x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​ൻ ‘ഡ്രൈ ​ഡേ’


Published: June 22, 2026 01:35 AM IST | Updated: June 22, 2026 01:35 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​തു​​​ക് വ​​​ഴി പ​​​ട​​​രു​​​ന്ന പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘ഡ്രൈ ​​​ഡേ’ ആ​​​ച​​​ര​​​ണ​​​ത്തി​​​ന് ഔ​​​ദ്യോ​​​ഗി​​​ക തു​​​ട​​​ക്കം.

ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ത​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ണ് ഈ ​​​ജ​​​ന​​​കീ​​​യ പ്ര​​​തി​​​രോ​​​ധ കാ​​​മ്പ​​​യി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

കൊ​​​തു​​​കി​​​ന്‍റെ പ്ര​​​ജ​​​ന​​​നം ത​​​ട​​​യു​​​ന്ന​​​ത് രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര്യ​​​മാ​​​ണ് ഡ്രൈ ​​​ഡേ ദി​​​നാ​​​ച​​​ര​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

വെ​​​ള്ളം കെ​​​ട്ടി​​​നി​​​ൽ​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ൾ എ​​​ല്ലാ ദി​​​വ​​​സ​​​വും വൃ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ലെ​​​ങ്കി​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും വൃ​​​ത്തി​​​യാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഡ്രൈ ​​​ഡേ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ഏ​​​വ​​​രും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ഈ ​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ, ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ, ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഡ്രൈ ​​​ഡേ ക്ര​​​മ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.​​ മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ വീ​​​ടു​​​ക​​​ളി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ക​​​യും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

Tags : Dry Day fight infectious diseases Minister K. Muraleedharan

Recent News

Corehub Up