തുർക്കിയെ പരാജയപ്പെടുത്തിയ ബെൽജിയം ടീമിന്റെ ആഘോഷം
ലൈജെ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ബെൽജിയത്തിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബെൽജിയത്തിന് വേണ്ടി സൂപ്പർതാരം കെവിൻ ഡിബ്രുയ്ൻ രണ്ട് ഗോളുകളും റൊമേലു ലൂക്കാക്കു ഒരു ഗോളും നേടി. ഡിബ്രുയ്ൻ പത്താം മിനിറ്റിലും 59-ാം മിനിറ്റിലും ലുക്കാക്കു 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബെൽജിയത്തിന് ആറ് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് ബെൽജിയം.
Tags : UEFA Champions League Football Belgium beats Turkey