x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ഡ്രോ​ണാ​ക്ര​മ​ണ​വു​മാ​യി ഹൂ​തി​ക​ൾ; കൂ​റ്റ​ൻ ട​വ​റി​നും ര​ക്ഷ​യി​ല്ല

വെബ് ഡെസ്ക്
Published: November 25, 2026 05:01 AM IST | Updated: November 25, 2026 05:02 AM IST

റിയാദിലെ ​പബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ട​വ​റി​ന് നേ​രേ ഡ്രോൺ ആക്രമണം നടന്നപ്പോൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ൻ ത​ല​സ്ഥാ​ന​മാ‍​യ റി​യാ​ദി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ ട​വ​റി​ന് നേ​രേ വീ​ണ്ടും ഹൂ​ത്തി ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ര​ട​ക്കം 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് സൗ​ദി സ്വ​ദേ​ശി​ക​ളും നാ​ല് ഈ​ജി​പ​ത് സ്വ​ദേ​ശി​ക​ളും മൂ​ന്ന് നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളും പ​രി​ക്കേ​റ്റ​വ​രി​ലു​ണ്ട്.

റി​യാ​ദി​ലെ കി​ങ് അ​ബ്ദു​ള്ള ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്ടി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ട​വ​റി​ന് നേ​രേ​യാ​ണ് ചൊ​വ്വാ​ഴ്ച ഹൂ​ത്തി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ആ​സ്ഥാ​നം ഇ​വി​ടെ​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്.

റി​യാ​ദി​ലെ ട​വ​റി​ന് നേ​രേ​യു​ണ്ടാ​യ​ത് ഹൂ​ത്തി ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സും സൗ​ദി സ​ഖ്യ​സേ​ന​യും അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ടി​യ​ന്ത​ര സേ​വ​ന വി​ഭാ​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഹൂ​ത്തി ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് സ​ഖ്യ​സേ​ന വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് റി​യാ​ദി​ലെ കൂ​റ്റ​ൻ ട​വ​റി​ന് നേ​രേ ഹൂ​ത്തി ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യും റി​യാ​ദി​ലെ പി​ഐ​എ​ഫ് ട​വ​ർ ല​ക്ഷ്യ​മി​ട്ട് ഹൂ​ത്തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

റി​യാ​ദി​ലെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്ന വി​വ​രം ല​ഭി​ച്ച​താ​യി സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

റി​യാ​ദി​ലെ ട​വ​റി​ന് നേ​രേ​യു​ണ്ടാ​യ ഹൂ​ത്തി ആ​ക്ര​മ​ണ​ത്തെ യു​എ​ഇ അ​പ​ല​പി​ച്ചു. ജി​സി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ​ബു​ദൈ​വി​യും ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രം​ഗ​ത്തെ​ത്തി.

Tags : Houthis drone attack riyadh tower injury

Recent News

Corehub Up