അപകടത്തിൽപ്പെട്ട വാഹനം
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകുന്നേരം 3.45നുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുനാട് വയറൻമരുതിയിൽ എസ്എൻഡിപി ശാഖാ കെട്ടിടത്തിലെ ശുചിമുറിക്ക് മുകളിലേക്കാണ് വാൻ മറിഞ്ഞത്.
മലപ്പുറം തിരൂരിലേക്ക് പോകുകയായിരുന്ന 16 അംഗ തീർഥാടക സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം മുന്നോട്ടെടുത്ത വാൻ 200 മീറ്ററോളം സഞ്ചരിച്ചപ്പോഴേക്കും ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട വാൻ റോഡരികിലെ ബാരിക്കേഡ് ഇടിച്ചുതകർത്ത ശേഷമാണ് കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിക്ക് മുകളിലേക്ക് മറിഞ്ഞത്.
അപകടസമയത്ത് കെട്ടിടത്തിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags : RoadAccident sabarimala pilgrims vanaccident accident pathanamthitta