അന്യൂറിന് ഡോണാള്‍ഡ്
കരാറ: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം.
32 പന്തില്‍ 85 റണ്‍സ് നേടിയ അന്യൂറിന് ഡോണാള്‍ഡിന്റെ ഇന്നിംഗ്സിലൂടെയാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സര പരമ്പര 1-1ല്‍ എത്തി. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184. ഇംഗ്ലണ്ട് 13.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 188.
നാലാം നമ്പറില്‍ എത്തിയ നിഖില്‍ ചൗധരിയാണ് (35 പന്തില്‍ 45) ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ജോയെല്‍ ഡേവിസ് 25 പന്തില്‍ 39 റണ്‍സ് നേടി. ഡല്‍ഹിയില്‍ ജനിച്ച നിഖില്‍ ചൗധരി 2020ലാണ് ഓസ്ട്രേലിയയില്‍ എത്തിയത്.
185 റണ്‍സ് പിന്തുടരാനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ 10.1 ഓവറില്‍ 151 റണ്‍സ് അടിച്ചുകൂട്ടിയശേഷമാണു പിരിഞ്ഞത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 30 പന്തില്‍ നാലു സിക്സും അഞ്ചു ഫോറും അടക്കം 58 റണ്‍സ് നേടി.