x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹ ത​ട്ടി​പ്പ്; സി​നി​മാ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 04:37 PM IST | Updated: November 25, 2026 04:38 PM IST

ഇ​ന്ദ്ര​ജി​ത്ത്

കൊ​ല്ലം: ആ​ദ്യ വി​വാ​ഹ​വി​വ​രം മ​റ​ച്ചു​വെ​ച്ച് വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ച് യു​വ​തി​യെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. ചോ​റ്റാ​നി​ക്ക​ര ക​ണ​യ​ന്നൂ​ർ സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്ത് (32) ആ​ണ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞ വി​വ​രം മ​റ​ച്ചു​വെ​ച്ചാ​ണ് ഇ​ന്ദ്ര​ജി​ത്ത് യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം യു​വ​തി​യു​ടെ 33 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നും പ​രാ​തി​യു​ണ്ട്. സി​നി​മാ മേ​ഖ​ല​യി​ൽ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​രാ​യും അ​ഭി​നേ​താ​വാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് അ​റ​സ്റ്റി​ലാ​യ ഇ​ന്ദ്ര​ജി​ത്ത്. വ​നി​താ ജ​ന​പ്ര​തി​നി​ധി​യ​ട​ക്കം മ​റ്റ് ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ആ​ദ്യ വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഇ​വ​ർ വ്യാ​ജ സാ​ക്ഷ്യ​പ​ത്രം ന​ൽ​കി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ജൂ​ലൈ 12ന് ​ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു ഇ​ന്ദ്ര​ജി​ത്തി​ന്‍റെ​യും യു​വ​തി​യു​ടെ​യും വി​വാ​ഹം. തു​ട​ർ​ന്ന് ശി​വ​ഗി​രി മ​ഠ​ത്തി​ലും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Arrest WeddingFraud FilmProfessional Gold PoliceCase

Recent News

Corehub Up