പ്രിയാന്‍ഷ് ആര്യ
ഇന്‍ഡോര്‍: ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റിക്കാര്‍ഡ് കുറിച്ച് പ്രിയാന്‍ഷ് ആര്യ.
സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ബി ഗ്രൂപ്പില്‍ തമിഴ്നാടിന് എതിരേയാണ് പ്രിയന്‍ഷ് ആര്യയുടെ റിക്കാര്‍ഡ് അടി. 68 പന്ത് നേരിട്ട പ്രിയാന്‍ഷ് ആര്യ 19 സിക്സും ഏഴു ഫോറും അടക്കം 181 റണ്‍സ് അടിച്ചുകൂട്ടി.
2026 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കെ.എല്‍. രാഹുല്‍ പഞ്ചാബ് കിംഗ്സിന് എതിരേ നേടിയ 152 നോട്ടൗട്ട് ആയിരുന്നു ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്കോര്‍.
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറുമാണിത്. 2026 ഒക് ടോബറില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക കപ്പില്‍ ടൈറ്റന്‍സിനായി ലുവാന് ഡ്രെ പ്രിട്ടോറിയസ് 79 പന്തില്‍ പുറത്താകാതെ 188 റണ്‍സ് നേടിയതാണ് റിക്കാര്‍ഡ്.
പ്രിയാന് ആര്യ പ്ലെയര്‍ ഓഫ് ദ മാച്ച് ആയ മത്സരത്തില്‍ ഡല്‍ഹി 116 റണ്‍സിനു തമിഴ്നാടിനെ തോല്‍പ്പിച്ചു. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ്. തമിഴ്നാട് 18.3 ഓവറില്‍ 159നു പുറത്ത്. ഡല്‍ഹിയുടെ ദിഗ് വേഷ് രതി നാലും സുയാഷ് ശര്‍മ മൂന്നും വിക്കറ്റ് സ്വന്തമാക്കി.
Tags : Priyansh Arya Record T20Cricket Syed Mushtaq Ali Trophy Sports