Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead Body

നേ​പ്പാ​ൾ‌ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 1066 ആ​യി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ മ​ര​ണം 1066 ആ​യി. നേ​പ്പാ​ളി​ല്‍ 1050 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും, ടി​ബ​റ്റ് മേ​ഖ​ല​യി​ല്‍ 16 മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി.

നേ​പ്പാ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 3916 പേ​രെ​യാ​ണ് ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​ത്. വി​ദേ​ശി​ക​ള്‍ അ​ട​ക്കം പ​തി​നൊ​ന്നാ​യി​രി​ത്തി​ല​ധി​കം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. വി​വി​ധ ജ​ല വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന 650ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ന്‍ ഉ​ണ്ടെ​ന്നും നേ​പ്പാ​ള്‍ സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള തു​ര​ങ്ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ മേ​ഖ​ല​യി​ല്‍ തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍, ന​ദി​ക​ളി​ലും അ​രു​വി​ക​ളി​ലും വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ നേ​പ്പാ​ളി​ല്‍ വീ​ണ്ടും പ്ര​ള​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ര്‍​ദേ​ശം. അ​തി​നി​ടെ നേ​പ്പാ​ള്‍ ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ലം പ​ര​വൂ​ര്‍ കോ​ങ്ങാ​ല്‍ സ്വ​ദേ​ശി​നി സു​ന​ന്ദ മ​ണി രാ​ജ​നെ കാ​ണാ​താ​യി.

അ​തി​നി​ടെ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ന് പി​ന്നാ​ലെ യു​പി​യി​ല്‍ നി​ന്ന് 17 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​ഹാ​രാ​ജ്ഗ​ഞ്ച്, കു​ശി​ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​ല​തും തി​രി​ച്ച​റി​യാ​നാ​കാ​ത്ത നി​ല​യി​ലാ​ണ്.

Kerala

നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊ​ല്ലം: നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് മീ​ൻ​പി​ടി​ത്ത വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ത്ത​ൻ​തു​റ ക​ടു​വു​ങ്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ (47) ആ​ണ് മ​രി​ച്ച​ത്.

കാ​ണാ​താ​യ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗൗ​തം കൃ​ഷ്ണ​യെ (26) ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ​പി​താ​വ് നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ പൂ​മു​ഖ​ത്ത് രാ​ജീ​വ​ൻ (76) വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ മ​രി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗൗ​തം കൃ​ഷ്ണ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ശ്രീ​കൃ​ഷ്ണ​ഭ​ഗ​വാ​ൻ’ എ​ന്ന മീ​ൻ​പി​ടി​ത്ത വ​ള്ള​മാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് മു​ങ്ങി​യ​ത്. പു​ത്ത​ൻ​തു​റ​യി​ൽ​നി​ന്ന് 14 പേ​രു​മാ​യാ​ണ് വ​ള്ളം ക​ട​ലി​ലേ​ക്ക് മീ​ൻ​പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്. നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ലി​യ തി​ര​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങു​ക​യും വ​ള്ളം മ​റി​യു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ടം ക​ണ്ട​യു​ട​ൻ തൊ​ട്ടു​മു​ന്നി​ൽ പോ​യ വ​ള്ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​രെ മ​റ്റ് വ​ള്ള​ക്കാ​ർ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു. വ​ള്ള​ത്തി​ലേ​ക്ക് ക​യ​റ്റു​മ്പോ​ൾ​ത്ത​ന്നെ രാ​ജീ​വ​ൻ മ​രിച്ചിരുന്നു. കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യ്ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഊർജ്ജിതമായ തിരച്ചിൽ തു​ട​രു​ക​യാ​ണ്.

National

ജ​യ്സാ​ൽ​മീ​റി​ൽ ജ​ല​സം​ഭ​ര​ണി​യി​ൽ നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​ത്മ​ഹ​ത്യ​യെ​ന്ന് സം​ശ​യം

ജ​യ്സാ​ൽ​മീ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​ർ ജി​ല്ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ ജ​ല​സം​ഭ​ര​ണി​യി​ൽ‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാം​ദേ​വ്‌​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലോ​ഹ​ർ​കി ഗ്രാ​മ​ത്തി​ൽ ആ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ക്ഷ​ണം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ജ​സ്‌​രാ​ജ് സു​താ​ർ (29), ഭാ​ര്യ നി​ർ​മ്മ സു​താ​ർ (25), ഇ​വ​രു​ടെ മ​ക​ൻ ഭ​ര​ത് (10), മ​ക​ൾ മ​നീ​ഷ (5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ്രാ​മ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ ടാ​ങ്കി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും അ​ന്വേ​ഷ​ണ​വും പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ത്മ​ഹ​ത്യ​യാ​ണ് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ കു​ടും​ബ​വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

 

Kerala

സി​ക്കി​മിലെ തു​ര​ങ്ക ദുരന്തം; അ​നീ​ഷ് മോ​ഹ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: സി​ക്കി​മി​ൽ തു​ര​ങ്ക നി​ർ​മാ​ണ​ത്തി​നി​ടെ മീ​ഥെ​യി​ൻ വാ​ത​ക സ്‌​ഫോ​ട​നം മൂ​ല​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പാ​മ്പാ​ടി വെ​ള്ളൂ​ർ പ​ത്താ​ഴ​ക്കു​ഴി കൂ​രോ​ത്തു​പ​റ​മ്പി​ൽ അ​നീ​ഷ് മോ​ഹ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റിഞ്ഞിട്ടുണ്ട്.

അ​നീ​ഷ് മോ​ഹ​ന്‍റെ ഭാ​ര്യ സം​ഗീ​ത​യും സ​ഹോ​ദ​ര​ൻ സ​ന​ലും ബു​ധ​നാ​ഴ്ച ത​ന്നെ സി​ക്കി​മി​ലെ​ത്തി​യി​രു​ന്നു. നാ​ഷ​ണ​ൽ ഹൈ​ഡ്രോ പ​വ​ർ കോ​ർ​പ​റേ​ഷ​ന്‍റെ (എ​ൻ​എ​ച്ച്പി​സി) സീ​നി​യ​ർ മാ​നേ​ജ​രും ജി​യോ​ള​ജി​സ്റ്റു​മാ​യി​രു​ന്നു മ​രി​ച്ച അ​നീ​ഷ്. 16 വ​ർ​ഷ​മാ​യി എ​ൻ​എ​ച്ച്പി​സി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​നീ​ഷ് ഏ​ഴ് മാ​സം മു​ൻ​പാ​ണ് ഹ​രി​യാ​ന​യി​ൽ നി​ന്ന് സി​ക്കി​മി​ലെ​ത്തി​യ​ത്.

Kerala

വി​ല​ങ്ങാ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ യു​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി നി​ഗം കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. നാ​ല് ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ, അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഡ്രോ​ൺ പ​രി​ശോ​ധ​ന​യി​ൽ ഉ​രു​ട്ടി ഗ്യാ​സ് ഗോ​ഡൗ​ണി​ന് പി​ൻ​വ​ശ​ത്തെ പു​ഴ​യു​ടെ ഭാ​ഗ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വി​ല​ങ്ങാ​ട് പു​ഴ​യു​ടെ ഭാ​ഗ​മാ​യ കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് നി​ഗം കു​മാ​റും മ​റ്റ് ര​ണ്ട് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​ര​ച്ചി​ലി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ ത​ന്നെ മേ​ഖ​ല​യി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. കെ-9 ​സ്‌​ക്വാ​ഡി​ലെ ട്രാ​ക്ക​ർ ഡോ​ഗി​നെ​യും ഡ്രോ​ണു​ക​ളെ​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

തി​രൂ​രി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ നി​ല​യി​ൽ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തി​രൂ​ർ: തി​രൂ​ർ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ പാ​ർ​ക്കിം​ഗ് ഷെ​ഡി​ന് സ​മീ​പം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​ധി​കം ആ​ള​ന​ക്ക​മി​ല്ലാ​ത്ത മേ​ഖ​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, ഡി​വൈ​എ​സ്പി എ.​എം. സി​ദ്ദീ​ഖ്, തി​രൂ​ർ എ​സ്ഐ​മാ​രാ​യ എ​ൻ.​ആ​ർ. സു​ജി​ത്ത്, ടി. ​ന​സീ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന ശേ​ഷ​മേ വ്യ​ക്ത​മാ​കൂ. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ എ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: വി​ഷ്ണു​മം​ഗ​ലം പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ള​യം ഇ​ടി​ക്കു​ന്നു​മ്മ​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്ത്(40) ആ​ണ് മ​രി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ച​ലി​ൽ ബ​ണ്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്കാ​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ഞ്ജി​ത്ത് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. രാ​വി​ലെ എ​ട്ടോ​ടെ പു​ഴ​യു​ടെ പ​രി​സ​ര​ത്ത് യു​വാ​വി​ന്‍റെ ബൈ​ക്കും ചെ​രു​പ്പും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ചി​റ​യി​ന്‍​കീ​ഴി​ല്‍ കാ​പ്പ കേ​സ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴി​ല്‍ കാ​പ്പ കേ​സ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മി​ന്ന​ല്‍ ഫൈ​സ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ ചെ​റി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ്ര​ദേ​ശ​ത്ത് നി​ന്ന് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​ക്കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​യാ​ള്‍ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഫോ​റ​ന്‍​സി​ക് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ‌പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്കും. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് വി​വ​രം. കാ​പ്പ കേ​സ് പ്ര​തി ആ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കൊ​ല​പാ​ത​ക സാ​ധ്യ​ത​ക​ള്‍ ത​ള്ളി​ക​ള​യാ​ന്‍ ആ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

മൂ​വാ​റ്റു​പു​ഴ​യി​ലെ കൂ​ട്ട ആ​ത്മ​ഹ​ത്യ; എ​ട്ട് വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കാ​ണാ​താ​യ കു​ടും​ബ​ത്തി​ലെ നാ​ലാ​മ​ത്തെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി. എ​ട്ട് വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബ സം​ഘ​വും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​റ്റു​തീ​രം ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ പി​താ​വ് നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹ​വും നേ​ര​ത്തേ ഇ​തേ സ്ഥ​ല​ത്തു​നി​ന്നാ​ണ് കി​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മ്മ വി​ജി​മോ​ളു​ടെ​യും മൂ​ന്ന് വ​യ​സു​ള്ള മ​ക​ളു​ടെ​യും മൃ​ത​ദേ​ഹം മു​ള​ക്കു​ളം ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൂ​ട്ട ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പി​റ​വം പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കാ​ഴ്ച പ​രി​മി​തി​യു​ള്ള ആ​ളാ​ണ് വി​ജി​മോ​ള്‍.​കു​ടും​ബം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​ക്കൊ​ടു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട് ഒ​രു വീ​ട് സം​ഘ​ടി​പ്പി​ച്ച​താ​യി ഇ​വ​രെ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

മൃ​ത​ദേ​ഹം സി​ജോ​യു​ടേ​തോ?; വാ​ണി​യ​പ്പാ​റ പ​ള്ളി​യി​ലെ ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ക്കും

ക​ണ്ണൂ​ർ: ഇ​രി​ട്ടി വാ​ണി​യ​പ്പാ​റ ഉ​ണ്ണി​മി​ശി​ഹ പ​ള്ളി ക​ല്ല​റ​യി​ൽ പാ​യ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് സ്വ​ദേ​ശി സി​ജോ സ്ക​റി​യ​യു​ടേ​താ​ണെ​ന്ന സം​ശ​യ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി തേ​ടു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു. ക​ല്ല​റ​യ്ക്ക് പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​ല്ല​റ തു​റ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

പ​ള്ളി സെ​മി​ത്തേ​രി​യി​ലെ പൊ​തു​ക​ല്ല​റ​യി​ലാ​ണ് നേ​ര​ത്തെ സം​സ്ക​രി​ച്ച ഒ​രു മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം പാ​യ​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ക​യും പ​ള്ളി വി​കാ​രി ത​ന്നെ ക​ല്ല​റ തു​റ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് സി​ജോ സ്ക​റി​യ​യു​ടെ കു​ടും​ബം രം​ഗ​ത്തു​വ​ന്ന​ത്. നി​ല​വി​ൽ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​ട​വ​ക​യും പ​ള്ളി അ​ധി​കൃ​ത​രും തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

Kerala

ക​ല്ല​റ​യ്ക്കുള്ളില്‍ പാ​യ​യി​ല്‍ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം; ന​ട​പ​ടി​ക​ൾ​ക്കു മ​ന്ദ​ഗ​തി

ഇ​​​രി​​​ട്ടി: അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വാ​​​ണി​​​യ​​​പ്പാ​​​റ​​​ത്ത​​​ട്ട് ഉ​​​ണ്ണി മി​​​ശി​​​ഹാ​​​പ​​​ള്ളി​​​യു​​​ടെ സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ ക​​​ല്ല​​​റ​​​യി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​യ​​​യി​​​ൽ പെ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​മെ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ന്ദ​​​ഗ​​​തി​​​യി​​​ൽ.

ക​​​ഴി​​​ഞ്ഞ 13നാ​​​ണ് സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ 38ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ൾ ഉ​​​ള്ളി​​​ൽ പെ​​​ട്ടി​​​യും സ​​​മീ​​​പ​​​ത്താ​​​യി പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ രീ​​​തി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​മെ​​​ന്നു തോ​​​ന്നി​​​പ്പി​​​ക്കു​​​ന്ന വ​​​സ്തു​​​വും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത തോ​​​ന്നി​​​യ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്നു​​​ത​​​ന്നെ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പോ​​​ലീ​​​സ് തു​​​റ​​​ന്ന ക​​​ല്ല​​​റ അ​​​ട​​​ച്ച് സെ​​​മി​​​ത്തേ​​​രി പൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്ഥ​​​ല​​​ത്തി​​​ല്ലാ​​​യി​​​രു​​​ന്നു ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ജി​​​ൽ​​​ബ​​​ർ​​​ട്ട് കൊ​​​ന്ന​​​യി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം പോ​​​ലീ​​​സും പ​​​ള്ളി ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചേ​​​ർ​​​ന്ന് മ​​​ര​​​ണ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. കു​​​ടും​​​ബ​​​ക്ക​​​ല്ല​​​റ ഇ​​​ല്ലാ​​​ത്ത പ​​​ള്ളി​​​യി​​​ൽ 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ മു​​​ന്പ് സം​​​സ്ക​​​രി​​​ച്ച കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ബ​​​ന്ധു​​​ക്ക​​​ളെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ച് ക​​​ല്ല​​​റ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷം ദു​​​രൂ​​​ഹ​​​ത ഇ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യും ഇ​​​ട​​​വ​​​ക​​​ക്കാ​​​രും മു​​​ന്നോ​​​ട്ടു വ​​​ച്ച ആ​​​വ​​​ശ്യം. ക്രി​​​സ്ത്യ​​​ൻ ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ രീ​​​തി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ക്കാ​​​റി​​​ല്ല.

ഒ​​​രു സം​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞ ക​​​ല്ല​​​റ​​​യി​​​ൽ വീ​​​ണ്ടും സം​​​സ്കാ​​​രം ന​​​ട​​​ത്തേ​​​ണ്ടി വ​​​രു​​​ന്പോ​​​ൾ ക​​​ല്ല​​​റ വൃ​​​ത്തി​​​യാ​​​ക്കി മ​​​ണ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ നി​​​ര​​​ത്തി വെ​​​ള്ള​​​ത്തു​​​ണി വി​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് സം​​​സ്കാ​​​രം ന​​​ട​​​ത്തു​​​ക. നി​​​ല​​​വി​​​ൽ 2006ലും 2015 ​​​ലു​​​മാ​​​ണ് 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. 2015ൽ ​​​ജ​​​യിം​​​സ് എ​​​ന്ന​​​യാ​​​ളെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്ക​​​രി​​​ച്ച​​​ത്. 2006ലെ ​​​മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ല്ല​​​റ​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു യാ​​​തൊ​​​രു സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ല. അ​​​ടി​​​മു​​​ടി ദു​​​രൂ​​​ഹ​​​ത നി​​​റ​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ല്ല​​​റ തു​​​റ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​തു​​​വ​​​രെ എ​​​ഫ്ഐആ​​​ർ പോ​​​ലും ഇ​​​ട്ടി​​​ട്ടി​​​ല്ല .

പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം ത​​​ള്ളി ബ​​​ന്ധു​​​ക്ക​​​ൾ

ഇ​​​രി​​​ട്ടി: വാ​​​ണി​​​യ​​​പ്പാ​​​റത്തട്ട് ഉ​​​ണ്ണി മി​​​ശി​​​ഹാ പ​​​ള്ളി​​​യു​​​ടെ 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ 2015 ൽ ​​​സം​​​സ്ക​​​രി​​​ച്ച ജ​​​യിം​​​സ് കു​​​മ്പു​​​ക്ക​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞാ​​​കാം സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്ന പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം ത​​​ള്ളി ബ​​​ന്ധു​​​ക്ക​​​ൾ. ജ​​​യിം​​​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക്രി​​​സ്ത്യ​​​ൻ ആ​​​ചാ​​​ര പ്ര​​​കാ​​​രം പെ​​​ട്ടി​​​യി​​​ലാ​​​ണു സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്നും പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ​​​ല്ലെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ മേ​​​രി, മി​​​നി, മി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ത​​​ങ്ക​​​ച്ച​​​ൻ, ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾപ്പെടെയു​​​ള്ള​​​വ​​​ർ പ​​​ള്ളി​​​യി​​​ൽ എ​​​ത്തി ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യെ ക​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ക​​​ല്ല​​​റ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​രൂ​​​ഹ​​​ത വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ് . ജ​​​യിം​​​സ് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഭാ​​​ര്യ​​​യു​​​മാ​​​യി പി​​​ണ​​​ങ്ങി സ​​​ഹോ​​​ദ​​​രി മേ​​​രി​​​ക്ക് ഒ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സി​​ച്ചി​​രു​​ന്ന​​ത്. അ​​​സു​​​ഖ ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന ജ​​​യിം​​​സ് പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​വ​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​നി​​​ന്ന് പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം സം​​​സ്കാ​​​ര​​​ത്തി​​​നാ​​​യി പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

മൃ​​​ത​​​സം​​​സ്കാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​യെ​​​ല്ലാം മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച​​​ത് സ​​​ഹോ​​​ദ​​​രി മേ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണ്. 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന് അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​യും മ​​​ണ​​​ലും നി​​​ര​​​ത്തി വെ​​​ള്ള​​ത്തു​​​ണി വി​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ആ​​​റ​​​ടി​​​യോ​​​ളം ഉ​​​യ​​​ര​​​മു​​​ള്ള വ്യ​​​ക്തി​​യാ​​​യി​​​രു​​​ന്നു ജ​​​യിം​​​സ് എ​​​ന്നാ​​​ണ് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ക​​​ല്ല​​​റ​​​യി​​​ൽ പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞു കാ​​​ണു​​​ന്ന വ​​​സ്തു​​​വി​​​നു കൂ​​​ടി​​​യാ​​​ൽ അ​​​ഞ്ച​​​ടി മാ​​​ത്ര​​​മേ നീ​​​ള​​​മു​​​ള്ളൂ.

മൃ​​​ത​​​ദേ​​​ഹം പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ച്ച​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ്, പി​​​ണ​​​ങ്ങി ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഭാ​​​ര്യ സം​​​സ്കാ​​​ര ച​​​ട​​​ങ്ങി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​വ​​​ർ​​​ക്കു സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് ഒ​​​ന്നു​​മ​​​റി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണു ബ​​​ന്ധു​​​ക്ക​​​ൾ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യെ ധ​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​ഭ​​വ​​ത്തി​​ന്‍റെ ദു​​രൂ​​ഹ​​ത നീ​​ങ്ങാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ൾ നാ​​​ളെ സ്ഥ​​​ല​​​ത്ത് എ​​​ത്തു​​​മെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്.

Kerala

സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ൽ ദു​രൂ​ഹ ‘മൃ​ത​ദേ​ഹം’

ഇ​​​​രി​​​​ട്ടി:അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ വാ​​​​ണി​​​​യ​​​​പ്പാ​​​​റ​​​ത്ത​​​​ട്ട് ഉ​​​​ണ്ണി​​​​മി​​​​ശി​​​​ഹാ പ​​​​ള്ളി സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ലെ ക​​​​ല്ല​​​​റ​​​​യി​​​​ൽ ദു​​​​രൂ​​​​ഹ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പാ​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ​​​നി​​​​ല​​​​യി​​​​ൽ ‘മൃ​​​​ത​​​​ദേ​​​​ഹം’ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക​​​​രി​​​​ക്കോ​​​​ട്ട​​​​ക്ക​​​​രി പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഒ​​​രു മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 38-ാം ന​​​​മ്പ​​​​ർ പൊ​​​​തു​​​ക​​​​ല്ല​​​​റ തു​​​​റ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് പെ​​​​ട്ടി​​​​യി​​​​ൽ അ​​​​ട​​​​ക്കം ചെ​​​​യ്ത രീ​​​​തി​​​​യി​​​​ൽ ഒ​​​​രു മൃ​​​​ത​​​​ദേ​​​​ഹ​​​​വും പാ​​​​യയി​​​​ൽ പൊ​​​​തി​​​​ഞ്ഞ നി​​​ല​​​യി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​മെ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന മ​​​റ്റൊ​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ക്രൈ​​​സ്ത​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പാ​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സം​​​​സ്ക​​​​രി​​​​ക്കാ​​​​റി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ള്ളി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​പ്പോ​​​​ൾ​​​​ത്ത​​​​ന്നെ പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ പോ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി തു​​​​റ​​​​ന്ന ക​​​​ല്ല​​​​റ അ​​​​ട​​​​ച്ച് സെ​​​​മി​​​​ത്തേ​​​​രി പൂ​​​​ട്ടി. പ​​​​ള്ളി​​​​ക്കു പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്താ​​​​യി ബേ​​​​സ്മെ​​​​ന്‍റി​​​​ൽ ഗ്രി​​​​ൽ​​​​സി​​​​ട്ട് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യാ​​​ണു സെ​​​​മി​​​​ത്തേ​​​​രി സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്.

സ്ഥ​​​​ല​​​​ത്തി​​​​ല്ലാ​​​​യി​​​​രു​​​​ന്ന ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​ജി​​​​ൽ​​​​ബ​​​​ർ​​​​ട്ട് കൊ​​​​ന്ന​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷം ഇ​​​​ന്ന​​​​ലെ പ​​​​ള്ളി ക​​​​മ്മി​​​​റ്റി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മ​​​​ര​​​​ണ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ 38-ാം ന​​​​മ്പ​​​​ർ ക​​​​ല്ല​​​​റ​​​​യി​​​​ൽ അ​​​​ട​​​​ക്കം ചെ​​​​യ്ത​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പാ​​​​യ​​​​യി​​​​ൽ പൊ​​​​തി​​​​ഞ്ഞ ‘മൃ​​​​ത​​​​ദേ​​​​ഹം’ സം​​​​ബ​​​​ന്ധി​​​​ച്ച് സൂ​​​​ച​​​​ന​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ല. ഈ ​​​​പ​​​​ള്ളി​​​​യി​​​​ൽ കു​​​​ടും​​​​ബ​​​ക്ക​​​​ല്ല​​​​റ​​​​ക​​​​ളി​​​​ല്ല. 2019നു ​​​​ശേ​​​​ഷം സെ​​​​മി​​​​ത്തേ​​​​രി ന​​​​വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷം ക​​​​ല്ല​​​​റ​​​​ക​​​​ൾ​​​​ക്കു പു​​​​തി​​​​യ ക്ര​​​​മ​​​​ന​​​​മ്പ​​​​റു​​​​ക​​​​ൾ ന​​​​ൽ​​​​കി. അ​​​​പ്പോ​​​​ൾ പ​​​​ഴ​​​​യ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ൽ പ​​​​ല​​​​തി​​​​നും മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ചു. പു​​​​തി​​​​യ ന​​​​മ്പ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​പ്പോ​​​​ൾ പ​​​​ഴ​​​​യ ന​​​​മ്പ​​​​റു​​​​ക​​​​ൾ ക​​​​ല്ല​​​​റ​​​​ക​​​​ളി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ ഒ​​​​രേ മാ​​​​തൃ​​​​ക​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ക​​​​ല്ല​​​​റ​​​​ക​​​​ളു​​​​ടെ ന​​​​മ്പ​​​​റി​​​​ലെ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് ര​​​​ജി​​​​സ്റ്റ​​​​ർ പ്ര​​​​കാ​​​​രം അ​​​​ട​​​​ക്കം ചെ​​​​യ്ത​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യി.

മ​​​​ര​​​​ണ ര​​​​ജി​​​​സ്റ്റ​​​​റി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ലും ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു മു​​​​ന്പും ശേ​​​​ഷ​​​​വു​​​​മു​​​​ള്ള ന​​​​മ്പ​​​​റു​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം പ​​​​ല കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു ക​​​​ല്ല​​​​റ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ത​​​​ട​​​​സ​​​​മാ​​​​യി. 11 വ​​​ർ​​​ഷ​​​മാ​​​യി ക​​​ല്ല​​​റ തു​​​റ​​​ന്നി​​​ട്ട്. 2006 ലും 2015​​​ലും ക​​​ല്ല​​​റ​​​യി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഈ ​​​ര​​​ണ്ട് കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഒ​​​രു കു​​​ടും​​​ബം ഇ​​​പ്പോ​​​ഴും ഇ​​​ട​​​വ​​​ക​​​യി​​​ൽ​​​ത്ത​​​ന്നെ​​​യു​​​ണ്ട്.​​​സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ അ​​​​ട​​​​ക്കം ചെ​​​​യ്തി​​​​ട്ടു​​​​ള്ള 93 പേ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങാ​​​​നാ​​​​ണ് ഇ​​​​ട​​​​വ​​​​ക​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

ക​​​​രി​​​​ക്കോ​​​​ട്ട​​​​ക്ക​​​​രി എ​​​​സ്എ​​​​ച്ച്ഒ ആ​​​​ർ.​​​​എ​​​​ൻ. പ്ര​​​​ശാ​​​​ന്ത്, എ​​​​സ്ഐ എം.​​​​ജെ. ബെ​​​​ന്നി എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ന​​​​ലെ സ്ഥ​​​​ല​​​​ത്തെ​​​​ത്തി. അ​​​​ട​​​​ക്കം ചെ​​​​യ്ത​​​​താ​​​​യി സം​​​​ശ​​​​യം പ​​​​റ​​​​ഞ്ഞ ചി​​​​ല​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ പോ​​​​ലീ​​​​സ് സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും 38-ാം ന​​​​മ്പ​​​​ർ ക​​​​ല്ല​​​​റ​​​​യി​​​​ൽ ഇ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ളെ അ​​​​ട​​​​ക്കം ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ള്ളി അ​​​​ധി​​​​കൃ​​​​ത​​​​ർ മ​​​​ര​​​​ണ​​​​ര​​​​ജി​​​​സ്റ്റ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന വ​​​​സ്തു​​​​ത​​​​ക​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് എ​​​​സ്എ​​​​ച്ച് ഒ ​​​​അ​​​​റി​​​​യി​​​​ച്ചു.

Kerala

നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ൽ ഇ​ട്ടു; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ലി​ട്ടെ​ന്ന് പ​രാ​തി. പാ​ല​ക്കാ​ട് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ങ്കോ​ട്ട് പ​റ​മ്പി​ലാ​ണ് സം​ഭ​വം.

20 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ടാ​ങ്കി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ഇ​ട്ട​ത്. ഏ​റെ നാ​ളു​ക​ളാ​യി വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​ങ്ങ​ൾ രൂ​ക്ഷ​ഗ​ന്ധം വ​ന്ന​തോ​ടെ​യാ​ണ് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

ഇ​തോ​ടെ നാ​യ​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ട‌െ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Kerala

കൊ​ളു​ക്കു​മ​ല​യി​ൽ​നി​ന്ന് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ കൊ​ളു​ക്കു​മ​ല​യി​ൽ​നി​ന്ന് കൊക്കയിലേക്ക് ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ന്നൈ അ​ഭി​രാ​മ​പു​രം സ്വ​ദേ​ശി എ​ന്‍ ദ്രാ​വി​നേ​ഷ് (25) ആ​ണ് ആ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് കൊ​ര​ങ്ങി​ണി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് മൃ​തേ​ദ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

കൊ​ളു​ക്കു​മ​ല സിം​ഹ​പാ​റ​യി​ല്‍ നി​ന്നാ​ണ് ദ്രാ​വി​നേ​ഷ് കൊ​ക്ക​യി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ പ​ത്തം​ഗ സം​ഘ​ത്തി​നൊ​പ്പം ഇ​വി​ടെ എ​ത്തി​യ​താ​ണ് ഇ​യാ​ൾ.

Kerala

കൊ​ച്ചി ച​മ്പ​ക്ക​ര ക​നാ​ലി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

കൊ​ച്ചി: ച​മ്പ​ക്ക​ര ക​നാ​ലി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 30നും 40 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​റു​ത്ത ട്രാ​ക്ക് സ്യൂ​ട്ടും ടീ​ഷ​ര്‍​ട്ടും ധ​രി​ച്ച ചെ​റു​പ്പ​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ച​മ്പ​ക്ക​ര ക​നാ​ലി​ന്‍റെ തൈ​ക്കൂ​ടം ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ഒ​ഴു​കി ന​ട​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്.

മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നോ നാ​ലോ ദി​വ​സ​ത്തെ പ​ഴ​ക്കം ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മി​സിം​ഗ് കേ​സു​ക​ള്‍ പോ​ലീ​സ്
പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

Kerala

തെ​ന്മ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി

കൊ​ല്ലം: തെ​ന്മ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ത​ല​യോ​ട്ടി അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​വ​രാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സം​ഭ​വ​ത്തി​ലെ അ​സ്വ​ഭാ​വി​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് തെ​ന്മ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​ന്ന് കാ​ണ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ സ​ഹി​തം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട് കൊ​ട​ശേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കൊ​ട​ശേ​രി​യി​ൽ കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ഴ​യി​ൽ ചെ​ക്കോ​ട്ടി​യു​ടെ(76) മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് ചെ​ക്കോ​ട്ടി​യെ കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ, ഷ​ർ​ട്ട്, ചെ​രു​പ്പ് എ​ന്നി​വ വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡോ​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​മീ​പ​ത്തെ പാ​റ​ക്കു​ള​ത്തി​നു സ​മീ​പം സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ തി​ങ്ക​ളാ​ഴ്ച ആ​ർ​ഒ​വി ക്യാ​മ​റ ഉ​ൾ​പ്പെ​ടെ​യു​ള​ള സ​ന്നാ​ഹ​ങ്ങ​ൾ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി.​കെ.​ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വെ​ള്ളി​മാ​ടു​കു​ന്ന് സ്കൂ​ബ ടീ​മും പേ​രാ​മ്പ്ര കെ9 ​സ്ക്വാ​ഡ് എ​സ്‌​സി​പി​ഒ ഒ.​വി. മ​ണി, എ​സ്‌​സി​പി​ഒ വി.​കെ. വി​നു എ​ന്നി​വ​ർ, അ​ത്തോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ​മാ​രാ​യ പ്ര​ശോ​ഭ്, സി.​പി.​സി​യാ​ദ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

District News

വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

കു​ന്നം​കു​ളം: മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ട്ടു​കു​ളം ആ​ർ​ക്കാ​റ്റ് വീ​ട്ടി​ൽ വി​ദ്യാ​സാ​ഗ​ർ (45) ആണ് മരിച്ചത്.

സ​ഹോ​ദ​ര​നൊ​പ്പം ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ ര​ണ്ടു​ദി​വ​സം മു​ൻ​പ് സ്വ​ന്തം മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ച​താ​ണ​ത്രേ.​

മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​യാ​ൾ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. കു​ന്നം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

മൃതദേഹത്തോട് അനാസ്ഥ: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ്റ​ൻ​ഡ​ർ​മാ​രാ​യ ആ​ർ.​വി. സു​ജാ​ത, വി.​ഡി. രേ​ഖ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ഡി​എം​ഓ​യു​ടേ​താ​ണ് ന​ട​പ​ടി.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മു​ൻ​പ് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കാ​നേ​ൽ​പി​ച്ച കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ആ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ജീ​ർ​ണി​ച്ച നി​ല​യി​ൽ കി​ട്ടി​യ​ത്. കേ​ടാ​യ ഫ്രീ​സ​റി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ജി​ല്ല ക​ള​ക്ട​ർ​ക്കും ഡി​എം​ഒ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ണി​മ​ല നെ​ല്ലു​വേ​ലി ജോ​മി ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ജോ​മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മു​ൻ​പ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് ഇ​ന്ന്പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് കൊ​ണ്ടു​പോ​കാ​നാ​യി വ​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് മു​ന്നി​ലേ​ക്കെ​ത്തി​ച്ച​ത് ജീ​ർ​ണി​ച്ച് വി​കൃ​ത​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മൃ​ത​ദേ​ഹം. ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും ചെ​യ്തു.

 

Kerala

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ കാ​റി​നു​ള്ളി​ൽ ഒ​രാ​ൾ മ​രി​ച്ച നി​ല​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​റി​നു​ള്ളി​ൽ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ഗാ​ന്ധി​ഗ്രാ​മി​ല്‍ മു​ല്ല​ക്കാ​ട് അം​ഗ​ന്‍​വാ​ടി​ക്കു സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ആ​സാ​ദ് റോ​ഡി​ല്‍ കു​റ്റി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ജോ​സ് (57) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റ് മാ​സ​മാ​യി ജോ​സും കു​ടും​ബ​വും മു​ല്ല​ക്കാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ കാ​ര്‍ ഇ​വി​ടെ ക​ണ്ടെ​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യ​പ്പെ​ടു​ന്നു.

കാ​ര്‍ ഉ​ള്ളി​ല്‍ നി​ന്നും ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കാ​റി​ന്‍റെ ഡോ​ര്‍ പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

കാ​റി​നു​ള്ളി​ല്‍ നി​ന്നും തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​റി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച്‌ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

തെ​ലു​ങ്കാ​ന​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ കയറിയ നാ​യ മൃ​ത​ദേ​ഹം ക​ടി​ച്ചു​കീ​റി

ഹൈ​​​​​ദ​​​​​ര​​​​​ബാ​​​​​ദ്: തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ ​​​​​ക​​​​​ടി​​​​​ച്ചു​​​​​കീ​​​​​റി. മ​​​​​ഹാ​​​​​ബൂ​​​ബ്​​​​​ന​​​​​ഗ​​​​​ര്‍ ജി​​​​​ല്ല​​​​​യി​​​​​ലെ ജ​​​​​ഡ്ച​​​​​ര്‍​ല സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

കാ​​​​​യ​​​​​ലി​​​​​ല്‍ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി​​​​​യ പു​​​​​രു​​​​​ഷ​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പോ​​​​​സ്റ്റ്‌​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യാണ് മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ സൂ​​​​​ക്ഷി​​​​​ച്ച​​​​​ത്. പി​​​​​ന്നീ​​​​​ട് പോ​​​​​സ്റ്റ്​​​​​മോ​​​​​ര്‍​ട്ടം ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍​ക്കാ​​​​​യി ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​ണു മൃ​​​​​ത​​​​​ദേ​​​​​ഹം നാ​​​​​യ​​ ക​​​​​ടി​​​​​ച്ചു​​​കീ​​​​​റി​​​​​യ നി​​​​​ല​​​​​യി​​​​​ല്‍ ക​​​​​ണ്ട​​​​​ത്. നാ​​​​​യ​​​​​യെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര്‍ ഓ​​​​​ടി​​​​​ച്ചെ​​​​​ങ്കി​​​​​ലും സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ സ​​​​​മൂ​​​​​ഹ​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍ ച​​​​​ര്‍​ച്ചാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​ത്.

വി​​​​​ഷ​​​​​യം പ്ര​​​​​തി​​​​​പ​​​​​ക്ഷ ക​​​​​ക്ഷി​​​​​ക​​​​​ള്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് സം​​​​​സ്ഥാ​​​​​ന ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി സി. ​​​​​ദാ​​​​​മോ​​​​​ദ​​​​​ര്‍ രാ​​​​​ജാ​​ ന​​​​​ര​​​​​സിം​​​​​ഹ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ആ​​​​​ശൂ​​​​​പ​​​​​ത്രി ആ​​​​​ര്‍​എം​​​​​ഒ ഉ​​​​​ള്‍​പ്പ​​​​​ടെ നാ​​​​​ലു​​​​​ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ധേ​​​​​യ​​​​​മാ​​​​​യി സ​​​​​സ്‌​​​​​പെ​​​​​ന്‍​ഡ് ചെ​​​​​യ്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, മോ​​​​​ര്‍​ച്ച​​​​​റി​​​​​യി​​​​​ല്‍ ഫ്രീ​​​​​സ​​​​​ര്‍ സം​​​​​വി​​​​​ധാ​​​​​നം ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ള്‍ അ​​​​​ഴു​​​​​കി​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ ക​​​​​ണ്ടെ​​​​​ത്തി. 30 കി​​​​​ട​​​​​ക്ക​​​​​ക​​​​​ളു​​​​​ള്ള ജ​​​​​ഡ്ച​​​​​ര്‍​ല​​​​​യി​​​​​ലെ സ​​​​​ര്‍​ക്കാ​​​​​ര്‍ ആ​​​​​ശു​​​​​പ​​​​​ത്രി അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യാ​​​​​ണു ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

Kerala

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​യ​ത്തി​ൽ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ, ബി​ബി​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പൊ​ഴി​ക്ക​ര​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​വി​യും, ഫ​യ​ർ​ഫോ​ഴ്സും, മ​റൈ​ൻ ഇ​ൻ​ഫോ​ഴ്സ്മെ​ന്റും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി.

Kerala

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും

കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം ലാമയുടേത് എന്ന് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡിപ്പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.

ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സന്റോൺ ലാമ പ്രതികരിച്ചിരുന്നു.

Kerala

യുകെയിൽ അന്തരിച്ച കസ്റ്റംസ് സൂപ്രണ്ടിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: യു​​​കെ​​​യി​​​ൽ അ​​​ന്ത​​​രി​​​ച്ച നെ​​​ടു​​​മ്പാ​​​ശേ​​​രി എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ ക​​​സ്റ്റം​​​സ് സൂ​​​പ്ര​​​ണ്ട് മ​​​നോ​​​ജ് മാ​​​ത്യു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു.

സം​​​സ്കാ​​​രം ത​​​ഴ​​​വ സെ​​​ന്‍റ് തോ​​​മ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വ​​​ലി​​​യ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്തി. കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ച് അ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​നോ​​​ജ് മാ​​​ത്യു ക​​​ഴി​​​ഞ്ഞ മാ​​​സം 18നാ​​​ണ് മ​​​രി​​​ച്ച​​​ത്. ഭാ​​​ര്യ ബി​​​ൻ​​​സി യു​​​കെ​​​യി​​​ൽ ന​​​ഴ്‌​​​സാ​​​ണ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ട​​​ര​​​യോ​​​ടെ യു​​​കെ​​​യി​​​ൽ​​​നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച ഭൗ​​​തി​​​ക​​​ദേ​​​ഹ​​​ത്തി​​​ൽ ക​​​സ്റ്റം​​​സ് ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർമാ​​​രാ​​​യ റോ​​​യി വ​​​ർ​​​ഗീ​​​സ്, എം.​​​സു​​​രേ​​​ഷ്, പോ​​​ൾ പി ​​​ജോ​​​ർ​​​ജ്, സ​​​ലിം​​​കു​​​മാ​​​ർ കൊ​​​ച്ചി ക​​​സ്റ്റം​​​സ് ചീ​​​ഫ് പി​​​ആ​​​ർ​​​ഒ യു​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ റീ​​​ത്ത് വ​​​ച്ചു.

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി ത​​​ഴ​​​വ പി​​​വി ഹൗ​​​സി​​​ൽ പ​​​രേ​​​ത​​​രാ​​​യ മാ​​​ത്യു - അ​​​മ്മി​​​ണി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് മ​​​നോ​​​ജ് മാ​​​ത്യു. എ​​​ബി​​​ൻ, അ​​​ലോ​​​ന എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.

Kerala

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു  

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

District News

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലേ​ക്ക് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. ഉ​ണ്ണി​കൃ​ഷ്ണ​ൻ 64 വ​യ​സ് എ​ന്ന് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ ഉ​ള്ള​ത്.

വ​ഴി​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ക​ര​മ​ന സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04712343534 (ക​ര​മ​ന സ്റ്റേ​ഷ​ൻ), 9497980938 (ക​ര​മ​ന എ​സ്ഐ).

Kerala

കാ​സ​ര്‍​ഗോ​ട്ട് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് മം​ഗ​ളൂ​രു സ്വ​ദേ​ശി നൗ​ഫ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍​നി​ന്ന് സി​റി​ഞ്ചും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും ക​ണ്ടെ​ത്തി.

നൗ​ഫ​ല്‍ മം​ഗ​ളൂ​രു​വി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് കൊ​ല​ക്കേ​സി​ല​ട​ക്കം ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നി​ല​വി​ല്‍ മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Kerala

അ​ച്ഛ​നേ​യും മ​ക​നേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: അ​ച്ഛ​നേ​യും മ​ക​നേ​യും വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി ക​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​ച്ച​ൻ, മ​ക​ൻ അ​ഖി​ൽ എ​ന്നി​വ​രു‌​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഉ​ച്ച​യാ​യി​ട്ടും വീ​ടി​നു പു​റ​ത്ത് ആ​രെ​യും കാ​ണാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ : 1056, 0471-2552056)

 

 

Latest News

Corehub Up