പ്രതീകാത്മക ചിത്രം
ജനീവ: ആഗോളവിപണിയിലെ ഇന്ധനവില വർധന തടയുന്നതിനും ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനുമായി പത്തു കോടി ബാരൽ ക്രൂഡോയിലും ഡീസലും തന്ത്രപ്രധാന ശേഖരത്തിൽനിന്ന് പുറത്തുവിടാൻ ജി7 രാജ്യങ്ങൾ ധാരണയിലെത്തി.
വരും മാസങ്ങളിൽ ഏകോപിതമായി ഇതു വിപണിയിലെത്തിക്കാനാണ് ജി7 നേതാക്കളുടെ അടിയന്തര യോഗത്തിൽ തീരുമാനമായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ-സാമ്പത്തിക ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വില നിയന്ത്രണവിധേയമാക്കാനും വിതരണശൃംഖല തടസപ്പെടാതെ നോക്കാനുമാണ് ജി7 രാജ്യങ്ങളായ അമേരിക്ക, യുകെ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവ പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ റിസർവ് ശേഖരത്തിൽനിന്ന് എണ്ണ പുറത്തെടുക്കാൻ തീരുമാനിച്ചത്.
എണ്ണ ഉത്പാദനം കൂടുതൽ ഉദാരമാക്കാനും പങ്കാളിത്ത രാജ്യങ്ങൾ തമ്മിൽ ഊർജ വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാനും തീരുമാനമായി.
Tags : G7Nations 100MillionBarrels CrudeOil Diesel Market Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash