x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ല​റ​യ്ക്കുള്ളില്‍ പാ​യ​യി​ല്‍ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം; ന​ട​പ​ടി​ക​ൾ​ക്കു മ​ന്ദ​ഗ​തി


Published: June 22, 2026 01:06 AM IST | Updated: June 22, 2026 01:06 AM IST

ഇ​​​രി​​​ട്ടി: അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വാ​​​ണി​​​യ​​​പ്പാ​​​റ​​​ത്ത​​​ട്ട് ഉ​​​ണ്ണി മി​​​ശി​​​ഹാ​​​പ​​​ള്ളി​​​യു​​​ടെ സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ ക​​​ല്ല​​​റ​​​യി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പാ​​​യ​​​യി​​​ൽ പെ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​മെ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന വ​​​സ്തു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ന്ദ​​​ഗ​​​തി​​​യി​​​ൽ.

ക​​​ഴി​​​ഞ്ഞ 13നാ​​​ണ് സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ 38ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ൾ ഉ​​​ള്ളി​​​ൽ പെ​​​ട്ടി​​​യും സ​​​മീ​​​പ​​​ത്താ​​​യി പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ രീ​​​തി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​മെ​​​ന്നു തോ​​​ന്നി​​​പ്പി​​​ക്കു​​​ന്ന വ​​​സ്തു​​​വും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത തോ​​​ന്നി​​​യ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്നു​​​ത​​​ന്നെ പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പോ​​​ലീ​​​സ് തു​​​റ​​​ന്ന ക​​​ല്ല​​​റ അ​​​ട​​​ച്ച് സെ​​​മി​​​ത്തേ​​​രി പൂ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്ഥ​​​ല​​​ത്തി​​​ല്ലാ​​​യി​​​രു​​​ന്നു ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ജി​​​ൽ​​​ബ​​​ർ​​​ട്ട് കൊ​​​ന്ന​​​യി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം പോ​​​ലീ​​​സും പ​​​ള്ളി ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ചേ​​​ർ​​​ന്ന് മ​​​ര​​​ണ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. കു​​​ടും​​​ബ​​​ക്ക​​​ല്ല​​​റ ഇ​​​ല്ലാ​​​ത്ത പ​​​ള്ളി​​​യി​​​ൽ 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ മു​​​ന്പ് സം​​​സ്ക​​​രി​​​ച്ച കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ബ​​​ന്ധു​​​ക്ക​​​ളെ സ്ഥ​​​ല​​​ത്തെ​​​ത്തി​​​ച്ച് ക​​​ല്ല​​​റ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യ ശേ​​​ഷം ദു​​​രൂ​​​ഹ​​​ത ഇ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യും ഇ​​​ട​​​വ​​​ക​​​ക്കാ​​​രും മു​​​ന്നോ​​​ട്ടു വ​​​ച്ച ആ​​​വ​​​ശ്യം. ക്രി​​​സ്ത്യ​​​ൻ ആ​​​ചാ​​​ര​​​പ്ര​​​കാ​​​രം പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ രീ​​​തി​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ സം​​​സ്ക​​​രി​​​ക്കാ​​​റി​​​ല്ല.

ഒ​​​രു സം​​​സ്കാ​​​രം ക​​​ഴി​​​ഞ്ഞ ക​​​ല്ല​​​റ​​​യി​​​ൽ വീ​​​ണ്ടും സം​​​സ്കാ​​​രം ന​​​ട​​​ത്തേ​​​ണ്ടി വ​​​രു​​​ന്പോ​​​ൾ ക​​​ല്ല​​​റ വൃ​​​ത്തി​​​യാ​​​ക്കി മ​​​ണ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​സ്തു​​​ക്ക​​​ൾ നി​​​ര​​​ത്തി വെ​​​ള്ള​​​ത്തു​​​ണി വി​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് സം​​​സ്കാ​​​രം ന​​​ട​​​ത്തു​​​ക. നി​​​ല​​​വി​​​ൽ 2006ലും 2015 ​​​ലു​​​മാ​​​ണ് 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ സം​​​സ്കാ​​​രം ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. 2015ൽ ​​​ജ​​​യിം​​​സ് എ​​​ന്ന​​​യാ​​​ളെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്ക​​​രി​​​ച്ച​​​ത്. 2006ലെ ​​​മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ല്ല​​​റ​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു യാ​​​തൊ​​​രു സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ല. അ​​​ടി​​​മു​​​ടി ദു​​​രൂ​​​ഹ​​​ത നി​​​റ​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ല്ല​​​റ തു​​​റ​​​ന്ന് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​തു​​​വ​​​രെ എ​​​ഫ്ഐആ​​​ർ പോ​​​ലും ഇ​​​ട്ടി​​​ട്ടി​​​ല്ല .

പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം ത​​​ള്ളി ബ​​​ന്ധു​​​ക്ക​​​ൾ

ഇ​​​രി​​​ട്ടി: വാ​​​ണി​​​യ​​​പ്പാ​​​റത്തട്ട് ഉ​​​ണ്ണി മി​​​ശി​​​ഹാ പ​​​ള്ളി​​​യു​​​ടെ 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യി​​​ൽ 2015 ൽ ​​​സം​​​സ്ക​​​രി​​​ച്ച ജ​​​യിം​​​സ് കു​​​മ്പു​​​ക്ക​​​ലി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞാ​​​കാം സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്ന പോ​​​ലീ​​​സ് നി​​​ഗ​​​മ​​​നം ത​​​ള്ളി ബ​​​ന്ധു​​​ക്ക​​​ൾ. ജ​​​യിം​​​സി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക്രി​​​സ്ത്യ​​​ൻ ആ​​​ചാ​​​ര പ്ര​​​കാ​​​രം പെ​​​ട്ടി​​​യി​​​ലാ​​​ണു സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്നും പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ​​​ല്ലെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ മേ​​​രി, മി​​​നി, മി​​​നി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ത​​​ങ്ക​​​ച്ച​​​ൻ, ബ​​​ന്ധു​​​ക്ക​​​ൾ ഉ​​​ൾപ്പെടെയു​​​ള്ള​​​വ​​​ർ പ​​​ള്ളി​​​യി​​​ൽ എ​​​ത്തി ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യെ ക​​​ണ്ടാ​​​ണ് ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ക​​​ല്ല​​​റ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ദു​​​രൂ​​​ഹ​​​ത വീ​​​ണ്ടും വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ് . ജ​​​യിം​​​സ് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഭാ​​​ര്യ​​​യു​​​മാ​​​യി പി​​​ണ​​​ങ്ങി സ​​​ഹോ​​​ദ​​​രി മേ​​​രി​​​ക്ക് ഒ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സി​​ച്ചി​​രു​​ന്ന​​ത്. അ​​​സു​​​ഖ ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്ന ജ​​​യിം​​​സ് പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​വ​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വി​​​ടെ​​നി​​​ന്ന് പോ​​​സ്റ്റ്​​​മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹം സം​​​സ്കാ​​​ര​​​ത്തി​​​നാ​​​യി പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

മൃ​​​ത​​​സം​​​സ്കാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​യെ​​​ല്ലാം മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ച​​​ത് സ​​​ഹോ​​​ദ​​​രി മേ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വാ​​​ണ്. 38 ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന് അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​യും മ​​​ണ​​​ലും നി​​​ര​​​ത്തി വെ​​​ള്ള​​ത്തു​​​ണി വി​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് സം​​​സ്ക​​​രി​​​ച്ച​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ആ​​​റ​​​ടി​​​യോ​​​ളം ഉ​​​യ​​​ര​​​മു​​​ള്ള വ്യ​​​ക്തി​​യാ​​​യി​​​രു​​​ന്നു ജ​​​യിം​​​സ് എ​​​ന്നാ​​​ണ് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ക​​​ല്ല​​​റ​​​യി​​​ൽ പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞു കാ​​​ണു​​​ന്ന വ​​​സ്തു​​​വി​​​നു കൂ​​​ടി​​​യാ​​​ൽ അ​​​ഞ്ച​​​ടി മാ​​​ത്ര​​​മേ നീ​​​ള​​​മു​​​ള്ളൂ.

മൃ​​​ത​​​ദേ​​​ഹം പ​​​ള്ളി​​​യി​​​ൽ എ​​​ത്തി​​​ച്ച​​ശേ​​​ഷം മാ​​​ത്ര​​​മാ​​​ണ്, പി​​​ണ​​​ങ്ങി ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഭാ​​​ര്യ സം​​​സ്കാ​​​ര ച​​​ട​​​ങ്ങി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്നും ഇ​​​വ​​​ർ​​​ക്കു സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് ഒ​​​ന്നു​​മ​​​റി​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണു ബ​​​ന്ധു​​​ക്ക​​​ൾ ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യെ ധ​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​ഭ​​വ​​ത്തി​​ന്‍റെ ദു​​രൂ​​ഹ​​ത നീ​​ങ്ങാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​​ന്ന​​​ത പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ൾ നാ​​​ളെ സ്ഥ​​​ല​​​ത്ത് എ​​​ത്തു​​​മെ​​​ന്നും വി​​​വ​​​ര​​​മു​​​ണ്ട്.

K-Rail Survey

വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍

നാ​​​ദാ​​​പു​​​രം: വി​​​ല​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ആ​​​ല​​​പ്പാ​​​ട്ട് സി​​​ജോ സ്‌​​​ക​​​റി​​​യ തി​​​രോ​​​ധാ​​​ന​​​ക്കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വീ​​​ണ്ടും ബ​​​ന്ധു​​​ക്ക​​​ള്‍ രം​​​ഗ​​​ത്ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ല്‍​കി. വാ​​​യാ​​​ട് സ്വ​​​ദേ​​​ശി ആ​​​ല​​​പ്പാ​​​ട്ട് സ്‌​​​ക​​​റി​​​യ​​​യു​​​ടെ​​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ന്‍ സി​​​ജോ സ്‌​​​ക​​​റി​​​യ (40)യെ ​​​കാ​​​ണാ​​​താ​​​യി​​​ട്ട് 12 വ​​​ര്‍​ഷ​​​മാ​​​യി.

അ​​​തി​​​നി​​​ടെ ക​​​ണ്ണൂ​​​ര്‍ ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ വാ​​​ണി​​​യ​​​പ്പാ​​​റ ഉ​​​ണ്ണി​​​മി​​​ശി​​​ഹ പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ലെ പൊ​​​തു​​​ക​​​ല്ല​​​റ​​​യി​​​ല്‍ പാ​​​യ​​​യി​​​ല്‍ കെ​​​ട്ടി​​​യ നി​​​ല​​​യി​​​ല്‍ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സി​​​ജോ​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

സി​​​ജോ​​​യു​​​ടെ ഭാ​​​ര്യ​​​വീ​​​ട് വാ​​​ണി​​​യ​​​പ്പാ​​​റ ആ​​​യ​​​തു​​കൊ​​​ണ്ടും മൃ​​​ത​​​ദേ​​​ഹം അ​​​ട​​​ക്കം ചെ​​​യ്ത കാ​​​ല​​​ഘ​​​ട്ട​​​വും സി​​​ജോ​​​യെ കാ​​​ണാ​​​താ​​​യ സ​​​മ​​​യ​​​വും ഏ​​​ക​​​ദേ​​​ശം ഒ​​​ത്തു​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു സം​​​ശ​​​യം തോ​​​ന്നി​​​യ​​​ത്. വാ​​​ണി​​​യ​​​പ്പാ​​​റ​​​യി​​​ലെ ക​​​ല്ല​​​റ തു​​​റ​​​ന്ന് മൃ​​​ത​​​ദേ​​​ഹം ഡി​​​എ​​​ന്‍​എ പ​​​രി​​​ശോ​​​ധ​​​ന​​​ക്ക് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സി​​​ജോ​​​യു​​​ടെ കു​​​ടും​​​ബം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി, ഡി​​​ജി​​​പി എ​​​ന്നി​​​വ​​​ര്‍​ക്ക് ഇ-​​മെ​​​യി​​​ല്‍ വ​​​ഴി പ​​​രാ​​​തി അ​​​യ​​​ച്ച​​​താ​​​യും ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു

2014ല്‍ ​​​പി​​​താ​​​വ് സ്‌​​​ക​​​റി​​​യ​​​യു​​​മാ​​​യി വി​​​ല​​​ങ്ങാ​​​ട്ടെ വീ​​​ട്ടി​​​ല്‍ വ​​​ച്ച് വാ​​​ക്കു​​​ത​​​ര്‍​ക്ക​​​മു​​​ണ്ടാ​​​കു​​​ക​​​യും സി​​​ജോ ഭാ​​​ര്യ​​​യും മ​​​ക​​​നും ഒ​​പ്പം ഭാ​​​ര്യ​​​വീ​​​ടാ​​​യ ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി വാ​​​ണി​​​യ​​​പ്പാ​​​റ​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് വ​​​ര്‍​ഷ​​​ങ്ങ​​​ളോ​​​ളം സി​​​ജോ​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​രു വി​​​വ​​​ര​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

2021ല്‍ ​​​വി​​​ല​​​ങ്ങാ​​ട്ടു​​​ള്ള ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ള്‍, 2014 മേ​​​യി​​​ല്‍ ഭാ​​​ര്യ​​​വീ​​​ട്ടി​​​ല്‍ വ​​​ച്ച് വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ന്നും മു​​​റു​​​ക്കാ​​​ന്‍ ക​​​ട​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് സി​​​ജോ പോ​​​യ​​​താ​​​ണെ​​​ന്നും പി​​​ന്നീ​​​ട് വി​​​വ​​​രം ഒ​​​ന്നും ഇ​​​ല്ലെ​​​ന്നു​​​മാ​​ണു ഭാ​​​ര്യ​​​യു​​​ടെ വീ​​​ട്ടു​​​കാ​​​ര്‍ സി​​​ജോ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

സി​​​ജോ​​​യെ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ള്‍ ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി, കു​​​റ്റ്യാ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു. കു​​​റ്റ്യാ​​​ടി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​രു തു​​​മ്പും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. നാ​​​ലു​​​മാ​​​സം മു​​​മ്പ് കു​​​റ്റ്യാ​​​ടി സ്റ്റേ​​​ഷ​​​നി​​​ല്‍നി​​​ന്നു പോ​​​ലീ​​​സു​​​കാ​​​ര്‍ സി​​​ജോ​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രു​​​ടെ അ​​​ടു​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​ത്ത സ്ഥി​​​തി​​​ക്കു പ​​​രാ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു കൂ​​​ടെ എ​​​ന്ന് ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും സി​​​ജോ​​​യു​​​ടെ അ​​മ്മ മ​​​റു​​​പ​​​ടി ഒ​​​ന്നും ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. സി​​​ജോ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​ണെ​​ന്നു നാ​​​ലു​​​വ​​​ര്‍​ഷം മു​​​മ്പ് ശ്രു​​​തി പ​​​ര​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. പ​​ക്ഷേ, തു​​​മ്പൊ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല.

Tags : Dead body Inside tomb proceedings slow vaniyampara body

Recent News

Corehub Up