മുംബൈ: ഷിൻഡെ പക്ഷത്തേക്കു കൂറുമാറിയ എംപിമാരിൽ ഏതാനും പേർ തങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റൗത്ത്. വിമതർ തങ്ങളുടെ മണ്ഡലങ്ങളിൽ ബഹുജന രോഷം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങൾക്കു തെറ്റുപറ്റിയെന്ന് എംപിമാർ ചിന്തിക്കുകയാണെങ്കിൽ ചർച്ച നടത്താം. രണ്ട് എംപിമാരുമായി ചർച്ച നടന്നുവരികയാണ്. സാങ്കേതികമായിഎംപിമാർ ശിവസേന (യുബിടി)യിലാണ്.
തങ്ങൾ പാർട്ടി വിട്ടെന്ന് ആറ് എംപിമാരും പറഞ്ഞിട്ടില്ല. -റൗത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tags : Rebel MPs Sanjay Raut contacted Uddhav's party Shinde's party shiv sena