ലുവാൻ ഡ്രി-പ്രിട്ടോറിയസ്.
കേപ് ടൗൺ: ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ യുവതാരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്. സിഎസ്എ ടി20 ചലഞ്ചിൽ 79 പന്തിൽ പുറത്താകാതെ 188 റൺസ് നേടിയാണ് ടി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റിക്കാർഡ് താരം സ്വന്തം പേരിലാക്കിയത്.
ടൈറ്റൻസും നൈറ്റ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു പ്രിട്ടോറിയസിന്റെ റിക്കാഡ് പ്രകടനം. പ്രിട്ടോറിയസ് 79 പന്തിൽ 15 ഫോറും 13 സിക്സും ഉൾപ്പെടെ 188 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാഡും താരത്തിന്റെ പേരിലായി.
2013ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി കളിക്കുമ്പോൾ പൂനെ വാരിയേഴ്സിനെതിരെ ക്രിസ് ഗെയ്ൽ നേടിയ 175 റൺസിന്റെ റിക്കാഡാണ് പ്രിട്ടോറിയസ് മറികടന്നത്. ഗെയ്ൽ അന്ന് 66 പന്തിൽ പുറത്താകാതെ 175 റൺസാണ് നേടിയത്. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡ് ഇപ്പോഴും ഗെയ്ലിന്റെ പേരിലാണ്.
Tags : LuanPretorius Pretorius ChrisGayle ChrisGayleRecord T20Cricket Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash