x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒന്നിൽ പിഴച്ച് മൂന്നാം ചാട്ടം; അന്ന് ഹനുമാൻ കുരങ്ങ് കൂടിന് വെളിയിൽ കഴിഞ്ഞത് 27 ദിവസം!

തിരുവനന്തപുരം ബ്യൂറോ
Published: November 25, 2026 12:34 PM IST | Updated: November 25, 2026 12:34 PM IST

തിരുവനന്തപുരം മൃഗശാലയിൽ നിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങ്

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് 2023 ജൂൺ അഞ്ചിന് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുവരുന്നത്. കൂട്ടിലേക്ക് തുറന്നുവിടാൻ ട്രയൽ റൺ നടത്തുന്നതിനിടെ ജൂൺ 13ന് വൈകുന്നേരം നാലുമണിയോടു കൂടിയാണ് കുരങ്ങ് ആദ്യമായി പുറത്തുചാടുന്നത്.

ആദ്യ ചാട്ടത്തിൽ തന്നെ 24 ദിവസമാണ് കുരങ്ങ് നഗരം ചുറ്റിയത്! മ്യൂസിയം കോമ്പൗണ്ട്, മാസ്കറ്റ് ഹോട്ടൽ, പബ്ലിക് ലൈബ്രറി, വുമൺസ് കോളജ്, ആകാശവാണി, പാളയം എന്നിവിടങ്ങളിലെല്ലാം കുരങ്ങ് പ്രത്യക്ഷപ്പെട്ടു. ഒടുവിൽ ജൂലൈ ആറിന് മഴയിൽ നിന്ന് രക്ഷപ്പെടാൻ വഴുതക്കാടുള്ള ജർമൻ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയിൽ കയറിയപ്പോഴാണ് കീപ്പർമാരായ അജിതൻ, സുജി ജോർജ് എന്നിവർ വലയിട്ട് പിടികൂടിയത്.

അന്ന് കുരങ്ങിനെ നിരീക്ഷിക്കാനായി ഇരുമ്പ് ഗ്രിൽ കൊണ്ട് നിർമ്മിച്ച കൂട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാര്യമായ സുരക്ഷാക്രമീകരണങ്ങൾ നടത്തി. സാധാരണ കൂട്ടിലേക്ക് മാറ്റിയിട്ടു. കൂടിന്‍റെ ഉള്ളിലെ മരക്കൊമ്പുകൾ വെട്ടിയൊതുക്കുകയും കിടങ്ങിൽ കൂടുതൽ വെള്ളം നിറയ്ക്കുകയും ചെയ്തു.

2024 സെപ്റ്റംബറിൽ ഇതേ കുരങ്ങ് വീണ്ടും മറ്റുരണ്ട് പെൺകുരങ്ങുകളോടൊപ്പം കൂട്ടിൽ നിന്നു ചാടി. അന്ന് കാരണം മറ്റൊന്നായിരുന്നു. തലേന്ന് രാത്രി പെയ്ത കനത്ത മഴയിൽ കൂടിനുള്ളിലെ മുളങ്കമ്പ് ചരിഞ്ഞതോടെ കുരങ്ങുകൾക്ക് ചാടാൻ വഴി കിട്ടുകയായിരുന്നു. ഭാഗ്യത്തിന് പിറ്റേന്ന് തന്നെ മൂന്നിനെയും തിരികെ കൂട്ടിൽ കയറ്റാൻ കഴിഞ്ഞു.

അതിനുശേഷം ആണ് കഴിഞ്ഞ തിങ്കളാഴ്ച കുരങ്ങിന്റെ മൂന്നാമത്തെ ചാട്ടം. ഇത്തവണ പുറത്തുചാടിയെങ്കിലും കുരങ്ങ് കോമ്പൗണ്ട് വിട്ടു പോകാതെ മ്യൂസിയം വളപ്പിനുള്ളിലെ മലബാർ കിനോ മരത്തിന് മുകളിൽ തന്നെ ഇരിപ്പുറപ്പിച്ചതാണ് അധികൃതർക്ക് ആശ്വാസമായത്.

ആദ്യ രണ്ടു തവണത്തെ ചാട്ടത്തിൽ ജീവനക്കാർ കുരങ്ങനെ പിടികൂടിയെങ്കിൽ മൂന്നാമത്തെ തവണ സ്വമേധയാ കൂട്ടിൽ കയറുകയായിരുന്നു. ഓരോ തവണ കുരങ്ങ് കൂടു ചാടുമ്പോഴും ഫെൻസിംഗ് ഉയർത്തും എന്ന് പറയുന്നുണ്ടെങ്കിലും തുടർച്ചയായ മൂന്ന് ചാട്ടങ്ങൾ മൃഗശാല അധികൃതരുടെ സുരക്ഷാവീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. കുരങ്ങ് വീണ്ടും ചാടാതിരിക്കാൻ അധികാരികൾ എന്ത് ചെയ്യും എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത്.

Tags : HanumanLangur Thiruvananthapuram Zoo Escape

Recent News

Corehub Up