x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​ൻ മാ​വി​ലാ​യി​ക്കാ​ര​നാ​ണ്' മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​യോ​ഗ​ത്തി​ന് പി​ന്നി​ലെ ആ ​ക​ഥ  

വെബ് ഡെസ്ക്
Published: November 26, 2026 12:30 PM IST | Updated: November 26, 2026 12:34 PM IST

വി.ഡി. സ​തീ​ശ​ൻ

'ഞാ​ൻ ഈ ​നാ​ട്ടു​കാ​ര​ന​ല്ല, മാ​വി​ലാ​യി​ക്കാ​ര​നാ​ണ്'... ബു​ധ​നാ​ഴ്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ ഈ ​പ്ര​യോ​ഗം കേ​ട്ട് ചി​ല​രെ​ങ്കി​ലും ഒ​ന്ന് ആ​ശ്ച​ര്യ​പ്പെ​ട്ടേ​ക്കാം. എ​ന്താ​ണ് അ​തി​ന്‍റെ പി​ന്നി​ലെ​ന്ന് ഓ​ർ​ത്തി​ട്ടു​ണ്ടാ​കാം.

ഒ​രു വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യും പ്ര​തി​കൂ​ല​മാ​യും മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​യോ​ഗ​മാ​ണ് മാ​വി​ലാ​യി​ക്കാ​ര​ൻ.

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ വി​ഭാ​ഗീ​യ പോ​രി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഷാ​ഫി പ​റ​മ്പി​ലി​ൽ എം​പി​ക്കെ​തി​രെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ന​ട​ത്തി​യ അ​ധി​ക്ഷേ​പം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ "ഞാ​ൻ മാ​വി​ലാ​യി​ക്കാ​ര​നാ​ണ്' എ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​തി​ന് ശേ​ഷം സ​മാ​ന ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ, 'ഞാ​ൻ പ​റ​ഞ്ഞി​ല്ലേ..  ഞാ​ൻ മാ​വി​ലാ​യി​ക്കാ​ര​നാ​ണെ​ന്ന്' എ​ന്നു പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റി.

എ​ന്നാ​ൽ ഈ ​പ​ദ​പ്ര​യോ​ഗം കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്നൊ​രു വാ​ക്കാ​ണ്. ക​ണ്ണൂ​ര്‍ പെ​ര​ള​ശേ​രി​ക്ക​ടു​ത്താ​ണ് മാ​വി​ലാ​യി പ്ര​ദേ​ശം. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ഈ ​പ്ര​യോ​ഗ​ത്തി​ന് മാ​വി​ലാ​യി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന​താ​ണ് സ​ത്യം.

ഈ ​പ്ര​യോ​ഗ​ത്തി​നു പി​ന്നി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ഹാ​സ്യ​സാ​മ്രാ​ട്ട് സ​ഞ്ജ​യ​ന്‍ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ല്‍ പ്ര​സി​ദ്ധ​നാ​യ എം.​ആ​ര്‍. നാ​യ​ര്‍ അ​ഥ​വാ മാ​ണി​ക്കോ​ത്ത് രാ​മു​ണ്ണി നാ​യ​രാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു ലേ​ഖ​ന​മാ​ണ് ഞാ​ന്‍ മാ​വി​ലാ​യി​ക്കാ​ര​ന്‍.

ഈ ​ക​ഥ പി​റ​വി​യെ​ടു​ത്ത​ത് ഇ​ങ്ങ​നെ...

നി​ങ്ങ​ള്‍ അ​ക്ക​ഥ കേ​ട്ടി​ട്ടി​ല്ല​ല്ലോ. പ​ണ്ടൊ​രു ദി​വ​സം രാ​ത്രി ആ​റ്റു​പു​റം വ​യ​ലി​ല്‍​ക്കൂ​ടി ര​ണ്ടു ക​ള്ളു​കു​ടി​യ​ന്മാ​ര്‍ പോ​വു​ക​യാ​യി​രു​ന്നു. പൂ​ര്‍​ണ​ച​ന്ദ്ര​ന്‍ ഉ​ദി​ച്ചു​യ​ര്‍​ന്നി​രി​ക്കു​ന്നു. എ​ന്നാ​ല്‍ ലോ​ക​ത്തി​ല്‍ വെ​ളി​ച്ചം ത​രു​ന്ന പ​ല സാ​ധ​ന​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും അ​ത് സാ​ക്ഷാ​ല്‍ സൂ​ര്യ​ഭ​ഗ​വാ​ന്‍ സൂ​ര്യ​ഭ​ഗ​വാ​ന്‍ ത​ന്നെ എ​ന്നു പ​റ​ഞ്ഞ് ഒ​രു കു​ടി​യ​ന്‍ ച​ന്ദ്ര​നെ നോ​ക്കി വ​ള​രെ ഭ​ക്തി​യോ​ടു കൂ​ടി ഒ​ന്നു ക​ണ്ണ​ട​ച്ചു തൊ​ഴു​തു.

ത​നി​ക്ക് ത​ല​യ്ക്ക് പി​ടി​ച്ചി​രി​ക്കു​ന്നു; അ​തു ച​ന്ദ്ര​നാ​ണെ​ടോ, എ​ന്ന് മ​റ്റേ​ക്കു​ടി​യ​ന്‍ വാ​ദ​മാ​യി. വാ​ദം മൂ​ത്തു പി​ടി​യും വ​ലി​യും തു​ട​ങ്ങി. ക​ത്തി വ​ലി​ക്കേ​ണ്ടു​ന്ന ഘ​ട്ട​മാ​യി.

അ​പ്പോ​ഴാ​ണ് പ​ട്ട​ണ​ത്തി​ല്‍​നി​ന്നു പ​തി​വാ​യി നേ​രം വൈ​കി തി​രി​ച്ചു​പോ​കാ​റു​ള്ള ഒ​രു വ​ഴി​പോ​ക്ക​ന്‍ അ​വി​ടെ​യെ​ത്തി​യ​ത്. കു​ടി​യ​ന്മാ​ര്‍ ര​ണ്ടു പേ​രും അ​യാ​ളെ ക​ട​ന്നു പി​ടി​ച്ചു. 'പ​റ​യെ​ടാ, ആ ​കാ​ണു​ന്ന​ത് ച​ന്ദ്ര​നാ​ണോ? സൂ​ര്യ​ന​ല്ലേ' എ​ന്നൊ​രാ​ള്‍, 'ന​ല്ല​വ​ണ്ണം സൂ​ക്ഷി​ച്ചു പ​റ​ഞ്ഞോ. ച​ന്ദ്ര​ന​ല്ലേ അ​ത്?' എ​ന്നു മ​റ്റേ​യാ​ള്‍.

എ​ന്തു ചെ​യ്യും? പെ​രു​ങ്ക​ളം പാ​ല​യു​ടെ കീ​ഴി​ല്‍​നി​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. നാ​ലു ഭാ​ഗ​ത്തും പാ​ടം പ​ര​ന്ന ശാ​ന്ത​സ​മു​ദ്രം പോ​ലെ കി​ട​ക്കു​ന്നു. ന​മ്മു​ടെ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​റും കൂ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രി​ക്കു​ന്നു. ഒ​രു ന​ര​ജീ​വി ആ ​പ്ര​ദേ​ശ​ത്തൊ​ന്നു​മി​ല്ല. കു​ടി​യ​ന്മാ​രാ​ണെ​ങ്കി​ല്‍ ദീ​ര്‍​ഘ​കാ​യ​ന്മാ​ര്‍.

വ​ഴി​പോ​ക്ക​ന് പെ​ട്ടെ​ന്ന് ഒ​രു യു​ക്തി തോ​ന്നി. 'അ​യ്യോ കൂ​ട്ട​രേ, ഞാ​നെ​ങ്ങ​നെ​യാ​ണ് ഇ​തെ​ല്ലാം അ​റി​യു​ക? ഞാ​ന്‍ ഇ​ന്നാ​ട്ടു​കാ​ര​ന​ല്ല; മാ​വി​ലാ​യി​ക്കാ​ര​നാ​ണ്' എ​ന്നാ​ണ​യാ​ള്‍ പ​റ​ഞ്ഞ​ത്. 'എ​ന്നാ​ല്‍ പോ ​ക​ഴു​തേ' എ​ന്നും പ​റ​ഞ്ഞ് കു​ടി​യ​ന്മാ​ര്‍ അ​യാ​ളെ വി​ട്ടു. അ​തു പോ​ലെ സ​ഞ്ജ​യ​നും ചെ​യ്യും. ഏ​റെ​പ്പ​റ​ഞ്ഞാ​ല്‍, ഞാ​ന്‍ ഇ​ന്നാ​ട്ടു​കാ​ര​ന​ല്ല, മാ​വി​ലാ​യി​ക്കാ​ര​നാ​ണ്. നി​ങ്ങ​ളാ​യി, നി​ങ്ങ​ളു​ടെ പാ​ടാ​യി..

ഇ​പ്പോ​ഴി​താ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നി​ലൂ​ടെ വീ​ണ്ടും മാ​വി​ലാ​യി ച​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞു. എ​കെ​ജി​യാ​ണ് ഈ ​വാ​ക്ക് ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ച​ത് തു​ട​ങ്ങി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് കെ. ​ക​രു​ണാ​ക​ര​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട വാ​ക്കു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​തെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ൽ മാ​വി​ലാ​യി പ്ര​യോ​ഗി​ച്ച തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്ര​യോ​ഗം അ​സ്ഥാ​ന​ത്താ​യി​പ്പോ​യി. 2015 ൽ ​മ​ന്ത്രി​യാ​യി​രി​ക്കെ ദേ​ശീ​യ ഗെ​യിം​സ് ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ങ്ങ​ളെ​പ്പ​റ്റി ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ ന​ട​ത്തി​യ പ​രാ​മ​ർ​ശം മ​ന്ത്രി​ക്ക് പി​ടി​ച്ചി​ല്ല. മ​ന്ത്രി​യാ​കാ​ട്ടെ 'മാ​വി​ലാ​യി​ക്കാ​ര​നെ പോ​ലെ സം​സാ​രി​ക്ക​രു​തെ​ന്ന്' മ​റു​പ​ടി ന​ൽ​കി. പ​ക്ഷേ ഈ ​പ്ര​യോ​ഗം മാ​വി​ലാ​യി​ക്കാ​ർ​ക്ക് പി​ടി​ച്ചി​ല്ല. അ​വ​ർ തെ​രു​വി​ലി​റ​ങ്ങി മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

വ​സ്‌​തു​ത​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​വ​രെ​യ​ല്ല 'മാ​വി​ലാ​യി​ക്കാ​ര​ൻ' പ്ര​യോ​ഗം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. മ​റി​ച്ച് വി​ഡ്‌​ഢി​ക​ളു​ടെ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടാ​ത്ത വി​വേ​കി​യെ​ന്നാ​ണ് ഈ ​പ്ര​യോ​ഗ​ത്തി​ന്‍റെ അ​ർ​ഥ​മെ​ന്നും പ​റ​യു​ന്നു.

Tags : VD sathesan Chief Minister story politics mavilayikkaran

Recent News

Corehub Up