x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാൻസിൽ വിദ്യാർഥികളുടെ തെരുവുയുദ്ധം

വെബ്ഡെസ്ക്
Published: October 2, 2026 10:32 PM IST | Updated: October 2, 2026 10:32 PM IST

ലി​യോ​ൺ ന​ഗ​ര​ത്തി​ൽ പ്രകടനം നടത്തിയ വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലി​സി​ന്‍റെ ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗ​ത്തി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്നു.

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​പ​​​ര്യാ​​​പ്ത​​​തകൾ ക്കെ​​​തി​​​രേ ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭം വ​​​ലി​​​യ അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കി. പ്ര​​​ക​​ട​​​ന​​​ങ്ങ​​​ൾ തെ​​​രു​​​വു​​​യു​​​ദ്ധ​​​മാ​​​യി മാ​​​റി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ 400 സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു.

40 ഹെ​​​ഡ്മാ​​​സ്റ്റ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 65 സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റെ​​​ന്നാ​​​ണു ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. 15-18 പ്രാ​​​യ​​​മു​​​ള്ള 1949 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി. ഇ​​​തോ​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള മൊ​​​ത്തം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​വാ​​​യി​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി.

ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​ല്ലാ​​​ത്ത​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ക, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ക, തി​​​ങ്ങി​​​ഞെ​​​രു​​​ങ്ങി​​​ ഇരി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക്ലാ​​​സ് മുറിയിൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു സ​​​മ​​​രം.

ഈ​​​യാ​​​ഴ്ച​​​യാ​​​ദ്യം പാ​​​രീ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പോ​​​ലീ​​​സും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

ര​​​ണ്ടു സ്കൂ​​​ളു​​​ക​​​ൾ​​​ക്കു തീ​​​യി​​​ട്ട​​​താ​​​യും ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നുമേ​​​ൽ പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ചി​​​ല ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ റോ​​​ഡ് ഉ​​​പ​​​രോ​​​ധം ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യി.

Tags : StreetBattles France Protest SchoolStudents Inadequacies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up