കൊച്ചി: മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വി.ഡി. സതീശന്റെ ഉജ്വല വരവിനു സവിശേഷതകൾ ഏറെ. മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ നേരിട്ട് കേരള മുഖ്യമന്ത്രി പദത്തിലെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ മുഖ്യമന്ത്രിയായ ആദ്യത്തെ നേതാവല്ല വി.ഡി. ഇതിന് മുമ്പ് അഞ്ചു പേരാണ് ഇക്കാര്യത്തിൽ സതീശനു മാതൃക.
ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം താണുപിള്ള, എ.കെ. ആന്റണി, ഇ.കെ. നായനാർ, വി. എസ്. അച്യുതാനന്ദൻ എന്നിവരാണ് മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ നേരിട്ട് മുഖ്യമന്ത്രിപദത്തിലെത്തിയത്.
അതേസമയം, നിയമസഭാംഗമായി എത്തിയ കാലം മുതലേ, വളരെ പ്രത്യേകമായി കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിലും സഭയ്ക്കകത്തും പുറത്തുമുള്ള ഇടപെടലുകളും പോരാട്ടവീര്യവും വി.ഡി. സതീശനിൽ ഒരു മുഖ്യമന്ത്രിയെക്കൂടി രൂപപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ രാഷ്്ട്രീയജീവിതം പഠിക്കുന്നവർ തിരിച്ചറിയുന്നു.