x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംതിംഗ് സ്പെഷൽ സതീശൻ


Published: May 15, 2026 02:36 AM IST | Updated: May 15, 2026 03:32 AM IST

കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര​​യി​​ലേ​​ക്കു​​ള്ള വി.​​ഡി. സ​​തീ​​ശ​​ന്‍റെ ഉ​​ജ്വ​​ല വ​​ര​​വി​​നു സ​​വി​​ശേ​​ഷ​​ത​​ക​​ൾ ഏ​​റെ. മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പ​​ദ​​ത്തി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം.

മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ദ്യ​​ത്തെ നേ​​താ​​വ​​ല്ല വി.​​ഡി. ഇ​​തി​​ന് മു​​മ്പ് അ​​ഞ്ചു പേ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​തീ​​ശ​​നു മാ​​തൃ​​ക.

ഇ​​എം​​എ​​സ് ന​​മ്പൂ​​തി​​രി​​പ്പാ​​ട്, പ​​ട്ടം താ​​ണു​​പി​​ള്ള, എ.​​കെ. ആ​​ന്‍റ​​ണി, ഇ.​​കെ. നാ​​യ​​നാ​​ർ, വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്നി​​വ​​രാ​​ണ് മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം, നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി എ​​ത്തി​​യ കാ​​ലം മു​​ത​​ലേ, വ​​ള​​രെ പ്ര​​ത്യേ​​ക​​മാ​​യി ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ക്കാ​​ലം പ്ര​​തി​​പ​​ക്ഷ നേ​​താ​​വെ​​ന്ന നി​​ല​​യി​​ലും സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളും പോ​​രാ​​ട്ട​​വീ​​ര്യ​​വും വി.​​ഡി. സ​​തീ​​ശ​​നി​​ൽ ഒ​​രു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ക്കൂ​​ടി രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ഷ്്‌ട്രീയ​​ജീ​​വി​​തം പ​​ഠി​​ക്കു​​ന്ന​​വ​​ർ തി​​രി​​ച്ച​​റി​​യു​​ന്നു.

ജീ​​​​​​വി​​​​​​ത​​​​​​രേ​​​​​​ഖ
​​​
ജ​​​ന​​​​​​​​നം: 1964 മേ​​​​​​​​യ് 31

മാ​​​​​​​​താ​​​​​​​​പി​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ: എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം നെ​​​​​​​​ട്ടൂ​​​​​​​​രി​​​​​​​​ൽ വ​​​​​​​​ട​​​​​​​​ശേ​​​​​​​​രി ദാ​​​​​​​​മോ​​​​​​​​ദ​​​​​​​​ര മേ​​​​​​​​നോ​​​​​​​​നും വി​​​​​​​​ലാ​​​​​​​​സി​​​​​​​​നി​​​​​​​​യ​​​​​​​​മ്മ​​​​​​​​യും. അ​​​​​​​​ഞ്ചു സ​​​​​​​​ഹോ​​​​​​​​ദ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ. ഇ​​​​​​​​പ്പോ​​​​​​​​ൾ താ​​​​​​​​മ​​​​​​​​സം വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ പ​​​​​​​​റ​​​​​​​​വൂ​​​​​​​​രി​​​​​​​​ലെ കേ​​​​​​​​സ​​​​​​​​രി ജം​​​​​​​​ഗ്ഷ​​​​​​​​നി​​​​​​​​ൽ ‘ദേ​​​​​​​​വ​​​​​​​​രാ​​​​​​​​ഗ’ത്തി​​​​​​​​ൽ.

ഭാ​​​​​​​​ര്യ: ല​​​​​​​​ക്ഷ്മി​​​പ്രി​​​​​​​​യ

മ​​​​​​​​ക​​​​​​​​ൾ- ഉ​​​​​​​​ണ്ണി​​​​​​​​മാ​​​​​​​​യ (ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ക വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​നി).

സ്കൂ​​​​​​​​ൾ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം: നെ​​​​​​​​ട്ടൂ​​​​​​​​ർ എ​​​​​​​​സ്‌​​​​​​വി​​​​​​​​യു​​​​​​​​പി, പ​​​​​​​​ന​​​​​​​​ങ്ങാ​​​​​​​​ട് ഹൈ​​​​​​​​സ്കൂ​​​​​​​​ൾ.

കോ​​​​​​​​ള​​​​​​​​ജ് പ​​​​​​​​ഠ​​​​​​​​നം: തേ​​​​​​​​വ​​​​​​​​ര എ​​​​​​​​സ്എ​​​​​​​​ച്ച്, എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ലോ ​​​​​​​​കോ​​​​​​​​ള​​​​​​​​ജ്
വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി രാ​​​​​​​​ഷ്‌​​​​​​ട്രീ​​​​​​​​യം: തേ​​​​​​​​വ​​​​​​​​ര കോ​​​​​​​​ള​​​​​​​​ജി​​​​​​​​ൽ ആ​​​​​​​​ർ​​​​​​​​ട്സ് ക്ല​​​​​​​​ബ് സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി, എം​​​​​​​​ജി, കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ല​​​​​​​​ർ, എം​​​​​​​​ജി​​​​​​​​യി​​​​​​​​ൽ യൂ​​​​​​​​ണി​​​​​​​​യ​​​​​​​​ൻ ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ, എ​​​​​​​​ൻ​​​​​​​​എ​​​​​​​​സ്‌​​​​​​യു ​​ദേ​​​​​​​​ശീ​​​​​​​​യ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി.
ക​​​​​​​​ന്നി​​​​​​​​മ​​​​​​​​ത്സ​​​​​​​​രം: 1996ലെ ​​​​​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ൽ പ​​​​​​​​റ​​​​​​​​വൂ​​​​​​​​രി​​​​​​​​ൽ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യം.

നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ: 2001ൽ 7,792 ​​​​​​​​വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന് പ​​​​​​​​റ​​​​​​​​വൂ​​​​​​​​ർ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ. 2006, 2011, 2016, 2021, 2026 ലും ​​​​​​​​ജ​​​​​​​​യം. തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യി ആ​​​​​​​​റു വ​​​​​​​​ട്ടം നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ. 2026ലെ ​​​​​​​​ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം 20,600.

നി​​​​​​​​ർ​​​​​​​​വ​​​​​​​​ഹി​​​​​​​​ച്ച ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​ക​​​​​​​​ൾ: പ​​​​​​​​ന്ത്ര​​​​​​​​ണ്ടാം നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ന്‍റെ വി​​​​​​​​പ്പ്, എ​​​​​​​​ഐ​​​​​​​​സി​​​​​​​​സി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി, കെ​​​​​​​​പി​​​​​​​​സി​​​​​​​​സി വൈ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ്, നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ എ​​​​​​​​സ്റ്റി​​​​​​​​മേ​​​​​​​​റ്റ് ക​​​​​​​​മ്മി​​​​​​​​റ്റി, പ​​​​​​​​ബ്ലി​​​​​​​​ക് അ​​​​​​​​ക്കൗ​​​​​​​​ണ്ട്സ് ക​​​​​​​​മ്മി​​​​​​​​റ്റി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​ൻ, പ​​​​​​​​തി​​​​​​​​ന​​​​​​​​ഞ്ചാം നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വ്.

Tags : Something Special Satheesan

Recent News

Corehub Up