x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം: ക​​ർ​​ശ​​ന​​ ന​​ട​​പ​​ടി​​ക​​ൾ വേ​​ണ​​മെ​​ന്ന് ലോ​​ക​​നേ​​താ​​ക്ക​​ൾ

വേൾഡ് ഡെസ്ക്
Published: November 16, 2026 06:41 AM IST | Updated: November 16, 2026 06:41 AM IST

യു​എ​ൻ കാ​​ലാ​​വ​​സ്ഥാ ഉ​​ച്ച​​കോ​​ടി​​യി​​ൽ

അ​​ന്‍റാ​​ലി​​യ (തു​​ർ​​ക്കി): ആ​​ഗോ​​ള​​താ​​പ​​ന​​ത്തെ ചെ​​റു​​ക്കാ​​ൻ അ​​ടി​​യ​​ന്ത​​ര​​വും നി​​ർ​​ണാ​​യ​​ക​​വു​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് തു​​ർ​​ക്കി​​യി​​ൽ ആ​​രം​​ഭി​​ച്ച യു​എ​ൻ കാ​​ലാ​​വ​​സ്ഥാ ഉ​​ച്ച​​കോ​​ടി​​യി​​ൽ ലോ​​ക​​നേ​​താ​​ക്ക​​ൾ ആ​​ഹ്വാ​​നം ചെ​​യ്തു. കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ദു​​ർ​​ബ​​ല​​രാ​​യ രാ​​ജ്യ​​ങ്ങ​​ളെ വ​​ലി​​യ​​തോ​​തി​​ലാ​​ണു ബാ​​ധി​​ക്കു​​ന്ന​​തെ​​ന്നും നേ​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഭൗ​​മ​​രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള ശ്ര​​ദ്ധ തി​​രി​​ച്ച​​താ​​യും നേ​​താ​​ക്ക​​ൾ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ഫോ​​സി​​ൽ ഇ​​ന്ധ​​ന​​ങ്ങ​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ചൂ​​ടേ​​റു​​ന്ന ലോ​​ക​​വു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടു​​ക, കാ​​ലാ​​വ​​സ്ഥാ​ വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ ദു​​രി​​തം പേ​​റു​​ന്ന ദ​​രി​​ദ്ര​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​മ്പ​​ത്തി​​ക​സ​​ഹാ​​യം വ​​ർ​​ധി​​പ്പി​​ക്കു​​ക, സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​പ​​ക​​രം സ​​ഹ​​ക​​ര​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക എ​​ന്നി​​വ​​യ്ക്ക് ച​​ർ​​ച്ച​​ക​​ളി​​ൽ മു​​ൻ​​ഗ​​ണ​​ന ന​​ൽ​​ക​​ണ​​മെ​​ന്ന് യു​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടെ​​റ​​സ് ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു. ന​​മ്മു​​ടെ ജീ​​വ​​നും കു​​ട്ടി​​ക​​ളു​​ടെ ഭാ​​വി​​ക്കും​വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ലാ​​ണു ന​​മ്മ​​ളെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

യു​​ദ്ധ​​ങ്ങ​​ളും പ​​ണ​​പ്പെ​​രു​​പ്പ​​വും ഭൗ​​മ​​രാ​​ഷ്‌​​ട്രീ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളും കാ​​ര​​ണം കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം എ​​ന്ന വി​​ഷ​​യം പി​​ന്ത​​ള്ള​​പ്പെ​​ട്ട​​താ​​യി ബ്ര​​സീ​​ൽ പ്ര​​സി​​ഡ​​ന്‍റ് ലൂ​​യി​​സ് ഇ​​നാ​​സി​​യോ ലു​​ല ഡ ​​സി​​ൽ​​വ പ​​റ​​ഞ്ഞു. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മ​​ഴ​​ക്കാ​​ടാ​​യ ആ​​മ​​സോ​​ണി​​നെ സം​​ര​​ക്ഷി​​ക്കു​​മെ​​ന്ന് പ്ര​​തി​​ജ്ഞ​​യെ​​ടു​​ത്ത അ​​ദ്ദേ​​ഹം, സു​​സ്ഥി​​ര​​മാ​​യ ഭാ​​വി​​ക്കാ​​യി ലോ​​ക​​നേ​​താ​​ക്ക​​ൾ ഒ​​ന്നി​​ച്ചു​​നി​​ൽ​​ക്ക​​ണ​​മെ​​ന്നും അ​​ഭ്യ​​ർ​​ഥി​​ച്ചു.

ത​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​ന​​ത്തി​​ന്‍റെ കെ​​ടു​​തി​​ക​​ളെ​​ക്കു​​റി​​ച്ച് ദ്വീ​​പു​രാ​​ജ്യ​​മാ​​യ പ​​ലാ​​വു​​വി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് സു​​രം​​ഗ​​ൽ വി​​പ്സ് ജൂ​​നി​​യ​​റും ബാ​​ർ​​ബ​​ഡോ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി മി​​യ മോ​​ട്ട്ലി​​യും ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള നേ​​താ​​ക്ക​​ൾ വി​​കാ​​ര​​ഭ​​രി​​ത​​മാ​​യാ​​ണു സം​​സാ​​രി​​ച്ച​​ത്.

മാ​​ര​​ക​​മാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ങ്ങ​​ളും ഉ​​ഷ്ണ​​ത​​രം​​ഗ​​ങ്ങ​​ളും മ​​റ്റു പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ളും നാ​​ശം വി​​ത​​ച്ച ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഈ ​​വാ​​ർ​​ഷി​​ക ഉ​​ച്ച​​കോ​​ടി ചേ​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ച്ച ഉ​​ച്ച​​കോ​​ടി 20ന് ​​സ​​മാ​​പി​​ക്കും. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ലെ സെ​​ഷ​​നു​​ക​​ളി​​ൽ 102 ലോ​​ക​​നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.

Tags : Climate Change Deepika DeepikaNewspaper BreakingNews NewsUpdate World Leaders Call for Strict Measures

Recent News

Corehub Up