x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക​ല​യി​ൽ മ​ഹേ​ന്ദ്ര വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: November 25, 2026 12:25 AM IST | Updated: November 25, 2026 12:25 AM IST

വ​ർ​ക്ക​ല​യി​ൽ അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ​വാ​ൻ നീ​ക്കം ചെയ്യുന്നു.


വ​ർ​ക്ക​ല: ഹു​ണ്ടാ​യി ഷോ​റൂ​മി​നു സ​മീ​പം കാ​റും മ​ഹേ​ന്ദ്ര വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക​ല ക​ല്ല​മ്പ​ലം പ്ര​ധാ​ന റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ച്ചി​റ ത​ടം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വി​നാ​യ​ക വെ​ജി​റ്റേ​റി​യ​ൻ റ​സ്റ്റ​റ​ന്‍റി​ന് വ​ശ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ റോ​ഡി​ലേ​ക്കു തി​രി​ക്കു​ന്ന​തി​നി​ടെ ഇ​രു​ദി​ശ​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തെ മു​ന്നോ​ട്ടെ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഈ ​സ​മ​യം പാ​ല​ച്ചി​റ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന മ​ഹേ​ന്ദ്ര വാ​ൻ കാ​റി​ൽ ഇ​ടി​ക്കു​ക​യും ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ഹേ​ന്ദ്ര പി​ക്ക​പ്പ് ത​ല കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല. വ​ർ​ക്ക​ല പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Accident in Varkala Accident NattuVishesham DistrictNews

Recent News

Corehub Up