x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ പു​തി​യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു

എൻആർഐ ഡെസ്ക്
Published: November 26, 2026 12:27 PM IST | Updated: November 26, 2026 12:27 PM IST

ടെ​ക്സസ്: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ പു​തി​യ നോ​വ​ലെ​റ്റ് "ഐ ​ആം ആ​ൻ ഓ​ർ​ഫ​ൻ' പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ലു​വ​യി​ൽ മാ​ളി​യേ​ക്ക​ൽ പൈ​ലോ​യു​ടെ​യും ലീ​ലാ​മ്മ പൈ​ലോ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം 1984-ലാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ന്യൂ​ജേ​ഴ്സി​യി​ലെ ഫെ​യ​ർ​ലി ഡി​ക്കി​ൻ​സ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും തു​ട​ർ​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം, റസ്റ്റോ​റ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ്, ഫ്രാ​ഞ്ചൈ​സിം​ഗ്, മാ​നേ​ജ്‌​മെന്‍റ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സേ​വ​ന​പാ​ര​മ്പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ്.

പ്ര​ഫ​ഷ​ണ​ൽ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന സ​ണ്ണി മാ​ളി​യേ​ക്ക​ൽ, നി​ല​വി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

മു​ൻ​പ് മ​ല​യാ​ള​ത്തി​ൽ "എ​ന്‍റെ പു​സ്ത​കം' എ​ന്ന പേ​രി​ലും ഇം​ഗ്ലീ​ഷി​ൽ "My Book' എ​ന്ന പേ​രി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥാ​പ​ര​മാ​യ കൃ​തി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ ആ​നി, മ​ക്ക​ൾ, കൊ​ച്ചു​മ​ക്ക​ൾ എ​ന്നി​വ​രോ​ടൊ​പ്പം ടെ​ക്സ​സി​ലാ​ണ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ ഇ​പ്പോ​ൾ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ഹി​ത്യ​കാ​ര​നും പ്ര​സാ​ധ​ക​നു​മാ​യ ബി.എസ്. ബാ​ല​ച​ന്ദ്ര​ന്‍റെ (സ​ദ്ഭാ​വ​ന ട്ര​സ്റ്റ്) നേ​തൃ​ത്വ​ത്തി​ലാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​കൃ​ത​മാ​കു​ന്ന​ത്.

Tags : IAmanOrphan SunnyMaliyekkal Texas MalayalamLiterature

Recent News

Corehub Up