ധി ഉ​ള്ള​തി​നാ​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ മു​ൻ​കൂ​ട്ടി റി​സ​ർ​വേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​ർ ശു​പാ​ർ​ശ ചെ​യ്യു​ന്നു.

കൂ​ടാ​തെ, വെ​റ്റ​റ​ൻ​സ് ഡേ (​ന​വം​ബ​ർ 11) മു​ന്നോ​ടി​യാ​യി, മു​ൻ സൈ​നി​ക​ർ​ക്കും നി​ല​വി​ൽ സൈ​നി​ക സേ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും ഗോ​ൾ​ഡ് സ്റ്റാ​ർ കു​ടും​ബ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ പാ​ർ​ക്ലാ​ൻ​ഡ് പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഓസ്റ്റിനി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മരണം, പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ഓസ്റ്റിനിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ്ര​തി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്‌ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇയാളെ സൗ​ത്ത് ഓ​സ്റ്റി​നി​ൽ വ​ച്ച് പോ​ലീ​സ് സാ​ഹ​സി​ക​മാ​യിയാണ് പി​ടി​കൂ​ടിയത്.

30 വ​യ​സ് പ്രാ​യ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഓ​സ്റ്റി​ൻ പോ​ലീ​സ് മേ​ധാ​വി ലി​സ ഡേ​വി​സ് പ​റ​ഞ്ഞു.

International

ടെ​ക്സാ​സി​ൽ മി​ന്ന​ൽ പ്ര​ള​യം; 24 പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​രെ കാ​ണാ​താ​യി

ടെ​ക്സാ​സ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. സ​മ്മ‌​ർ ക്യാ​മ്പി​നെ​ത്തി​യ 25 പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രെ കാ​ണാ​താ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ടെ​ക്സാ​സി​ലെ കെ​ർ കൗ​ണ്ടി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗ്വാ​ഡ​ൽ​പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. ടെ​ക്സാ​സി​ലെ സാ​ൻ അ​ന്‍റോണി​യോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ക​ന​ത്ത പ്ര​ള​യം ഉ​ണ്ടാ​യ​ത്.

ഇ​തു​വ​രെ 24 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും മ​ര​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഒ​ലി​ച്ചു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

‌237 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ക​ദേ​ശം 500 ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും 14 ഹെ​ലി​കോ​പ്റ്റ​റു​ക​ളും നീ​ന്ത​ൽ വി​ദ​ഗ്ധ​രും അ​ട​ക്ക​മു​ള്ള​വ​രെ മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up