x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ക്ക​ൻ ഷ​വ​ർ​മ ക​ഴി​ച്ച് 53 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​യും ആ​ശു​പ​ത്രി​യി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 03:06 PM IST | Updated: November 25, 2026 03:10 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭി​വ​ണ്ടി​യി​ൽ വ​ഴി​യോ​ര​ക്ക​ട​യി​ൽ നി​ന്ന് ചി​ക്ക​ൻ ഷ​വ​ർ​മ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് 53 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 17 കു​ട്ടി​ക​ളും ഒ​രു ഗ​ർ​ഭി​ണി​യും ഉ​ൾ​പ്പെ​ടു​ന്നു. ഭി​വ​ണ്ടി​യി​ലെ വ​ഞ്ചാ​ർ പാ​റ്റി നാ​ക്ക​യ്ക്ക് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ര​ണ്ട് വ​യ​സു​ള്ള കു​ട്ടി മു​ത​ൽ 40 വ​യ​സു​വ​രെ​യു​ള്ള​വ​രാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ തേ​ടി​യ​ത്. ആ​കെ രോ​ഗ​ബാ​ധി​ത​രാ​യ 53 പേ​രി​ൽ 11 പു​രു​ഷ​ന്മാ​രും 25 സ്ത്രീ​ക​ളും 17 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ പ​ല​ർ​ക്കും ഛർ​ദി, വ​യ​റി​ള​ക്കം, പ​നി എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

രോ​ഗ​ബാ​ധി​ത​രെ ഭി​വ​ണ്ടി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സ​ബ്-​ഡി​സ്ട്രി​ക്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഭി​വ​ണ്ടി-​നി​സാം​പൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​സ​ന്ദീ​പ് ഗ​ഡേ​ക്ക​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ക​ട​യു​ട​മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ട​യു​ട​മ നി​ല​വി​ൽ ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ പി​റ്റേ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം അ​വ​ശ​നാ​യെ​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ നി​ര​വ​ധി പേ​ർ ചി​കി​ത്സ തേ​ടി​യ വി​വ​രം അ​റി​ഞ്ഞ​തെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : FoodPoison Eat ChickenShawarma Children

Recent News

Corehub Up