x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം; ശ്രീ​ക​ണ്ഠാ​പു​ര​ത്ത് ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ

വെബ് ഡെസ്ക്
Published: October 2, 2026 11:07 PM IST | Updated: October 2, 2026 11:07 PM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ശ്രീ​ക​ണ്ഠാ​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ശ​നി​യാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. സി​പി​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ.​വി.​രാ​മ​കൃ​ഷ്ണ​ന് മ​ർ​ദ​ന​മേ​റ്റി​രു​ന്നു ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. വാ​ഹ​ന​ങ്ങ​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കൊ​ടി​മ​രം ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ശ്രീ​ക​ണ്ഠാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലി​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

 

Tags : Sreekandapuram Hartal Udf Hartal Kannur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up