പിക്അപ്പ് ജീപ്പും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം.
വെഞ്ഞാറമൂട്: തേമ്പാംമൂടിനു സമീപം പിക്അപ്പ് ജീപ്പും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കർണാടകയിൽ നിന്നും വാഴക്കുലയുമായിവന്ന പിക്അപ്പ് ജീപ്പും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
പിക്അപ്പ് ജീപ്പിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരിൽ ഒരാൾക്കാണ് ഗുരുതരപരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം ഭാഗികമായി തകർന്നു. വിവരമറിഞ്ഞു വെഞ്ഞാറമൂട് പൊലിസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Tags : Accident involving a collision between vehicles Accident NattuVishesham DistrictNews