x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിമ്മൻമാരേ സൂക്ഷിക്കൂ! മസിൽ കൂട്ടാൻ പോയി ജീവൻ കളയരുത്!

അനു പ്രദീപ്
Published: November 25, 2026 10:38 AM IST | Updated: November 25, 2026 10:38 AM IST

പ്രതീകാത്മക ചിത്രം

 

ജിമ്മിൽ പോയി കണ്ണാടിയിൽ നോക്കി മസിൽ കാണുമ്പോൾ സന്തോഷം തോന്നുന്നവരാണോ നിങ്ങൾ?ദിവസവും ഒരു ഷേക്ക് അടിച്ച്, "ഇന്ന് കുറച്ച് കൂടി മസിൽ വന്നു" എന്ന് കരുതുന്നവരാണോ?എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ! നിങ്ങൾ കുടിക്കുന്നത് പ്രോട്ടീനാണോ, അതോ സ്ലോ പൊയ്സണാണോ എന്ന് അറിയണം.

കേരളത്തിലെ യുവജനങ്ങളെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്! മാർക്കറ്റിൽ വിൽക്കുന്ന ചില പ്രോട്ടീൻ പൗഡറുകളിൽ രാസലഹരിയുടെ സാന്നിധ്യം ഉണ്ടെന്നാണ് സംശയം! ആരോഗ്യവകുപ്പ് തന്നെ പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്!
സാർ, നല്ല മസിൽ വരുന്ന പൗഡർ തരൂ!"ജിമ്മിൽ ചെന്നാൽ ആദ്യം കേൾക്കുന്ന ഡയലോഗ് ഇതാണ്. ട്രെയിനർ പറയും, "ഈ പൗഡർ അടിച്ചാൽ മതി, മൂന്ന് മാസം കൊണ്ട് ബോഡി റെഡിയാകും!"വില കുറവ്! റിസൾട്ട് പെട്ടെന്ന്! പിന്നെ ആരും ഒന്നും ചിന്തിക്കില്ല. വാങ്ങി അടിക്കും.

പക്ഷേ, എന്തുകൊണ്ടാണ് ആ പൗഡർ കുടിക്കുമ്പോൾ പെട്ടെന്ന് മസിൽ വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

യഥാർത്ഥ പ്രോട്ടീൻ കൊണ്ട് മസിൽ വരാൻ മാസങ്ങൾ എടുക്കും. കഠിനമായ വ്യായാമം വേണം, നല്ല ഭക്ഷണം വേണം. എന്നാൽ ചില പൗഡറുകൾ രണ്ട് ആഴ്ച കൊണ്ട് ശരീരം വീർപ്പിക്കുന്നു! അതിന്‍റെ രഹസ്യമാണ് ഇപ്പോൾ പുറത്ത് വരുന്നത് , അതിൽ സ്റ്റിറോയിഡും മറ്റ് രാസവസ്തുക്കളും കലർത്തിയിട്ടുണ്ടെന്നാണ് സംശയം!

ഒരു ഗ്ലാസ് ഷേക്ക് -ഒരു ഗ്ലാസ് വിഷം?ചിന്തിച്ച് നോക്കൂ. നിങ്ങൾ ജിമ്മിൽ വിയർപ്പൊഴുക്കി ആരോഗ്യം ഉണ്ടാക്കാൻ പോകുന്നു. എന്നാൽ അവിടെ നിന്ന് തന്നെ നിങ്ങൾ അറിയാതെ വിഷം കുടിക്കുന്നു!

ഇത് കഴിച്ചാൽ എന്ത് സംഭവിക്കും?

  1. ആദ്യം ബോഡി സൂപ്പർ ആകും!
    മസിൽ വരും, എനർജി കൂടും. നിങ്ങൾക്ക് തോന്നും, ഈ പൗഡർ കിടുവാണ്!
    2. പിന്നെ തുടങ്ങും പ്രശ്നങ്ങൾ!
    മുടി കൊഴിയും, മുഖത്ത് മുഴുവൻ കുരുക്കൾ വരും, ദേഷ്യം കൂടും, ഉറക്കം പോകും.
    3. അവസാനം ആശുപത്രി!
    കരൾ തകരാറ്, വൃക്ക തകരാറ്, ഹൃദയാഘാതം...
    25 വയസ്സിൽ ഹൃദയാഘാതം വന്ന് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം എന്തുകൊണ്ടാണ് കൂടുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ?
  2. കുട്ടികളാണ് ഏറ്റവും അപകടത്തിൽ!ഇപ്പോൾ 15-16 വയസ്സുള്ള സ്കൂൾ കുട്ടികൾ പോലും പ്രോട്ടീൻ പൗഡർ കഴിക്കുന്നു! ഇൻസ്റ്റഗ്രാം റീൽസ് കണ്ട്, ബോഡി ബിൽഡർമാരെ കണ്ട്, അവർക്കും മസിൽ വേണം.വളരുന്ന ശരീരത്തിൽ രാസവസ്തു ചെന്നാൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ച് നോക്കൂ. അവരുടെ ഭാവി തന്നെ തകരും!

ഇതിന് പിന്നിൽ വലിയ മാഫിയ തന്നെയുണ്ട്!പ്രശസ്ത ബ്രാൻഡുകളുടെ പേരിൽ വ്യാജ പൗഡർ ഉണ്ടാക്കി വിൽക്കുന്നു. ഓൺലൈനിൽ 50% ഡിസ്കൗണ്ട് എന്ന് പറഞ്ഞ് വിൽക്കുന്നു. ജിമ്മുകളിൽ കമ്മീഷൻ കൊടുത്ത് വിൽപ്പിക്കുന്നു.നിങ്ങൾ വില കുറഞ്ഞ് കിട്ടുമ്പോൾ സന്തോഷിക്കും. പക്ഷേ വാങ്ങുന്നത് ജീവൻ പണയം വച്ചു കൊണ്ടാവണം!

സൂക്ഷിക്കാൻ വഴികൾ!
1. ലേബൽ വായിക്കാതെ വാങ്ങരുത്:
FSSAI നമ്പർ ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ അത് വാങ്ങരുത്.
2. ട്രെയിനർ പറയുന്നതെല്ലാം കേൾക്കരുത്:
ട്രെയിനർ ഡോക്ടർ അല്ല. ഡോക്ടറോട് ചോദിച്ചിട്ട് മാത്രം കഴിക്കുക.
3. വില കുറഞ്ഞാൽ സംശയിക്കുക:
3000 രൂപയുടെ പൗഡർ 800 രൂപയ്ക്ക് കിട്ടിയാൽ അത് ഒറിജിനൽ ആകില്ല. ഓർക്കുക!
4. പ്രകൃതിദത്ത ഭക്ഷണം:
മുട്ട, പാൽ, കടല, പരിപ്പ്, ചിക്കൻ, മീൻ ഇതിൽ തന്നെ ധാരാളം പ്രോട്ടീൻ ഉണ്ട്. പൗഡർ ഇല്ലാതെ തന്നെ ബോഡി ഉണ്ടാക്കാം.
5. സംശയം തോന്നിയാൽ:
ഛർദ്ദി, തലകറക്കം, ശരീരം വീർക്കൽ എന്നിവ തോന്നിയാൽ ഉടൻ പൗഡർ നിർത്തി ഡോക്ടറെ കാണുക.

ആരോഗ്യവകുപ്പ് ഇറങ്ങി!

പരാതികൾ കൂടിയതോടെ ആരോഗ്യവകുപ്പ് ഇപ്പോൾ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്. ജിമ്മുകളിലും, സപ്ലിമെന്‍റ് കടകളിലും, ഓൺലൈൻ വിൽപ്പനക്കാരെയും പരിശോധിക്കും.രാസലഹരി കണ്ടെത്തിയാൽ കട പൂട്ടിക്കും, കർശന നടപടി എടുക്കും.

Tags : special story

Recent News

Corehub Up