x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു


Published: June 22, 2026 12:52 AM IST | Updated: June 22, 2026 12:52 AM IST

കൊ​ച്ചി: ന​ട​ൻ അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. വ​ട​ക്ക​ൻ പ​റ​വൂ​ർ തു​രു​ത്തി​പ്പു​റം ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ടം.

അ​ബു സ​ലിം സ​ഞ്ച​രി​ച്ച കാ​ർ എ​തി​രെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി 8 മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. താ​ര​ത്തി​ന്‍റെ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് അ​ബു സ​ലി​മി​നൊ​പ്പം ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ കൂ​ടി കാ​റി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

 

 

Tags : abu salim kochi actor malayalam movie accident

Recent News

Corehub Up