Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoo

മൃ​ഗ​ശാ​ല മാ​റ്റം; മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്തു​ണ​യു​മാ​യി മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ന്ന് മൃ​ഗ​ശാ​ല മാ​റ്റ​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ പോ​ര് ക​ന​ക്കു​ന്നു.​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തെ പി​ന്തു​ണ​ച്ചും വി​മ​ർ​ശി​ച്ചും  നി​ര​വ​ധി​പേ​ർ രം​ഗ​ത്തെ​ത്തി. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കു​ന്ന​താ​യി മേ​യ​ർ വി.​വി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

ന​ഗ​ര​ത്തി​നു​ള്ളി​ലെ മൃ​ഗ​ശാ​ല അ​പൂ​ർ​വ​യി​നം മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ദോ​ഷ​ക​ര​മാ​ണ്. മൃ​ഗ​ങ്ങ​ൾ ച​ത്തു​പോ​കു​ന്നു​ണ്ട്. മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗം പ​ര​ക്കു​മ്പോ​ൾ സ​മീ​പ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ആ ​ഭീ​തി സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യാ​റു​ണ്ട്. മൃ​ഗ​ങ്ങ​ൾ ചാ​ടി​പ്പോ​വു​മ്പോ​ൾ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണെ​ന്നും മേ​യ​ർ പ​റ​യു​ന്നു.

അ​തി​നോ​ടൊ​പ്പം​ത​ന്നെ നി​ല​വി​ൽ പൂ​ജ​പ്പു​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സെ​ൻ​ട്ര​ൽ ജ​യി​ൽ അ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​യി​ൽ പൂ​ജ​പ്പു​ര​യി​ൽ വ​ന്ന​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലും സ​ർ​ക്കാ​ർ വേ​ണ്ട തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന റീ ​ഇ​മേ​ജി​നിം​ഗ് റൗ​ണ്ട് ടേ​ബി​ൾ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി മൃ​ഗ​ശാ​ല ന​ഗ​ര​മ​ധ്യ​ത്തി​ൽ​നി​ന്നും കൂ​ടു​ത​ൽ വി​ശാ​ല​മാ​യ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മേ​യ​റു​ടെ​യും നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് രം​ഗ​ത്തെ​ത്തി.

മൃ​ഗ​ശാ​ല ന​ഗ​ര​ത്തി​ൽ നി​ന്ന് മാ​റ്റു​ന്ന​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും വി​ല​പി​ടി​പ്പു​ള്ള ഈ ​ഭൂ​മി വ​ൻ​കി​ട മു​ത​ലാ​ളി​മാ​ർ​ക്ക് മ​റി​ച്ചു​ന​ൽ​കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മേ​യ​ർ ഇ​ത്ത​രം നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.
 

Latest News

Corehub Up