x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ ഗു​രു​ത​ര അ​നാ​സ്ഥ; ശു​ചി​മു​റി​യി​ൽ രോ​ഗി മൃ​ത​ദേ​ഹം കി​ട​ന്ന​ത് ഒ​ന്ന​ര ദി​വ​സ​ത്തോ​ളം

വെബ് ഡെസ്ക്
Published: November 25, 2026 10:01 AM IST | Updated: November 25, 2026 10:01 AM IST

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ്

തൃ​ശൂ​ർ: തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു​കി​ട​ന്ന​ത് 36 മ​ണി​ക്കൂ​റോ​ളം. ഈ ​മാ​സം 16-ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മാ​ക്കു​ട്ടി റാ​വു​ത്ത​റു​ടെ (77) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ശു​ചി​മു​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​യാ​ളെ വാ​ർ​ഡി​ൽ നി​ന്ന് കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ശ​നി​യാ​ഴ്ച ​വാ​ർ​ഡി​ലെ ശു​ചി​മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ജ്ഞാ​ത രോ​ഗി​യാ​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​തെ​ന്നും കൂ​ട്ടി​രി​പ്പു​കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച് 36 മ​ണി​ക്കൂ​റോ​ളം പി​ന്നി​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര ദി​വ​സ​ത്തോ​ളം ശു​ചി​മു​റി ആ​രും തു​റ​ന്നു​നോ​ക്കു​ക​യോ വൃ​ത്തി​യാ​ക്കു​ക​യോ ചെ​യ്തി​ല്ലേ എ​ന്ന ചോ​ദ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

എ​ന്നാ​ൽ, മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ലേ​ദി​വ​സ​വും ​ശു​ചി​മു​റി വൃ​ത്തി​യാ​ക്കി​യി​രു​ന്നു എ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ. ​ലി​ജോ വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ ദി​വ​സ​വും ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശു​ചി​മു​റി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് നേ​ര​ത്തെ​യും വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

Tags : Gross Negligence Thrissur Medical College Dead body Patient'

Recent News

Corehub Up